കട്ടക്: മാക്സ് വെല്ലിന്റെ മികവില്‍ കിങ്സ് ഇലവന് പഞ്ചാബിന് തകര്‍പ്പന്‍ ജയം. ചെന്നൈ സൂപ്പര്‍ കിങ്സിനെ 44 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഇതോടെ ഐപിഎല്ലിന്റെ ഈ സീസണിലെ കൂറ്റന്‍ സ്കോറും പഞ്ചാബ് സ്വന്തമാക്കി.
ടോസ് നേടിയ ചെന്നൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തില്‍ 231എന്ന കൂറ്റന്‍ സ്കോറാണ് പഞ്ചാബ് സ്വന്തമാക്കിയത്. തുടക്കത്തിന് സോവാഗും ഡേവിഡ് മിലറും പഞ്ചാബിന്റെ വിജയത്തിന് അടിത്തറ പാകി.
38 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ മാക്സ് വെല്ലാണ് പഞ്ചാബിന്റെ വിജയ ശില്പി. എട്ടു സിക്സറും ആറു ബൗണ്ടറികളുമടക്കമാണ് മാക്സ് വെല്‍ 90 റണ്‍സ് അടിച്ചു കൂട്ടിയത്. ജോര്‍ജ് ബെയ്ലിയും മിച്ചല്‍ ജോണ്‍സനും മികച്ച പ്രകടനം കാഴ്ചവച്ചു.
പഞ്ചാബിന്റെ കൂറ്റന്‍ സ്കോറിനു മുന്നില്‍ അടിപതറിയ ചെന്നൈക്ക് തുടക്കം തന്നെപിഴച്ചു. മക്കല്ലവും റെയ്നയും ഡുപ്ലിസിയും വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അത് തുടര്‍ന്നു കൊണ്ടു പോകാന്‍ ചെന്നൈക്കായില്ല. 187 റണ്‍സെടുക്കാനെ ചെന്നൈക്ക് കഴിഞ്ഞുള്ളൂ.
















