Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 461-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 08:47 pm IST
in Samskriti

ന രാജന്‍ മമ ഭോഗേഷു വാന്‍ഛ നാ പി വിഭൂതിഷു

സ്വഭാവസ്യ വാസ ദേവ യഥാ പ്രപ്ത്യേന മി സ്ഥിതി:

ചൂഡാല പറഞ്ഞു: പ്രിയനേ, അങ്ങ്‌ അര്‍ത്ഥരഹിതമായ തപശ്ചര്യകള്‍ ചെയ്യുന്നത്‌ കണ്ട്‌ എന്റെ ഹൃദയം തപിച്ചു. ആ മനോവേദന തീര്‍ക്കാനാണ്‌ ഞാന്‍ അങ്ങയെ ഇവിടെ വന്നുകണ്ട്‌ അങ്ങിലെ ആത്മചൈതന്യത്തെ ഉണര്‍ത്താന്‍ ശ്രമിച്ചത്‌. അതെന്റെ ആനന്ദത്തിനും ആഹ്ലാദത്തിനും വേണ്ടിത്തന്നെയാണ്‌ ചെയ്തത്‌. യാതൊരു അഭിനന്ദനങ്ങളും ഞാനര്‍ഹിക്കുന്നില്ല.

ശിഖിധ്വജന്‍ പറഞ്ഞു: ഇന്നുമുതല്‍ നീ ചെയ്തതുപോലെ എല്ലാ ഭാര്യമാര്‍ക്കും അവരുടെ സ്വാര്‍ത്ഥം സഫലമാവാന്‍ വേണ്ടിയാണെങ്കിലും സ്വഭര്‍ത്താക്കന്മാരെ പ്രബുദ്ധരാക്കാന്‍ സാധിക്കുമാറാകട്ടെ. ചൂഡാല പറഞ്ഞു:

പണ്ടുണ്ടായിരുന്നതുപോലെയുള്ള തുച്ഛമായ ആഗ്രഹങ്ങളോ ചിന്തകളോ വികാരങ്ങളോ അങ്ങയെ അലട്ടുന്നതായി ഞാന്‍ കാണുന്നില്ല. പറയൂ, അങ്ങിപ്പോള്‍ ആരാണ്‌? എന്തിലാണ്‌ അങ്ങ്‌ അടിയുറച്ചു നില്‍ക്കുന്നത്‌? അങ്ങ്‌ കാണുന്നതെന്താണ്‌?

ശിഖിധ്വജന്‍ പറഞ്ഞു: എന്നില്‍ നീ ഉള്ളിലുണര്‍ത്തിയ ആത്മസത്തയിലാണ്‌ ഞാന്‍ അഭിരമിക്കുന്നത്‌. എന്നില്‍ ആസക്തികളിലല്ല. ഞാന്‍ അനന്തമായ ആകാശംപോലെ അവിച്ഛിന്നമായി നിലകൊള്ളുന്നു. ഞാന്‍ പ്രശാന്തിയാണ്‌. വിഷ്ണുവിനും ശിവനും കൂടി സാക്ഷാത്ക്കരിക്കാന്‍ തുലോം പ്രയാസമായ ഇടത്തിലാണ്‌ ഞാനിപ്പോള്‍ ഉള്ളത്‌. എന്നിലിനി മോഹങ്ങളോ ചിന്താകാലുഷ്യമോ അവശേഷിക്കുന്നില്ല.

ഞാനിപ്പോള്‍ സന്തോഷമോ സന്താപമോ അനുഭവിക്കുന്നില്ല. ‘അത്‌’ എന്നും ‘ഇത്‌’ എന്നും ഒന്നിനെയും ഞാന്‍ വേര്‍തിരിച്ചു കാണുന്നില്ല. ഞാന്‍ എല്ലാ ആവരണങ്ങളില്‍ നിന്നും പൂര്‍ണ്ണമുക്തനാണ്‌. അതുകൊണ്ട്തന്നെ എന്നിലെ അന്തര്യാമിയിലൂടെ ഞാന്‍ ആനന്ദം അനുഭവിക്കുന്നു. ഞാന്‍ ഞാനാണ്‌. വാക്കുകള്‍ക്ക്‌ വിവരിക്കാന്‍ ആവാത്ത ഒരു തലമാണത്‌. നീയെന്റെ ഗുരുവാണ്‌. നിനക്ക്‌ നമസ്കാരം. പ്രിയേ, നിന്റെ കൃപയാലാണ്‌ ഞാനീ സംസാരസാഗരത്തെ തരണം ചെയ്തത്‌. ഇനിയും ഞാന്‍ ആ മായാസമുദ്രത്തില്‍ വീഴുകയില്ല.

