Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബൗളര്‍മാരുടെ മികവില്‍ ചെന്നൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2014, 10:01 pm IST
inSports

റാഞ്ചി: ബാറ്റുകൊണ്ട്‌ ബ്രണ്ടന്‍ മക്കല്ലവും പന്തുകൊണ്ട്‌ രവീന്ദ്ര ജഡേജയും മോഹിത്‌ ശര്‍മ്മയും തീമഴ പെയ്യിച്ച മത്സരത്തില്‍ വിജയം ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം. മഴമൂലം വൈകി അവസാനിച്ച മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ 34 റണ്‍സിന്‌ കീഴടക്കിയാണ്‌ ചെന്നൈ ഐപിഎല്‍ ഏഴാം പതിപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം കരസ്ഥമാക്കിയത്‌. 12 റണ്‍സിന്‌ നാല്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയ രവീന്ദ്ര ജഡേജയുടെയും 22 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ മോഹിത്‌ ശര്‍മ്മയുടെയും ഉജ്ജ്വല ബൗളിംഗാണ്‌ ചെന്നൈക്ക്‌ തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്‌. മഴമൂലം വൈകി തുടങ്ങിയ മത്സരം 17 ഓവറായി കുറച്ചിരുന്നു. ആദ്യം ബാറ്റ്‌ ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 40 പന്തില്‍ നിന്ന്‌ 56 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലമാണ്‌ ടോപ്‌ സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്‌ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 114 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ട്‌ പേര്‍ മാത്രമാണ്‌ കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്നത്‌. 47 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ്‌ ടോപ്‌ സ്കോറര്‍. യൂസഫ്‌ പഠാന്‍ 41 റണ്‍സുമെടുത്തു.

ആറ്‌ മത്സരങ്ങള്‍ കളിച്ച ചെന്നൈ ഒരെണ്ണത്തിലാണ്‌ പരാജയപ്പെട്ടത്‌. ഏപ്രില്‍ 18ന്‌ അബുദാബിയില്‍ നടന്ന മത്സരത്തില്‍ കിംഗ്സ്‌ ഇലവന്‍ പഞ്ചാബിനോടാണ്‌ ആറ്‌ വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയത്‌. അതിനുശേഷം അപരാജിത കുതിപ്പാണ്‌ ധോണിപ്പട നടത്തുന്നത്‌. ആറ്‌ മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയുടെ നാലാം പരാജയമാണിത്‌.

നേരത്തെ ടോസ്‌ നേടിയ ചെന്നൈ ബാറ്റിംഗ്‌ തെരഞ്ഞെടുത്തെങ്കിലും സ്കോര്‍ 20-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. 11 പന്തില്‍ നിന്ന്‌ 16 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിനെ ഷാക്കിബ്‌ അല്‍ ഹസന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. എന്നാല്‍ മക്കല്ലത്തിന്‌ കൂട്ടായി റെയ്ന എത്തിയതോടെ ചെന്നൈയുടെ സ്കോറിംഗിനും വേഗം കൂടി. ഒടുവില്‍ 10.4 ഓവറില്‍ 90-ല്‍ എത്തിയപ്പോഴാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 25 പന്തില്‍ നിന്ന്‌ 31 റണ്‍സെടുത്ത റെയ്നയെ ഷക്കിബിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ്‌ പിടികൂടി. പിന്നീട്‌ 11.4 ഓവറില്‍ ചെന്നൈ സ്കോര്‍ 100 കടന്നു. അധികം കഴിയും മുന്നേ മക്കല്ലം അര്‍ദ്ധസെഞ്ച്വറിയും പിന്നിട്ടു. 32 പന്തില്‍ നിന്ന്‌ അഞ്ച്‌ ഫോറും രണ്ട്‌ സിക്സുമുള്‍പ്പെട്ടതായിരുന്നു ഇന്നിംഗ്സ്‌. സ്കോര്‍ 119-ല്‍ എത്തിയപ്പോള്‍ മക്കല്ലത്തെ റസ്സല്‍ യൂസഫ്‌ പഠാന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ 17 പന്തില്‍ നിന്ന്‌ 22 റണ്‍സെടുത്ത ധോണിയും 10 പന്തില്‍ നിന്ന്‌ 17 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്ന്‌ സ്കോര്‍ 148-ല്‍ എത്തിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്‌ക്ക്‌ തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ 6 റണ്‍സെടുത്ത ഗംഭീറിനെയും 36-ല്‍ എത്തിയപ്പോള്‍ നാല്‌ റണ്‍സെടുത്ത കല്ലിസിനെയും 38-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത മനീഷ്‌ പാണ്ഡെയെയും ഇതേ സ്കോറില്‍ തന്നെ ഷക്കിബ്‌ അല്‍ ഹസനെയും (0) നഷ്ടപ്പെട്ടു. ഈ തകര്‍ച്ചയില്‍ നിന്ന്‌ കരകയറാന്‍ കൊല്‍ക്കത്തക്ക്‌ കഴിഞ്ഞില്ല. സ്കോര്‍ 65-ല്‍ എത്തിയപ്പോള്‍ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ബാറ്റിംഗ്‌ കാഴ്ചവെച്ച സൂര്യകുമാര്‍ യാദവിനെയും (8) നഷ്ടമായി. പിന്നീട്‌ റോബിന്‍ ഉത്തപ്പക്കൊപ്പം ചേര്‍ന്ന യൂസഫ്‌ പഠാന്‍ കൊല്‍ക്കത്തയെ മത്സരത്തിലേക്ക്‌ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 88-ല്‍ എത്തിയപ്പോള്‍ 38 പന്തില്‍ നിന്ന്‌ അഞ്ച്‌ ഫോറും ഒരു സിക്സറുമടക്കം 47 റണ്‍സെടുത്ത ഉത്തപ്പയെ ജഡേജ ധോണിയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ആന്ദ്രെ റസ്സല്‍ (1), പിയൂഷ്‌ ചൗള (1), യൂസഫ്‌ പഠാന്‍ (29 പന്തില്‍ 41) എന്നിവരും മടങ്ങിയതോടെ കൊല്‍ക്കത്ത 114-ല്‍ ഒതുങ്ങി. നാളെ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെയും നേരിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

പുതിയ വാര്‍ത്തകള്‍

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.