Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഗരത്തിലെ കൊതുകു നിവാരണം: ശുചിത്വസേനയുടെ പ്രവര്‍ത്തനം തുടങ്ങിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 10:45 pm IST
inErnakulam

കൊച്ചി: കൊതുക്‌ നിവാരണത്തിനായി ആരോഗ്യ ശുചിത്വ സേനയുടെ പ്രവര്‍ത്തനം ഏപ്രിലില്‍ ആരംഭിക്കുമെന്ന മേയറുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ല. ഏപ്രില്‍ മാസം കഴിയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി കൗണ്‍സിലും ചേര്‍ന്നിട്ടില്ല. ഏപ്രില്‍ 10 ന്‌ നടന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ തിരക്കുകളും അതിന്‌ ശേഷം തുടരെയുണ്ടായ അവധികളുമാണ്‌ കൗണ്‍സില്‍ ചേരാന്‍ തടസമെന്നാണ്‌ കൗണ്‍സിലര്‍മാര്‍ പറയുന്നത്‌.

ഡിവിഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. എന്നാല്‍ കര്‍മസമിതി രൂപീകരണം ഏത്‌ ഘട്ടത്തിലെത്തിയെന്നും വ്യക്തമല്ല. കൊതുകിന്റെ ശല്യം കൊണ്ട്‌ നഗരവാസികള്‍ പൊറുതിമുട്ടിയിരിക്കുകയാണ്‌. കാനകളില്‍ ഉപ്പ്‌ വിതറുക, ഫോഗിങ്‌, മുതലായ കൊതുകിനെ തുരത്തുന്നതിനുള്ള പതിവ്‌ മാര്‍ഗ്ഗങ്ങള്‍ പോലും കാര്യക്ഷമമല്ല. ഈ സാഹചര്യത്തിലാണ്‌ കൊതുകിനെ നശിപ്പിക്കുന്നതിന്‌ മാത്രമായി ഒരു സേനയെ രൂപീകരിക്കാന്‍ തീരുമാനിച്ചത്‌. നഗരത്തിലെ ഓരോ ഡിവിഷനിലേയും ശുചീകരണ പരിപാലന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌ നടത്തുന്നതിന്‌ അഞ്ച്‌ പേരടങ്ങിയ സേനയെയാണ്‌ ചുമതലപ്പെടുത്തുക. ഒരു വര്‍ഷത്തില്‍ 200 പ്രവര്‍ത്തി ദിവസമാണ്‌ ആരോഗ്യ ശുചിത്വസേനയുടെ പ്രവരര്‍ത്തനം. ഓടയും മറ്റും വൃത്തിയാക്കേണ്ടുന്നതിനാല്‍ പുരുഷന്മാര്‍ക്കായിരിക്കും ഈ സേനയില്‍ മുന്‍ഗണന. രാവിലെ ഏഴ്‌ മുതല്‍ ഉച്ചയ്‌ക്ക്‌ ഒരു മണിവരെയാണ്‌ ഇവരുടെ ജോലി സമയം നിശ്ചയിച്ചിരിക്കുന്നത്‌. ആരോഗ്യസേനയുടെ രൂപീകരണത്തിനും പ്രവര്‍ത്തനത്തിനുമായി മൂന്ന്‌ കോടി രൂപയാണ്‌ കോര്‍പ്പറേഷന്‍ ബജറ്റില്‍ വകയിരുത്തിയിരുന്നത്‌.

കൊതുക്ശല്യം പെരുകുമ്പോള്‍ നഗരസഭയ്‌ക്ക്‌ കുലുക്കം ഇല്ലെങ്കിലും ഉറങ്ങാന്‍ പറ്റാത്ത ജനം കൊതുകിനെ പുകച്ചോടിക്കുന്നതിന്‌ കൊച്ചിയിലെ ജനം പ്രതിമാസം ചെലവാക്കുന്നത്‌ ഏകദേശം ഒന്നേ മുക്കാല്‍ കോടി രൂപയാണെന്നാണ്‌ കണക്ക്‌. കൊതുകുതിരികള്‍, വേപ്പറൈസറുകള്‍, ക്രിമുകള്‍, കൊതുക്‌ ബാറ്റുകള്‍, കൊതുക്‌ വലകള്‍ എല്ലാം ഉപയോഗിച്ച്‌ കൊതുകിനെ തുരത്താന്‍ പതിനെട്ടടവും പയറ്റുകയാണ്‌ കൊച്ചിക്കാര്‍. ഫോഗിങ്ങും മരുന്ന്‌ തളിക്കലും വേണ്ടവിധം നടത്താതെ കാനകളിലും അഴുക്കുചാലുകളിലും കൊതുക്‌ കൂത്താടികള്‍ പെരുകിയിരിക്കുകയാണ്‌. ഫോഗിങ്ങിനും മരുന്ന്‌ തളിക്കാനുമായി അഞ്ച്‌ വാഹനങ്ങളാണ്‌ നഗരസഭയ്‌ക്കുള്ളത്‌. എന്നാല്‍ ഇതും ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നില്ല എന്നാണ്‌ പരക്കെയുള്ള ആക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.