ചൂഡാല ചോദിച്ചു: അങ്ങിനെയെങ്കില്‍ ഇനി എന്താണ്‌ അങ്ങ്‌ ചെയ്യാനാഗ്രഹിക്കുന്നത്‌?

ശിഖിധ്വജന്‍ പറഞ്ഞു: എനിക്ക്‌ യാതൊരു നിബന്ധനകളും ഇല്ല. നീ എന്ത്‌ ചെയ്യുന്നുവോ അവ ഉചിതമാവും എന്നെനിക്കുറപ്പുണ്ട്‌. നീ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കൂ. ഞാന്‍ നിന്നെ അനുധാവനം ചെയ്യാം.

ചൂഡാല പറഞ്ഞു: പ്രഭോ നാമിപ്പോള്‍ മുക്തരായ മാമുനിമാരുടെ പ്രബുദ്ധമായ അവസ്ഥയിലാണ്‌. നമുക്ക്‌ ആഗ്രഹങ്ങളും അതിന്റെ നേര്‍വിപരീതമായ അവസ്ഥയും തമ്മില്‍ മാറ്റമേതുമില്ല. ഇനിയിപ്പോള്‍ പ്രാണായാമം, ആത്മധ്യാനം മുതലായ അനുഷ്ഠാനങ്ങള്‍ കൊണ്ടെന്താണ്‌ പ്രയോജനം? അതിനാല്‍ നാം ആദിയിലെപ്പോലെത്തന്നെ മദ്ധ്യത്തിലും അന്ത്യത്തിലും നിലകൊണ്ട്‌ അവസാനം ബാക്കിയാവുന്ന വസ്തുവിനെയും പരിത്യജിക്കണം. നാം ആദ്യവും മദ്ധ്യത്തിലും അവസാനവും രാജാരാജ്ഞിമാരാണ്‌. പിന്നെ ബാക്കിയുള്ളത്‌ മോഹവിഭ്രമങ്ങളാണ്‌. അതാണ്‌ ഉപേക്ഷിക്കേണ്ടത്‌. അതുകൊണ്ട്‌ നമുക്ക്‌ കൊട്ടാരത്തിലേയ്‌ക്ക്‌ തിരിച്ചു പോകാം. നാടിന്‌ ഒരുത്തമചക്രവര്‍ത്തിയുടെ ആവശ്യമുണ്ട്‌.

ശിഖിധ്വജന്‍ ചോദിച്ചു: അങ്ങിനെയെങ്കില്‍ നമുക്കെന്തുകൊണ്ട്‌ ഇന്ദ്രന്‍ നമുക്കായി വെച്ച്നീട്ടിയ സ്വര്‍ഗ്ഗം സ്വീകരിച്ചുകൂടാ?

ചൂഡാല പറഞ്ഞു: ‘രാജാവേ, ഞാന്‍ രാജ്ഞിയുടെ പദവിയോ സുഖാനുഭവങ്ങളോ ആഗ്രഹിക്കുന്നില്ല. എന്റെ സ്വരൂപത്തിന്റെ പ്രകൃതി എന്താണോ അതില്‍ ഞാന്‍ അചഞ്ചലയായി അഭിരമിക്കുകയാണ്‌.’ ‘ഇത്‌ സുഖം’ എന്ന ചിന്തയും അതിനെതിരായി, ‘ഇതല്ല സുഖം’ എന്ന ചിന്ത ഉയരുന്നതോടെ രണ്ടും ഇല്ലാതാവുന്നു. ഇതിനെ അതിജീവിക്കുന്ന പ്രശാന്തതയിലാണെന്റെ നിവാസം.

പ്രബുദ്ധരായ ഈ ദമ്പതികള്‍ രതിസുഖത്തോടെ ആ രാത്രി അവിടെ കഴിച്ചുകൂട്ടി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.