Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 475-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2014, 08:35 pm IST
inSamskriti

ബാലാന്‍പ്രതി വിവര്‍ത്തോളയം ബ്രഹ്മണഃ സകലം ജഗത്‌

അവിവര്‍ത്തിതമാനന്ദമാസ്ഥിതാഃ കൃതിനഃ സദാ

വാല്മീകി ഭരദ്വാജനോടു പറഞ്ഞു: പരമോന്നതജ്ഞാനത്തിന്റെ സാരസത്തയായ സത്യത്തെ ഉള്‍ക്കൊണ്ട്‌ ശ്രീരാമന്‍ ആനന്ദസാഗരത്തില്‍ ആമഗ്നനായി. ആ ബോധലയത്തില്‍ രാമന്‍ കുറേനേരം എല്ലാം മറന്നിരുന്നു. അദ്ദേഹം ചോദ്യങ്ങള്‍ ചോദിക്കാനോ ഉത്തരങ്ങള്‍ തേടാനോ എന്തെങ്കിലും മനസ്സിലാക്കാനോ ഉള്ള ശ്രമങ്ങള്‍ പാടേ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ആത്മജ്ഞാനത്തിന്റെ പരമകാഷ്ഠയില്‍ അദ്ദേഹം അരൂഢനായിരുന്നുവല്ലോ.

ഭാരദ്വാജന്‍ ചോദിച്ചു: സദ്ഗുരവേ, ശ്രീരാമന്‍ പരമപദം പൂകിയ കഥ കേട്ട്‌ ഞാനും ആഹ്ലാദിക്കുന്നു. എന്നാല്‍ ഞങ്ങളെപ്പോലെ അജ്ഞാനികളും പാപപങ്കിലരുമായ മൂഢമതികള്‍ക്ക്‌ ആ പരമപദം പ്രാപിക്കാന്‍ എങ്ങനെയാണ്‌ കഴിയുക? ബ്രഹ്മാദികള്‍ക്ക്‌ പോലും അപ്രാപ്യമാണത്‌ എന്ന്‌ ഞാന്‍ കേട്ടിരിക്കുന്നു.

വാല്മീകി പറഞ്ഞു: ശ്രീരാമവസിഷ്ഠസംവാദം പൂര്‍ണമായും ഞാന്‍ നിനക്ക്‌ വിവരിച്ച്‌ തന്നുവല്ലോ? അതിനെക്കുറിച്ച്‌ നല്ലവണ്ണം വിചിന്തനം ചെയ്യൂ. നിനക്കുള്ള ഉപദേശവും മറ്റൊന്നല്ല. ബോധത്തില്‍ ലോകമെന്നു തരം തിരിച്ചു പറയാനാകുന്ന യാതൊരു വിഭിന്നതകളും ഇല്ല. നിനക്ക്‌ പറഞ്ഞു തന്ന ഗൂഢോപദേശം അനുസരിച്ച്‌ വൈവിദ്ധ്യമെന്ന ധാരണകളെയെല്ലാം ഉപേക്ഷിക്കൂ.

