നമ്മുടെ തെറ്റുകളോ ദുഷ്ടചിന്തകളോ ദുഷ്കര്‍മങ്ങളോ എ ന്തൊക്കെത്തന്നെയായാലും എ വിടെയോ പ്രകാശശകലമുണ്ട്. നമ്മെയും ഈശ്വരനെയും ത മ്മി ല്‍ ബന്ധിപ്പിക്കുന്ന സുവര്ണസൂ ത്രം എങ്ങോ ഉണ്ട്. എന്തെന്നാല്‍, ആ ആധ്യാത്മബന്ധം ശിഥിലമാകുന്ന നിമിഷം നാം നിശേഷം ന ശിച്ചെന്ന് തീര്ച്ചയായറിഞ്ഞുകൊള്ളണം. ആരെയും നിര്‍മൂലം നശിപ്പിക്കാനാകാത്തതുകൊണ്ട്, എത്ര നീചനായാലും നികൃഷ്ടനായാലും ന മ്മുടെ ഹൃദയത്തില്‍ എവിടെ യോ ഈശ്വരനെ നിരന്തരം സ്പ ര്ശിച്ചുകൊണ്ടിരിക്കുന്ന ചെറിയ ജ്യോതിര്ണ്ഡലമുണ്ട്.
ഏത് സമുദായത്തിലും ഏത് ദേശത്തും ഏത് വിശ്വാസത്തിലും ജനിച്ചുവളര്‍ന്നവരാകട്ടെ, നമുക്ക് പൈതൃകമായി ഉപദേശങ്ങളും സച്ചരിതവും അരുളിയിട്ടുള്ള പൂ ര്വ്വന്മാരായ എല്ലാ ആത്മദ്രഷ്ടാക്കള്‍ക്കും അഞ്ജലിയര്‍പ്പിക്കാം. പിറവിയോ നിറമോ വര്‍ഗമോ ഏതുമായിക്കൊള്ളട്ടെ, മാനവസമുദായത്തെ സമുദ്ധരിക്കാന്‍ സ ന്നദ്ധരായിരിക്കുന്ന ഈശ്വരകല് പരായ മഹതീമഹാന്മാരെ നാം വണങ്ങുന്നു. നമ്മുടെ പിന്‍ഗാമികളുടെ പുരോഗതിക്കുവേണ്ടി പരാര്‍ഥം പ്രാണാര്‍പ്പണം ചെയ്യാ ന് ഭാവിയില്‍ അവതരിക്കാന്‍ പോകുന്ന ഈശ്വരമൂര്ത്തികള് ക്കും നമ്മുടെ പ്രണമാഞ്ജലി.
– സ്വാമി വിവേകാനന്ദന്
















