നമ്മുടെയൊക്കെ നിത്യജീവിതം തന്നെ ഈ മറവിയിലും ഓര്‍മയിലുമാണ് നിലനില്‍ക്കുന്നത്. ഓരോ നിമിഷവും നമ്മള്‍ ഒന്നുമറക്കുന്നു, മറ്റൊന്ന് ഓര്‍ക്കുന്നു. വീട്ടില്‍ ഓഫീസിനെ മറക്കുന്നു, ഓഫീസില്‍ വീടിനെ മറക്കുന്നു, കുട്ടികളെ കാണുമ്പോള്‍ ഭാര്യ മറയുന്നു, ഭാര്യയുടെ മുന്നില്‍ കുട്ടികളുടെ കാര്യം മറന്നുപോകുന്നു. ഇങ്ങനെ ഓരോ നിമിഷവും നടക്കുന്നുണ്ടെങ്കിലും നമ്മള്‍ അതിനെക്കുറിച്ച് ബോധവാന്മാരല്ല. സാധാരണ ജീവിതത്തില്‍ ഒരു കാര്യം ഓര്‍ക്കണമെങ്കില്‍ മേറ്റ്ല്ലാം മറക്കുന്നത് ഇത്ര ആവശ്യമാണെങ്കില്‍ ഈശ്വരനെ ഓര്‍ക്കുന്നതിന്റെ കാര്യം പറയാനുണ്ടോ? ഈശ്വരനെ ഓര്‍ക്കണമെങ്കില്‍ ലോകത്തെ മറക്കണം. കാരണം ലോകത്തെ കാണുമ്പോള്‍ ഭഗവാനെ കാണാന്‍ കഴിയില്ല. ലോകം തന്നെ ഈശ്വരമയമായി കാണാന്‍ കഴിയുന്ന അവസ്ഥയില്‍പ്പിനെ പ്രശ്നമില്ല.
– മാതാ അമൃതാനന്ദമയീദേവി
















