Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്കൂള്‍കാല ഓര്‍മ്മകളുമായി അരനൂറ്റാണ്ടിനുശേഷം അവര്‍ ഒത്തുകൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2014, 09:04 pm IST
inErnakulam

മട്ടാഞ്ചേരി: അന്‍പത്‌ വര്‍ഷം മുമ്പുള്ള വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ അവിസ്മരണീയമായി. അരനൂറ്റാണ്ടിനുശേഷമുള്ള സംഗമത്തില്‍ ചിലര്‍ കൂട്ടുകാരെ തിരിച്ചറിഞ്ഞ്‌ ആനന്ദം പങ്കിട്ടപ്പോള്‍, ചിലര്‍ ആരെന്ന്‌ തിരിച്ചറിയാനാകാതെ പരിചയം പുതുക്കി അധ്യയനകാല സ്മരണകള്‍ അയവിറക്കി. കൊച്ചി ടിഡി ഹൈസ്കൂളിലെ 1963-64 വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയവരാണ്‌ സ്കൂള്‍ അങ്കണത്തില്‍ ഒത്തുകൂടിയത്‌. 196 പേരുള്ള ബാച്ചിലെ 80 ഓളംപേര്‍ ഒത്തുചേരലിനെത്തിച്ചേര്‍ന്നു. ഇവര്‍ക്കൊപ്പം എത്തിയ ആറ്‌ അധ്യാപകരെ വിദ്യാര്‍ത്ഥി കൂട്ടായ്‌മ പൊന്നാട ചാര്‍ത്തി ആദരിച്ചു. പ്രായംമറന്ന്‌ പലരും അധ്യാപകരുടെ കാല്‍ തൊട്ട്‌ വന്ദിച്ചു.

ശനിയാഴ്ച രാവിലെ 10 ന്‌ തുടങ്ങിയ ജൂബിലി വിദ്യാര്‍ത്ഥികൂട്ടായ്‌മക്കായി വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിലും തൊഴിലെടുക്കുന്നവരും താമസിക്കുന്നവരും എത്തിച്ചേര്‍ന്നു. ബാങ്ക്‌ ജീവനക്കാര്‍, പ്രൊഫസര്‍മാര്‍, അധ്യാപകര്‍, വ്യാപാരികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്വകാര്യസ്ഥാപന ജീവനക്കാര്‍ തുടങ്ങി പലതുറകളിലുമായി പ്രവര്‍ത്തിച്ച്‌ ജീവിതവിജയം നേടിയവരുടെ ഒത്തുചേരലില്‍ ഭാര്യമാരും മക്കളും പേരക്കുട്ടികളും ഒത്തുചേര്‍ന്നതോടെ അരനൂറ്റാണ്ടിന്‌ മുമ്പുള്ള വിദ്യാര്‍ത്ഥിസംഗമം ടിഡി സ്കൂള്‍ ചരിത്രരേഖയില്‍ മറ്റൊരു തൂവലായി മാറി. 97 വയസുള്ള മലയാള അധ്യാപകന്‍ പുരുഷോത്തമ പൈ മുതല്‍ കെ. രാമാനന്ദ ഭട്ട്‌ (സംസ്കൃതം), മുരളീധരന്‍ മാസ്റ്റര്‍ (മലയാളം), രാധാകൃഷ്ണകമ്മത്ത്‌ (ഇംഗ്ലീഷ്‌), രാമനാഥ്‌ പൈ (ഹിന്ദി), സുലോചന (കണക്ക്‌), മീനാക്ഷി (ചരിത്രം) തുടങ്ങിയ അധ്യാപകരും കൂട്ടായ്‌മയിലെത്തിച്ചേര്‍ന്നു. രാവിലെ നടന്ന ഉദ്ഘാടനസദസ്സും ഫോട്ടോ സെഷനും ശേഷം ഉച്ചയൂണും ചര്‍ച്ചയും സ്വയംപരിചയപ്പെടുത്തലും പാട്ടും തനത്‌ വാസന പ്രകടനങ്ങളുമായി നടന്ന ഒത്തുചേരല്‍ പലരിലും പറയാന്‍ കഴിയാത്ത അനുഭവമാണുണ്ടാക്കിയത്‌.

സ്കൂള്‍ അങ്കണത്തിലെത്തിയ പലരും തങ്ങള്‍ പഠിച്ച ക്ലാസ്മുറികളിലെത്തി ബെഞ്ചിലിരുന്നും അവയെ നോക്കിക്കണ്ടും പഠനകാല സ്മരണകള്‍ അയവിറക്കി. ‘സെലിബറേഷന്‍ ഓഫ്‌ ഗോള്‍ഡന്‍ ജൂബിലി സ്റ്റുഡന്റ്സ്‌ ഓഫ്‌ ടിഡിഎച്ച്‌എസ്‌ കൊച്ചി’ എന്ന പേരില്‍ നടന്ന പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്‌മ ടിഡി സ്കൂള്‍ മാനേജര്‍ കപില്‍ ആര്‍. പൈ ഉദ്ഘാടനം ചെയ്തു. എന്‍.യു. പൈ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ശ്യാമള ശ്രീധരപ്രഭു, ദേവസ്വം ഭരണാധികാരി വെങ്കടേശ്വരപൈ, പ്രധാനാധ്യാപിക സരളാ ഡി. പ്രഭു, ശ്രീകുമാരി രാമചന്ദ്രന്‍, ടി.കെ. വിദ്യാധരന്‍, ടി.കെ. വിനോദ്കുമാര്‍, പ്രൊഫ. കെ. സുധാകരറാവു, പ്രേംകുമാര്‍ ഭട്ട്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.