യഥാര്‍ഥത്തില്‍ സ്‌നേഹമെന്നത് സാന്നിധ്യമാകുന്നു. സ്‌നേഹമുള്ളേടത്ത് സ്ഥലവും കാലവും മാഞ്ഞുപോകുന്നു. സ്‌നേഹമില്ലാത്തിടത്തോ, സ്ഥലകാലങ്ങളില്‍ അരികെയുള്ളതുപോലും അളക്കാനാകാത്തത്ര അകലത്തായിരിക്കുന്നു. സ്‌നേഹരാഹിത്യം മാത്രമാണ് ദൂരമുളവാക്കുന്നത്, സനേഹം മാത്രമാണ് ഒരേയൊരു സാമീപ്യം.
പരിപൂര്‍ണ സ്‌നേഹത്തെ കണ്ടെത്തുന്നവര്‍ അവരവര്‍ക്കകത്തുതന്നെ സര്‍വവും കണ്ടെത്തുന്നു. പിന്നീട്, എല്ലാ ലോകവും അകത്താണ്. പുറത്തല്ല. പിന്നീട് ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം സ്ഥിതി ചെയ്യുക അന്തര്‍-ആകാശത്തിലാണ്. സ്‌നേഹത്തിന്റെ ഈ നിറവില്‍, അഹന്ത ഇല്ലാതാകുന്നു. ദൈവം നിങ്ങളെ ഈ നിറവിലേക്ക് നയിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
– ഓഷോ
















