Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 466-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 08:20 pm IST
in Samskriti

സര്‍വ്വാഃ ശങ്കാഃ പരിത്യജ്യ ധൈര്യമാലംബ്യ ശാശ്വതം

മഹാഭോക്താ മഹാകര്‍ത്താ മഹാത്യാഗീ ഭവാനഘ

വസിഷ്ഠന്‍ തുടര്‍ന്നു: നിന്റെ സംശയങ്ങളെയെല്ലാം ഇല്ലാതാക്കൂ. എന്നിട്ട്‌ ധര്‍മത്തിന്റെ ശക്തിയില്‍ ജീവിക്കൂ. കര്‍മത്തില്‍ ഏറ്റവും നിപുണനായി വര്‍ത്തിക്കൂ. ആനന്ദത്തില്‍ ആമഗ്നനായിക്കഴിയൂ, പരിത്യാഗത്തിലും നീ ഉത്തമനായ സംന്യാസിയാകൂ.

ഈദൃശമായ മൂന്നു സാധനകളും ഭഗവാന്‍ പരമശിവന്‍ ഭൃംഗീശന്‌ പണ്ടുകാലത്ത്‌ ഉപദേശിച്ചതാണ്‌. അത്‌ അദ്ദേഹത്തെ സമ്പൂര്‍ണമുക്തിയിലേക്ക്‌ നയിക്കുകയുണ്ടായി. ഭൃംഗീശന്‍ പാരമ്പര്യരീതികള്‍ക്കനുസരിച്ചു കഴിഞ്ഞുപോന്ന സാധാരണക്കാരനായിരുന്നു. അയാള്‍ ഒരിക്കല്‍ ഭഗവാന്‍ ശിവന്റെ അടുക്കല്‍ ഇങ്ങിനെ പ്രാര്‍ഥിച്ചു. ?ഭഗവാനേ, ഞാനീ പ്രത്യക്ഷലോകത്തിന്റെ കാഴ്ചകണ്ട്‌ ആകെ ചിന്താക്കുഴപ്പത്തിലാണ്‌. എങ്ങനെയുള്ള ചിന്താഗതി എന്നിലുണ്ടാക്കിയാലാണ്‌ ഈ ചിന്താക്കുഴപ്പത്തിന്‌ അറുതി വരിക എന്നെനിക്കുപദേശിച്ചാലും.

ഭഗവാന്‍ പറഞ്ഞു: നിന്റെ സംശയങ്ങളെ ഉപേക്ഷിക്കൂ. ധര്‍മശക്തിയെ ആശ്രയിക്കൂ. നീ സ്വയം മഹാഭോക്തനും മഹാകര്‍ത്താവും മഹാത്യാഗിയുമാകൂ.?

മഹാകര്‍ത്താവ്‌ എന്നാല്‍ സംശയലേശമെന്യേ എല്ലാ കര്‍മങ്ങളും ഉചിതമായി പ്രകൃത്യായുള്ള ചോദനയ്‌ക്കനുസരിച്ച്‌ ചെയ്യുന്നവനാണ്‌. ധാര്‍മികം/ അധാര്‍മികം, അഭികാമ്യം/അനഭികാമ്യം, ജയം/പരാജയം, എന്നിങ്ങനെയുള്ള തരംതിരിവുകള്‍ കൂടാതെ ഇഷ്ടാനിഷ്ടങ്ങളുടെ സ്വാധീനമില്ലാതെ അഹംകാരമോ അസൂയയോ ബാധിക്കാതെ മനസാ മ്നിയായും നിര്‍മലനായും കര്‍മങ്ങള്‍ ചെയ്യുന്നവനാണ്‌ മഹാകര്‍ത്താവ്‌.

അയാള്‍ക്ക്‌ ഒന്നിനോടും ആസക്തിയില്ല. എന്നാല്‍ എല്ലാറ്റിനെയും സാക്ഷിഭാവത്തില്‍ അയാള്‍ കാണുന്നുണ്ട്‌. അയാളില്‍ സ്വാര്‍ഥപരമായ ആഗ്രഹങ്ങള്‍ ഇല്ല. അത്യാ ഹ്ലാദമോ ആകുലതകളോ അയാളില്‍ ഇല്ല. മനസ്സ്‌ പ്രശാന്തം. ദുഖരഹിതം. കര്‍മാകര്‍മങ്ങളോട്‌ നിര്‍മമനാണയാള്‍. പ്രകൃത്യാ അയാള്‍ ശാന്തനും സമതാഭാവമുള്ളവനുമാണ്‌. ജനനം, ജീവിതം, മരണം എന്നിവയാലൊന്നും അയാളിലെ സമതാഭാവത്തിനു മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല.

