Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വെങ്ങോല സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിചികിത്സ പേരിനു മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 10:47 pm IST
in Ernakulam

കൊച്ചി: വെങ്ങോല സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിചികിത്സ പേരിന്‌ മാത്രം. 40 രോഗികള്‍ക്ക്‌ കിടത്തി ചികിത്സക്കുളള സൗകര്യങ്ങള്‍ ഉള്ള ഈ ആശുപത്രിയില്‍ രണ്ടോ മൂന്നോ പേരെ മാത്രമേ കിടത്തി ചികിത്സിക്കുന്നുള്ളൂ. അതും നിബന്ധനകള്‍ക്ക്‌ വിധേയമായിട്ടാണ്‌ കിടത്തി ചികിത്സ. ഒ പി സമയത്ത്‌ എത്തുന്ന രോഗികളെ മാത്രമേ അഡ്മിറ്റ്‌ ചെയ്യൂ. നേരത്തെ നിരവധി രോഗികളെ കിടത്തി ചികിത്സിച്ചിരുന്നതാണ്‌. എന്നാല്‍ ഇടയ്‌ക്ക്‌ വച്ച്‌ കിടത്തി ചികിത്സ നിര്‍ത്തലാക്കി. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ്‌ നിബന്ധനകള്‍ക്ക്‌ വിധേയമായി കിടത്തി ചികിത്സ പുനരാരംഭിച്ചത്‌.

രാത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാലാണ്‌ കിടത്തി ചികിത്സ വേണ്ടെന്ന്‌ വച്ചതെന്ന്‌ അധികൃതര്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്ക്‌ താമസിക്കുന്നതിനുള്ള ക്വാര്‍ട്ടേഴ്സ്‌ ഇവിടെയുണ്ടെങ്കിലും ഡോക്ടര്‍മാര്‍ ആരുംതന്നെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ തയ്യാറാകുന്നില്ല. രാത്രി ഏഴ്‌ മണിവരെയാണ്‌ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്‌. ഓപ്പറേഷന്‍ തിയേറ്റര്‍, ലാബ്‌, എക്സറേ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഉണ്ടെങ്കിലും രോഗികള്‍ക്ക്‌ പ്രയോജനപ്പെടുന്നില്ല. ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരെ നിയമിക്കുന്നതിനും സര്‍ക്കാര്‍ തയ്യറാകുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ അന്നത്തെ ആരോഗ്യവകുപ്പ്‌ മന്ത്രി പി.കെ.ശ്രീമതി ഈ ആശുപത്രിയെമോഡല്‍ ആശുപത്രിയായി ഉയര്‍ത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.

വെങ്ങോല പഞ്ചായത്തിലെയും തൊട്ടടുത്ത കിഴക്കമ്പലം, മഴുവന്നൂര്‍ പഞ്ചായത്തിലേയും നിര്‍ധനരായ നൂറുകണക്കിന്‌ രോഗികള്‍ക്ക്‌ പ്രയോജനകരമാണ്‌ ഈ ആതുരാലയം. ഒ പി വിഭാഗത്തില്‍ ദിവസേന അഞ്ഞൂറില്‍പ്പരം രോഗികളാണ്‌ ഇവിടെ എത്തുന്നത്‌. വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലാണ്‌ ആശുപത്രിയുടെ പ്രവര്‍ത്തനം. എന്നാല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയും സ്ഥലം എംഎല്‍എയും കടുത്ത അവഗണനയാണ്‌ ഈ ആശുപത്രിയോട്‌ വച്ചുപുലര്‍ത്തുന്നതെന്ന്‌ പരക്കെ ആക്ഷേപമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

പുതിയ വാര്‍ത്തകള്‍

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.