Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 472-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2014, 07:11 pm IST
in Samskriti

യതഃ കുതശ്ചിദാനീയ ജ്ഞാനശാസ്ത്രാണ്യവേക്ഷതേ

ഏവം വിചാരവാന്യഃ സ്യാത്സംസാരോത്താരണം പ്രതി

രാമന്‍ ചോദിച്ചു: എങ്ങനെയാണ്‌ ഒരുവന്‍ യോഗത്തിന്റെ ഏഴുപടികള്‍ താണ്ടുന്നത്‌? ആ പടികളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്‌?

വസിഷ്ഠന്‍ തുടര്‍ന്നു: മനുഷ്യന്‍ ഒന്നുകില്‍ ലോകത്തെ അംഗീകരിക്കുന്ന പ്രവൃത്തിനിരതനോ ലോകത്തെ നിരാകരിക്കുന്ന നിവൃത്തനോ ആണല്ലോ.
പ്രവൃത്തിനിരതന്‍ ചിന്തിക്കുന്നത്‌ ഇങ്ങനെയാണ്‌. ‘എന്താണീ മുക്തി? എനിക്ക്‌ സംസാരവും ജീവിതവും മതി. അത്‌ തന്നെയാണ്‌ എനിക്ക്‌ ശേയസ്കരം.’ എന്ന്‌ പറഞ്ഞ്‌ അയാള്‍ ല്‍കികമായ പ്രവൃത്തികളില്‍ മുഴുകി ജീവിക്കുന്നു. അയാള്‍ക്ക്‌ പലപല ജന്മങ്ങള്‍ക്ക്‌ ശേഷം ജ്ഞാനമുണ്ടാകുന്നു. ലോകകര്‍മങ്ങളെല്ലാം വെറും അര്‍ഥരഹിതമായ ആവര്‍ത്തനങ്ങള്‍ മാത്രമാണെന്ന്‌ പോകെപ്പോകെ അയാളറിയുന്നു. ഇനി അത്തരം വൃഥാ പ്രയത്നങ്ങള്‍ വേണ്ട എന്നയാള്‍ തീരുമാനിക്കുന്നു.

‘എന്താണിതിന്റെയൊക്കെ അര്‍ഥം? ഞാനിതില്‍ നിന്നുമൊക്കെ വിരമിക്കട്ടെ.’ എന്ന്‌ കരുതുന്ന അയാളാണ്‌ നിവൃത്തന്‍. ഞാനെങ്ങനെയാണ്‌ നിര്‍മമതയെന്ന അനാസക്തി വളര്‍ത്തിയെടുത്ത്‌ ഈ സംസാരസാഗരം കടക്കുക? എന്നയാള്‍ അനുസ്യൂതം ചിന്തിക്കുന്നു. ഈ ചിന്ത ദിനംതോറും അയാളില്‍ അനാസക്തി വളര്‍ത്തുന്നു. ഹൃദയത്തില്‍ പ്രശാന്തിയും ആനന്ദവും ഉദിച്ചുയരുന്നു. ലോകവ്യാപാരങ്ങളില്‍ അയാള്‍ക്ക്‌ താത്പര്യം നശിക്കുന്നു. പുണ്യപ്രവൃത്തികള്‍ക്ക്‌ അയാള്‍ സമയം കണ്ടെത്തുന്നു. പാപപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അയാള്‍ക്ക്‌ ഭയമാണ്‌. അയാളുടെ വാക്കുകള്‍ സ്മ്യവും സമയോചിതവും സത്യവും മധുരവുമായിരിക്കും.

അയാള്‍ യോഗത്തിന്റെ ആദ്യപടി എത്തിയിരിക്കുന്നു. മാമുനിമാരെ പരിചരിക്കുന്നതില്‍ അയാള്‍ ശ്രദ്ധാലുവാണ്‌. ‘എവിടെ നിന്നെങ്കിലും എന്ത്‌ ശാസ്ത്രഗ്രന്ഥങ്ങള്‍ കിട്ടിയാലും അയാളത്‌ പഠിക്കാന്‍ ശ്രമിക്കുന്നു. സംസാരസാഗരതരണമാണ്‌ അയാളുടെ നിരന്തരമായ ചിന്ത.’

