ശ്രേഷ്ഠരായ അവതാരപുരുഷന്മാരില്‍ ഒരാളായ ശ്രീകൃഷ്ണന്‍ – അവിടുത്തെ സൂക്തിസുധയായ ഭഗവദ്ഗീത നിങ്ങളില്‍ ചിലര്‍ വായിച്ചിരിക്കാം – അരുളിചെയ്യുന്നു: ‘ഞാന്‍ അജനും അവ്യയനും ഭൂതമഹേശ്വരനും ആണെങ്കിലും സ്വന്തം പ്രകൃതിയെ വശവര്‍ത്തിനിടയാക്കിക്കൊണ്ട്, എന്റെ മായാശക്തിയാല്‍ ഞാന്‍ ശരീരം സ്വീകരിക്കുന്നു. നന്മ താഴുമ്പോള്‍, തിന്മ തലപൊക്കുമ്പോള്‍ ഞാന്‍ ഉടലെടുക്കുന്നു. സത്തുക്കളെ കാത്തുപുലര്‍ ത്താനും ദുര്‍ജനങ്ങളെ നശിപ്പിക്കാനും ധര്‍മം നിലനിര്‍ത്തുവാനുമായി ഞാന്‍ യുഗം തോറും വന്നുപിറക്കുന്നു.’ ഉലകം താഴുമ്പോഴൊക്കെ, ഉടയവന്‍ വന്ന് അതിനെ മുന്നോട്ടു നയിക്കുന്നു. ആ വിധം അവിടുന്ന് ഓരോ ദേശത്തും ഓരോ കാലത്തും അനുവര്‍ത്തിക്കുന്നു. വേ റൊരു ഭാഗത്ത് അവിടുന്ന് ഈവിധമരുളുന്നു: ‘മഹത്തായ വൈഭവവും പവിത്രതയും ഉള്‍ ക്കൊള്ളുന്ന ഒരു മഹാനുഭാവന്‍ മാനവസമുദായത്തെ ഉയര്‍ത്തുവാന്‍ പ്രയത്നിക്കുന്നത് ക ണ്ടാല്‍, നിശ്ചയിച്ചുകൊള്ളുക, ആ ആള്‍ എ ന്റെ അംശസംഭൂതനാണെന്നും, ആ വ്യക്തിയില്‍ക്കൂടി ഞാന്‍ വ്യാപരിക്കുന്നുവെന്നും.’
– സ്വാമി വിവേകാനന്ദന്‍
















