ന്യൂദല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് മികച്ച വിജയം.
എട്ടു വിക്കറ്റിനാണ് ചെന്നൈ ദല്‍ഹിയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദല്‍ഹി ഉയര്‍ത്തിയ 178 എന്ന ഉയര്‍ന്ന സ്‌കോര്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ മറികടന്നത്. 51 പന്തില്‍ നാലു ഫോറും എട്ടു സിക്‌സറുമടക്കം 79 റണ്‍സെടുത്ത വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വയ്ന്‍ സ്മിത്താണ് ചെന്നൈയുടെ വിജയശില്‍പി. സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്.
ബ്രണ്ടന്‍ മക്കല്ലവും സുരേഷ് റെയ്‌നയും സ്മിത്തിന് മികച്ച പിന്തുണ നല്‍കി. ദല്‍ഹിക്കു വേണ്ടി ദിനേശ് കാര്‍ത്തിക് 51 റണ്‍സ് നേടിയിരുന്നു. ഈ വിജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ്് നേടി ചെന്നൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
