ജാഗ്രതും സുഷുപ്തിയും എല്ലാം ‘ഇല്ലാത്ത ഈ സൃഷ്ടി’യുടെ ഭാഗങ്ങളാണ്‌. പ്രബുദ്ധതയെന്നത്‌ അന്തരാ പ്രോജ്ജ്വലിച്ചുണരുന്ന പ്രകാശമാണ്‌. സൃഷ്ടി ഉണരുന്നത്‌ നിശൂന്യതയില്‍ നിന്നാണ്‌. ഒടുവിലത്‌ വിലയിക്കുന്നതും അതില്‍ത്തന്നെ. സൃഷ്ടിതന്നെ നിശൂന്യതയാണ്‌. അത്‌ ഉണ്ടായിട്ടേയില്ല. അതിനു നിലനില്‍പ്പില്ല. തുടക്കമില്ലെന്നതുകൊണ്ടും സ്വയം പരിമിതപ്പെടുത്തുന്ന ധാരണകള്‍ ഉള്ളതുകൊണ്ടും സൃഷ്ടി ഉണ്ടെന്നമട്ടില്‍ അനേകം ചിന്താക്കുഴപ്പങ്ങളെ ഉണ്ടാക്കുന്നു. നിനക്ക്‌ വിഭ്രാന്തിയുണ്ടാകാന്‍ കാരണം അനന്താവബോധത്തെക്കുറിച്ച്‌ നീ വീണ്ടും വീണ്ടും ആലോചിച്ചുറച്ചു സത്യവിചാരം ചെയ്യാത്തതും സ്വപരിമിതികള്‍ എന്ന വിഷം കഴിച്ചു മനോപാധികളെ ഊട്ടി വളര്‍ത്തിയതുമാണ്‌. പ്രബുദ്ധരായ മാമുനിമാരുടെ പാദാരവിന്ദങ്ങള്‍ കണ്ടെത്തി അവരില്‍ നിന്നും ആത്മവിദ്യ നേടി ശരിയായ ജ്ഞാനം ഉറയ്‌ക്കുന്നതുവരെ ഈ ഭ്രമം നിലനില്‍ക്കും.

വത്സാ, ആരംഭത്തിലേ ഇല്ലാത്ത ഒന്നും അവസാനത്തിലും ഉണ്ടാകുകയില്ല. അതിപ്പോഴും ഇല്ല. ലോകമെന്ന കാഴ്ച വെറും സ്വപ്നമാണ്‌. അനന്താവബോധമെന്ന സത്തയിലാണ്‌ ലോകം ഉണ്ടായി മറയുന്നത്‌. അജ്ഞാനത്തില്‍!, അല്ലെങ്കില്‍ സംസാരസാഗരത്തില്‍ അനാദിയായ, സ്വപരിമിതികളെന്ന അപാരസാധ്യതയില്‍ ‘ഞാന്‍’ എന്ന ധാരണ ഉണരുന്നു. പിന്നീട്‌ ‘എന്റെ’, ‘ആകര്‍ഷണം’, ‘വികര്‍ഷണം’ തുടങ്ങിയ ധാരണകള്‍ ചിന്താസഞ്ചാരത്തിലൂടെ ദൃഢതരമാകുന്നു. ഒരിക്കല്‍ അടിയുറച്ചുപോയാല്‍പ്പിന്നെ ഈ ധാരണകള്‍ അന്തമില്ലാത്ത ദുഃഖങ്ങളും ദുരിതങ്ങളും ക്ഷണിച്ചു വരുത്തുന്നു.

വൈവിധ്യതയുടെ സമുദ്രോപരി നീന്താതെ, ആഴത്തില്‍ മുങ്ങി ഉള്ളിലുള്ള പ്രശാന്തതയെ പ്രാപിക്കൂ. ആരൊക്കെ ജനിച്ചു, മരിച്ചു, ആരൊക്കെ വന്നു പോയി? ഇത്തരം തെറ്റിദ്ധാരണകളില്‍ എന്തിനാണ്‌ നീ അലയുന്നത്‌? ഒരേയൊരു ആത്മാവ്‌ മാത്രം സത്തായി ഉള്ളപ്പോള്‍ മറ്റൊന്നിന്‌ എവിടെയാണ്‌ ഇടമുണ്ടാവുക?

‘ബ്രഹ്മം ലോകമായി പ്രകടിതമാകുന്നു എന്ന സിദ്ധാന്തം, കയര്‍ പാമ്പായി കാണപ്പെടുന്നു എന്നതുപോലെ ബാലിശവും അജ്ഞാനജന്യവുമായ വെറും നേരംപോക്ക്‌ മാത്രമാണ്‌. പ്രബുദ്ധതയാര്‍ജിച്ചവന്‍ സദാ വിരാജിക്കുന്നത്‌ മറ്റൊന്നായി ഒരിക്കലും പ്രകടിതമാകാന്‍ സാദ്ധ്യമല്ലാത്ത പരമസത്യത്തിന്റെ സത്തയിലാണ്‌.’

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.