Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മോഷ്ടാക്കളും കഞ്ചാവ്‌ മാഫിയയും വിലസുന്നു; നഗരത്തില്‍ ജനം ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2014, 10:49 pm IST
inErnakulam

കൊച്ചി: നഗരത്തില്‍ മോഷ്ടാക്കളും കഞ്ചാവ്‌ മാഫിയയും ജനജീവിതത്തിന്‌ ഭീഷണിയാകുന്നു. പകല്‍പോലും ഭയം കൂടാതെ പുറത്ത്‌ ഇറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഇതിന്‌ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പള്ളുരുത്തില്‍ വീട്ടമ്മയെ കുത്തിക്കൊന്ന സംഭവം. ബുധനാഴ്ച വൈകിട്ട്‌ മകളുമൊത്ത്‌ റേഷന്‍ കടയില്‍ പോയി മടങ്ങുകയായിരുന്ന വീട്ട്മ്മയെ അയല്‍വാസി തന്നെയാണ്‌ കുത്തിക്കൊന്നത്‌. പ്രതി കഞ്ചാവിന്‌ അടിമയാണെന്നാണ്‌ വിവരം. സാധാരണക്കാര്‍ക്ക്‌ വഴി നടക്കാന്‍ വയ്യാത്ത അവസ്ഥയാണിപ്പോള്‍. കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ചാണ്‌ മയക്കുമരുന്ന്‌ മാഫിയ വിലസുന്നത്‌. ചോദ്യം ചെയ്യുന്നവരെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുന്നതും മയക്കുമരുന്ന്‌ മാഫിയ പതിവാക്കിയിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ ഈ സാമൂഹ്യവിരുദ്ധരെ ചോദ്യം ചെയ്യാനും ആരും തയ്യാറാവുന്നില്ല. മയക്കുമരുന്ന്‌ മാഫിയ സംഘത്തിന്റെ ആക്രമണത്തിന്‌ മഹാരാജാസ്‌ കോളേജിലെ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ ഇരയായിട്ട്‌ അധിക ദിവസമായില്ല. കോളേജിനുള്ളില്‍ ്‌അതിക്രമിച്ചുകടന്നായിരുന്നു ആക്രമണം. ഇടുക്കിയില്‍ നിന്നും വന്‍ തോതിലാണ്‌ കൊച്ചിയിലേക്ക്‌ കഞ്ചാവെത്തുന്നത്‌. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍തന്നെ കഞ്ചാവ്‌ മാഫിയക്ക്‌ ഇടനിലക്കാരുണ്ട്‌. അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമുള്ള കൊച്ചിയില്‍ കഞ്ചാവ്‌ വില്‍പന നടത്താന്‍ ഇവരേയും ഉപയോഗിക്കുന്നുണ്ട്‌.

ആക്രമണത്തിന്റെ മറവില്‍ മോഷണവും ഇവരുടെ പതിവാണ്‌. കഞ്ചാവ്‌ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ഇപ്പോള്‍ ജമൈക്കന്‍ ഗായകന്‍ ബോബ്‌ മെര്‍ളിയ്‌ക്കാണ്‌ മാര്‍ക്കറ്റ്‌. കഞ്ചാവ്‌ മാഫിയയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ എന്നാണ്‌ ഇയാള്‍ക്ക്‌ കേരള പോലീസ്‌ നല്‍കിയിരിക്കുന്ന വിശേഷണം. കുട്ടികളെ കഞ്ചാവിന്‌ അടിമകളാക്കുന്നതിനായി ബോബ്‌ മെര്‍ളിയുടെയും കഞ്ചാവു ചെടികളുടേയും ചിത്രം പതിപ്പിച്ച ടീ-ഷര്‍ട്ട്‌, കീചെയിന്‍, ലോക്കറ്റ്‌ എന്നിവയിലൂടെയാണ്‌ കഞ്ചാവ്‌ മാഫിയയുടെ പരസ്യപ്രചാരണം.

കിലോക്ക്‌ 4000 മുതല്‍ അയ്യായിരം രൂപ വരെയാണ്‌ }നഗരത്തില്‍ കഞ്ചാവിന്‌ ഈടാക്കുന്നതെന്ന്‌ പൊലീസ്‌ പറയുന്നു. 100 ഗ്രാമില്‍ താഴെയുള്ള ചെറിയ പായ്‌ക്കറ്റിന്‌ 500 രൂപവരെയാണ്‌ വില.

