ഫ്രഞ്ച് ടീമില്‍ നസ്‌റിക്ക് ഇടമില്ല
ലോകകപ്പ് ഫുട്ബോളിനുള്ള 23 അംഗ ഫ്രാന്‍സ് ടീമില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ സമീര്‍ നസ്‌റിയെ ഒഴിവാക്കി. മോണോക്കോയുടെ ക്യാപ്റ്റന്‍ എറിക് അബിദാലിനും ദിദിയര്‍ ദെഷാമ്പ്സ് ഇടംനല്‍കിയില്ല. ക്ലബ്ബിനുവേണ്ടി കാഴ്‌ച്ചവയ്‌ക്കുന്ന അതേനിലവാരം നസ്‌റി രാജ്യത്തിന്റെ കുപ്പായത്തില്‍ പുറത്തെടുത്തിട്ടില്ലെന്നാണ് ടീം പ്രഖ്യാപനത്തിനിടെ ദെഷാമ്പ്സ് വ്യക്തമാക്കിയത്. സിറ്റിക്ക് നസ്‌റി പ്രധാന താരം തന്നെ. എന്നാല്‍ ഫ്രാന്‍സിന് അങ്ങനെയല്ലെന്നും ദെഷാമ്പ്സ് കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സില്‍ ഇന്നുള്ളതില്‍ ഏറെ പ്രതിഭകാട്ടിയ താരങ്ങളിലൊരാളായ നസ്‌റി 2010ലും തഴയപ്പെട്ടിരുന്നു. യുവതാരങ്ങള്‍ക്ക് പ്രാമുഖ്യമെന്നു പറഞ്ഞാണ് അബിദാലിനെ ഇത്തവണ കൈവിട്ടത്.
ടീം: ഗോള്‍ കീപ്പര്‍മാര്‍- മൈക്കല്‍ ലാന്‍ഡ്രു, ഹ്യൂഗോ ലോറിസ്, സ്റ്റീവ് മന്‍ഡാന്‍ഡാ.
ഡിഫന്റര്‍മാര്‍- മതേവു ഡെബുച്ചി, ലൂക്കാസ് ഡിഗ്നെ, പാട്രിസ് ഇവ്‌ര, ലോറെന്റെ കൊസിയെന്‍ലി, ഇലയ്‌ക്യും മംഗാള, ബക്കാറി സാഗ്ന, മമോദു സാഖോ, റാഫേല്‍ വരാനെ. മിഡ്ഫീല്‍ഡേഴ്സ്- യൊഹാന്‍ കബായെ, ക്ലെമന്റ് ഗ്രെയ്നര്‍, ബലെയ്സ് മതൂഡി, റിയോ മാവുബ, പോള്‍ പോഗ്ബ, മൗസ സിസോക്കൊ, മതേയു വാല്‍ബുന.
ഫോര്‍വേഡുകള്‍- കരീം ബെന്‍സേമ, ഒളിവര്‍ ജിറോഡ്, അന്റോണിയോ ഗ്രിസ്മാന്‍, ലോയിക് റെമി, ഫ്രാങ്ക് റിബറി.
ടെവസില്ലാതെ അര്‍ജന്റീനയും
അര്‍ജന്റീനയുടെ 30 അംഗ പ്രാഥമിക ടീമില്‍ പ്രതീക്ഷച്ചതുപോലെ തന്നെ സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസിന് കടന്നുകൂടാനായില്ല. കഠിനാധ്വാനിയായ ടെവസിനെ കോച്ച് അലെക്സാന്ദ്രൊ സബേല കൈവിട്ടു. ഇറ്റാലിയന്‍ ലീഗ് ജേതാക്കളായ യുവന്റസിനുവേണ്ടി നടത്തിയ ഗോള്‍വേട്ടയും ആരാധകരുടെ മുറവിളിയുമൊന്നും ടീമില്‍ ടെവസിന്റെ സ്ഥാനം ഉറപ്പിച്ചില്ല. പരിചയസമ്പന്നനായ മിഡ്ഫീല്‍ഡര്‍ എസ്തേബാന്‍ കാംബിയാസോയെയും 30 അംഗ സംഘത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. അതേസമയം, മാര്‍ട്ടിന്‍ ഡെമിഷ്യലെസിന് സാധ്യതാ ടീമില്‍ ഇടമേകി.
ടീം: ഗോള്‍കീപ്പര്‍മാര്‍- സെര്‍ജിയോ റൊമേറൊ, മരിയാനോ അന്‍ഡുജര്‍, അഗസ്റ്റിന്‍ ഒറിയോണ്‍.
ഡിഫന്റര്‍മാര്‍- ഫെഡറിക്കോ ഫെര്‍ണാണ്ടസ്, എസക്വേല്‍ ഗരായ്, മാര്‍ട്ടിന്‍ ഡെമിഷ്യലെസ്, പാബ്ലോ സബലേറ്റ, മാര്‍ക്കോസ് റോജോ, ജോസ് ബസാന്ത, ഹ്യൂഗോ കാംപഗ്നാരൊ, നിക്കോളസ് ഒട്ടാമെന്‍ഡി, ലിസാന്ദ്ര ലോപ്പസ്, ഗബ്രിയേല്‍ മെര്‍സെഡോ. മിഡ്ഫീല്‍ഡര്‍മാര്‍- ഫെര്‍ണാണ്ടോ ഗോഗോ, എവര്‍ ബനേഗ, അഗസ്റ്റൊ ഫെര്‍ണാണ്ടസ്, ജാവിയര്‍ മസ്കരാനൊ, എയ്ഞ്ചല്‍ ഡി മരിയ, ലൂക്കാസ് ബിഗ്ലിയ, മാക്സി റോഡ്രിഗസ്, റിക്കാര്‍ഡോ ആല്‍വാരസ്, എന്‍സോ പെരെസ്, ഫാബിയന്‍ റിനൗഡൊ, ജോസ് സോസ. സ്ട്രൈക്കര്‍മാര്‍- സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ലയണല്‍ മെസി, എസെക്കിയേല്‍ ലാവെസി, റോഡ്രിഗോ പലാസിയോ, ഫ്രാങ്കോ ഡി സാന്റൊ.
