മഹാഭോക്തന്‍ എല്ലാം അനുഭവിച്ചു രസിക്കുന്നവന്‍ ഒന്നിനെയും വെറുക്കാന്‍ കഴിയാത്തവനാണ്‌. സ്വാഭാവികമായി വരുന്ന എല്ലാറ്റിനെയും അയാള്‍ ആസ്വദിക്കുന്നു. കര്‍മത്തില്‍ മുഴുകിയിരിക്കുമ്പോഴും അയാള്‍ ആ കര്‍മമായിപ്പോലും മമതാബന്ധത്തിലല്ല. അതിനെ അയാള്‍ തള്ളിപ്പറയുന്നുമില്ല. അയാള്‍ അനുഭവത്തിലൂടെ അനുഭവിക്കുകയല്ല ചെയ്യുന്നത്‌; അയാള്‍ അനുഭവങ്ങളെ സാക്ഷീഭാവത്തില്‍ അറിയുകയാണ്‌. ലോകലീലകള്‍ അയാളെ ബാധിക്കുന്നില്ല. അയാളുടെ ഹൃദയം ജീവിതത്തിലെ സന്തോഷസന്താപങ്ങളാല്‍ വിവശമാകുന്നില്ല. ജരാനരകളെയും മരണത്തെപ്പോലും അയാള്‍ സന്തോഷത്തോടെ നേരിടുന്നു. ദാരിദ്ര്യവും സര്‍വാധിപത്യവും അയാള്‍ക്കൊരുപോലെ. കൊടിയദുരന്തങ്ങളും ഭാഗ്യാതിരേകവും അയാളില്‍ ചാഞ്ചല്യമുണ്ടാക്കുന്നില്ല. അയാളുടെ സ്വഭാവം ആഹിംസാത്മകമാണ്‌. ധര്‍മനിഷ്ഠമാണ്‌. മധുരവും കയ്‌പ്പും അയാള്‍ക്കൊരുപോലെ. കാരണം അയാള്‍ ഇതാസ്വാദ്യകരം, ഇത്‌ ദുഷ്കരം, എന്നിങ്ങനെ ഒന്നിനെയും തരം തിരിക്കുന്നില്ല.

ഇനി മഹാത്യാഗി ആരാണെന്ന്‌ നോക്കാം. ധര്‍മം, അധര്‍മം; സുഖം, ദുഃഖം; ജനനം, മരണം; ആശ, നിരാശ; സംശയങ്ങള്‍, ദൃഢനിശ്ചയങ്ങള്‍ എന്നിവയെ എല്ലാം ത്യജിച്ചവനാണ്‌. മനസ്സിന്റെയും ശരീരത്തിന്റെയും സുഖദുഃഖങ്ങളിലെ വ്യാജത അയാള്‍ക്ക്‌ തിരിച്ചറിയാം. എനിക്ക്‌ ദേഹമില്ല, ജനനമില്ല, ശരിതെറ്റുകള്‍ ഇല്ല എന്നിങ്ങനെയുള്ള അവബോധം അയാളില്‍ സജീവമാണ്‌. ലോകമെന്ന കാഴ്‌ച്ചയെ, അതിന്റെ ധാരണകളടക്കം അയാള്‍ പരിത്യജിച്ചിരിക്കുന്നു.

വസിഷ്ഠന്‍ പറഞ്ഞു: ഭഗവാന്‍ പരമശിവന്റെ ഈ ഉപദേശം കേട്ട ഭൃംഗീശന്‍ പ്രബുദ്ധനായി. ഭൃംഗീശനു കൈവന്ന മനോഭാവത്തോടെ രാമാ, നീയും ജീവിതത്തെ നേരിടൂ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Kerala

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

Kerala

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.