അയാളാണ്‌ സാധകന്‍. മറ്റുള്ളവര്‍ സ്വാര്‍ഥന്മാര്‍ മാത്ര മാണ്‌. അയാള്‍ യോഗസാധനയുടെ രണ്ടാമത്തെ പടി കയറുന്നു. അത്‌ ആത്മവിചാരമാണ്‌. ആത്മാന്വേഷണം. ശാസ്ത്രജ്ഞാനമുള്ള മഹാന്മാരുടെ സത്സംഗമാണ്‌ അയാള്‍ തേടുന്നത്‌. സാധനാമാര്‍ഗങ്ങളില്‍ വഴികാട്ടിയായി ഗുരുവിനെ അയാള്‍ തേടുന്നു. എന്താണ്‌ കരണീയം എന്താണ്‌ ചെയ്യരുതാത്തത്‌ എന്നൊക്കെ അയാള്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌. എല്ലാ പൊങ്ങച്ചങ്ങളും ദുരഭിമാനങ്ങളും അസൂയ, ഡംഭ്‌, ലോഭം, അത്യാഗ്രഹം എന്നിത്യാദിയും അയാള്‍ ഉപേക്ഷിക്കുന്നു. യോഗാഭ്യാസത്തിന്റെ രഹസ്യം അയാള്‍ ഗുരുക്കന്മാരില്‍ നിന്നും പഠിക്കുന്നു. അങ്ങനെ ക്രമേണ അയാള്‍ യോഗത്തിന്റെ മൂന്നാമത്തെ അവസ്ഥയായ അസംഗവും അനാസക്തവുമായ അവസ്ഥയില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. വനങ്ങളിലെ ഏകാന്തതയില്‍ മനശ്ശാന്തി തേടി അയാള്‍ അലയുന്നു.

ശാസ്ത്രോക്തികള്‍ പിന്തുടര്‍ന്നു പാവനചരിതനായി വര്‍ത്തിക്കുന്നതിനാല്‍ അയാള്‍ക്ക്‌ സത്യം കാണാകുന്നു.

അനാസക്തന്റെ ഈ സ്വാതന്ത്ര്യം രണ്ടു തരമാണ്‌. സാധാരണമായതും പരമമായതും. ‘ഞാന്‍ കര്‍ത്താവും ഭോക്താവുമല്ല, ഞാന്‍ മറ്റുള്ളവരെ ബാധിക്കുന്നില്ല. അവരാല്‍ ഞാനും ബാധിക്കപ്പെടുന്നില്ല. എല്ലാം പൂര്‍വ്വകര്‍മങ്ങളുടെ ഫലമായാണ്‌, ദൈവഗത്യായാണ്‌ സംഭവിക്കുന്നത്‌. സുഖമോ ദുഃഖമോ ഒന്നും ഞാന്‍ ചെയ്യുന്നതല്ല. ഭാഗ്യദ്ര്ഭാഗ്യങ്ങള്‍ എന്റെ വരുതിയിലല്ല. പരസ്പരം കണ്ടുമുട്ടി പിരിയലും മനോവ്യഥകളും രോഗങ്ങളും എല്ലാം കാലത്തിന്റെ വരുതിയിലാണ്‌.’ എന്നിങ്ങനെ ചിന്തിച്ച്‌ അയാള്‍ സത്യത്തെ തേടുന്നു. ഇത്‌ കേവലമായ അനാസക്തിയാണ്‌. അല്ലെങ്കില്‍ സ്വാതന്ത്ര്യമാണ്‌.

** വിചാരം എന്നാല്‍ നേരിട്ടുള്ള നിരീക്ഷണം, കാഴ്ച എന്നൊക്കെ അര്‍ഥമുണ്ട്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.