ആത്മീയലോകത്തിന്റെ പ്രവര്‍ത്തനത്തെയും സ്വഭാവത്തെയും പറ്റി ദാര്‍ശനികന്മാരായ ഋഷിമാര്‍, ദൃശ്യപ്രപഞ്ചത്തെപ്പറ്റി ഭൗതികശാസ്ത്രജ്ഞന്മാര്‍ എന്നതുപോലെ, എങ്ങനെ ഗവേഷണം നടത്താന്‍ ഇടയായി എന്നു ചര്‍ച്ചയുടെ ഉപോദ്ഘാതത്തില്‍ നാം കണ്ടുവല്ലോ. ഋഷിമാരുടെ ഈ മോഹാഭിലഷിതം കേവലം അനുഷംഗികമായിരുന്നില്ല. അവരും ബാഹ്യലോകത്തില്‍ അതിന്റെ മൂലകാരണത്തെ തേടിക്കൊണ്ട് അക്ഷീണയത്‌നം ചെയിരുന്നു. എന്നാല്‍ ഒടുവില്‍ ഈ ദൃശ്യപ്രപഞ്ചത്തിന്റെ രഹസ്യം മുഴുവനും ഹൃദയത്തിന്റെ അന്തര്‍മണ്ഡലത്തിലാണ് കിടക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ അവര്‍ക്കിടയായി.
– സ്വാമി ചിന്മയാനന്ദന്‍
















