മഹാന്മാരായ ഋഷിമാര്‍ അവരുടെ ഗവേഷണം ഇവിടം കൊണ്ട് അവസാനിപ്പിച്ചില്ല. കാമനകളുടെ ഉറവിടത്തെ അന്വേഷിച്ചുകൊണ്ട് മനുഷ്യന്റെ വ്യക്തിത്വത്തിലേക്ക് അവര്‍ ആണ്ടുമുങ്ങിനോക്കി. അപ്പോള്‍ അവര്‍ക്ക് മനസ്സിലായി അജ്ഞാനത്തിന്റെ ചതുപ്പുനിലങ്ങളിലാണ് കാമനകള്‍. കളകളെന്നപോലെ മുറ്റിപ്പടര്‍ന്ന് പോകുന്നതെന്ന യാഥാര്‍ഥ്യം ചിന്തിച്ചാല്‍ പരിശുദ്ധ വിജ്ഞാനമോ ബോധസ്വരൂപനായ ആത്മാവോ അല്ലാതെ മറ്റൊന്നുമല്ലെങ്കിലും നമ്മുടെ യഥാര്‍ഥസ്വഭാവത്തെ നാം സ്മരിച്ചിരിക്കുകയാണ്. ഈ ആത്മവിസ്മൃതിയെയാണ് ആത്മീയസാഹചര്യത്തില്‍ അവിദ്യ പദം സൂചിപ്പിക്കുന്നു. ഈ അവിദ്യയാണ് നമ്മളിലോരോരുത്തരിലും മനസ്സെന്നും ബുദ്ധിയെന്നും ശരീരമെന്നും ബാഹ്യലോകമെന്നുമുള്ള ഭാവനയെ സൃഷ്ടിക്കുന്നത്. ഈ ശരീരമോ മനസ്സോ ബുദ്ധിയോ താനാണെന്ന് ധരിച്ചുവയ്‌ക്കലാണ് മൂഢാത്മാവായ മനുജന്‍ കൃത്രിമമായ താദാത്മ്യത്തിലും പരിമിതമായ അഹംബുദ്ധിയിലും ജീവഭാവനയിലും പെട്ട് ഉഴലുന്നത്. ഈ ഭ്രമം എത്രതന്നെ ശക്തിയുള്ളതാണെങ്കിലും ആത്മാവിന്റെ പരിപൂര്‍ണതയെപ്പറ്റിയുള്ള ബോധം നമ്മുടെ ഹൃദയകുഹരത്തില്‍തന്നെ വര്‍ത്തിക്കുന്നുമുണ്ട്.
– സ്വാമി ചിന്മയാനന്ദന്‍
