ലഹരി മിഠായി, പാനീയം എന്നിവയിലൂടെയാണ്‌ സംഘം പുതിയ കസ്റ്റമ്മറെ കണ്ടെത്തുന്നത്‌. }നിരവധി പെണ്‍കുട്ടികളും സംഘത്തിന്റെ വലയില്‍ പെട്ടിട്ടുണ്ട്്്‌. കഴിഞ്ഞ മാസം 22 പേരെയാണ്‌ കഞ്ചാവ്‌, ലഹരി വില്‍പ്പയ്‌ക്കിടെ അറസ്റ്റ്‌ ചെയ്തതെന്നാണ്‌ കണക്ക്‌.

ലഹരി മാഫിയക്ക്‌ പുറമെയാണ്‌ നഗരത്തില്‍ മോഷ്ടാക്കളെക്കൊണ്ടുള്ള ശല്യം. പട്ടാപ്പകല്‍ പോലും നഗരത്തില്‍ ഏതെങ്കിലുമൊരിടത്ത്‌ മോഷണം നടക്കുന്നുണ്ടെന്നതാണ്‌ വസ്തുത. ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘം തന്നെ കൊച്ചിയിലുണ്ട്‌. മരട്‌, നെട്ടൂര്‍ എന്നീ സ്ഥലങ്ങള്‍ മോഷ്ടാക്കളുടെ വിഹാര കേന്ദ്രമാണ്‌. പകല്‍പോലും വീടും മറ്റു സ്ഥാപനങ്ങളും കുത്തിത്തുറന്ന്‌ സ്വര്‍ണം, മൊബെയില്‍ ഫോണ്‍ തുടങ്ങി വിലപിടിപ്പുള്ളതെന്തും മോഷ്ടാക്കള്‍ കൈക്കലാക്കും. പകലാണല്ലോ പേടിക്കാനില്ലെന്ന ധാരണയാണ്‌ പല വീട്ടുകാര്‍ക്കും. ഈ അശ്രദ്ധയാണ്‌ മോഷ്ടാക്കള്‍ മുതലാക്കുന്നത്‌. ക്ഷേത്രങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടുന്നത്‌ നിത്യസംഭവമാണിപ്പോള്‍. കഴിഞ്ഞ മാസം പാടിവട്ടത്ത്‌ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതും മോഷണം നടത്തുന്നതിന്‌ വേണ്ടിയായിരുന്നു. ബൈക്കിലെത്തി മാലപൊട്ടിച്ചെടുക്കുന്ന വിരുതന്മാരെ പിടികൂടാന്‍ പലപ്പോഴും സാധിക്കാറില്ല. ഹെല്‍മറ്റ്‌ ധരിച്ചാവും ഇവര്‍ മോഷണം നടത്തുക. ഏലൂരില്‍ കഞ്ചാവ്‌ മാഫിയയും മോഷ്ടാക്കളും സജീവമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ആള്‍ സഞ്ചാരം കുറഞ്ഞ പ്രദേശങ്ങളിലാണ്‌ ഇവര്‍ തമ്പടിക്കുന്നത്‌. ഇത്തരം പ്രദേശങ്ങളിലൂടെ നേരം ഇരുട്ടിയാല്‍ സ്ത്രീകള്‍ക്കും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ യാത്ര ദുസ്സഹമാകും.

ആഡംബര ജീവിതം നയിക്കുന്നതിനാണ്‌ യുവാക്കളില്‍ പലരും മോഷണത്തിലേക്ക്‌ തിരിയുന്നത്‌. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്‌. വാഹനങ്ങളാണ്‌ ഇത്തരക്കാര്‍ കൂടുതലായും മോഷ്ടിക്കുന്നത്‌. ബസിലും പൊതുനിരത്തിലുമെല്ലാം മോഷണം പെരുകുന്ന സാഹചര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌. രാത്രികാലങ്ങളില്‍ ഷാഡോ പോലീസിന്റെ സേവനം നാമമാത്രമാണെന്നും പരാതിയുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.