പുരുഷനും സ്ത്രീയും പെട്രോളും തീയും പോലെയാണ്. തീയിന്റെ അടുത്തെത്തിയാല്‍ പെട്രോള്‍ കത്തും. അതിനാല്‍ നിരന്തര ജാഗ്രത വേണം. ദുര്‍ബലത തോന്നുമ്പോള്‍ വിവേചനം ചെയ്യണം. മലവും മൂത്രവും നിറഞ്ഞ ശരീരത്തില്‍ എന്തുണ്ട് ? എന്നാല്‍ പിന്നീട് ആ വെറുപ്പിനെയും അതിജീവിക്കണം. എല്ലാം ജഗദംബയുടെ രൂപമായിക്കാണണം. സര്‍വരിലും വ്യാപ്തമായ ആ ചൈതന്യത്തെ ദര്‍ശിച്ചു ശക്തിയാര്‍ജിക്കാന്‍ നോക്കണം. ശക്തിയാര്‍ജിക്കുന്നതുവരെയും വളരെ ശ്രദ്ധിക്കണം. സ്ത്രീ വെള്ളത്തിലെ ചുഴിപോലെയാണ്, നമ്മളെ കീഴോട്ട് വലിക്കും. നിരന്തരസാധനയും ലക്ഷ്യബോധവും എല്ലാത്തിലുമുപരി ഗുരുവിനോടുള്ള സമര്‍പ്പണവും കൂടാതെ സാഹചര്യങ്ങളെ പൂര്‍ണമായും അതിജീവിക്കുക പ്രയാസമാണ്.
– മാതാ അമൃതാനന്ദമയീദേവി
















