ദാര്‍ശനികന്മാര്‍ ഈ ഭൗതികലോകത്തിന്റെ പാരമാര്‍ത്ഥ്യത്തെ തേടിത്തിരയുകയായിരുന്നപ്പോള്‍, ഇന്നത്തെ പദാര്‍ത്ഥശാസ്ത്രജ്ഞന്മാരും രസതന്ത്രജ്ഞന്മാരും, ജന്തുശാസ്ത്രജ്ഞന്മാരും ചെയ്യുന്നതുപോലെ, കേവലപദാര്‍ഥങ്ങളുടെയും പ്രാകൃതികസംഭവങ്ങളുടേയുമായ ഈ സ്ഥൂലജഗത്തിനെ വിശകലനം ചെയ്യുകയല്ല ചെയ്തത്. നേരെമറിച്ച് ബുദ്ധിജീവിയും ജീവലോകത്തില്‍ പ്രമുഖനുമായ മനുഷ്യജീവിയുടെ അടിസ്ഥാനത്തില്‍ ദൃശ്യപ്രപഞ്ചത്തെ പരിശോധിക്കുവാനും മനസ്സിലാക്കുവാനും ശ്രമിക്കുകയാണ് ചെയ്തത്. മനുഷ്യനുമായി ബന്ധം സ്ഥാപിക്കപ്പെടുമ്പോള്‍ മാത്രം വല്ലരൊര്‍ത്ഥവും വിലയും ഉണ്ടെന്ന് പറയപ്പെടാവുന്ന വസ്തുക്കളുടെ ഒരു യഥാര്‍ത്ഥ ക്രമവിന്യസനം മാത്രമാണ് പുരാതനര്‍ഷിമാര്‍ക്ക് പ്രപഞ്ചമെന്നത്.
– സ്വാമി ചിന്മയാനന്ദന്‍
















