ദുബായ്: ബഹ്‌റിനിലെ ഷിയാ ഭൂരിപക്ഷ പ്രദേശത്തുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. അതേസമയം ആക്രമണം നടത്തിയത് ചാവേറാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സ്‌ഫോടനം നടന്ന സ്ഥലം പോലീസ് വളഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















