കോസ്റ്റാറിക്കയുടെ പ്രതിരോധഭടന്‍ ബ്രയാന്‍ ഒവീഡോ ലോകകപ്പ് ഫുട്ബോളില്‍ കളിക്കാനുണ്ടാവില്ല. കാല്‍വണ്ണയ്‌ക്കേറ്റ പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതാണു കാരണം.
ഇംഗ്ലീഷ് ക്ലബ്ബ് എവര്‍ട്ടന്റെ താരമായ ഒവീഡോയ്‌ക്ക് എഫ്‌എ കപ്പിന്റെ നാലാം റൗണ്ടിനിടെ ജനുവരിയിലാണ് പരിക്കേറ്റത്. തുടര്‍ന്ന് സീസണിലിതുവരെ കളത്തിലിറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ഒവീഡോയ്‌ക്ക് വേദന അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് താരത്തിന് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന്് ഉറപ്പായത്.
എവര്‍ട്ടനുവേണ്ടി ഈ വര്‍ഷം മികച്ച പ്രകടനം നടത്താന്‍ ഒവീഡോയ്‌ക്കു സാധിച്ചിരുന്നു.
21 വര്‍ഷത്തിനുശേഷം ഓള്‍ ട്രാഫോര്‍ഡിലെ കളത്തില്‍ എവര്‍ട്ടന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കിയപ്പോള്‍ വിജയ ഗോളും ഒവീഡോയുടെ വകയായിരുന്നു.
അതിനാല്‍ത്തന്നെ ഒവീഡോയുടെ അഭാവം കോസ്റ്റാറിക്കയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചയാണെന്നു വിലയിരുത്തപ്പെടുന്നു.
















