സോള്‍: യാത്രക്കാരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്. കരളലിയിക്കുന്ന സന്ദേശങ്ങളാണ് കപ്പലില്‍ അകപ്പെട്ടിരുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക് അയച്ചിരിക്കുന്നത്.ഇനി ഇതുപറയാന്‍ ഒരുപക്ഷേ ഞാന്‍ ഉണ്ടാകില്ല, മം ഐ ലൗ യു എന്ന് വിദ്യര്‍ത്ഥിയായ ഷിന്‍ യാങ്ങ് ജിനാണ് തന്റെ അമ്മയ്‌ക്ക് ഈ സന്ദേശം അയയച്ചത്.
കപ്പല്‍ മുങ്ങിയതെങ്ങെനെയെന്ന് വ്യക്തമായിട്ടില്ല. കടലിനടിയുള്ള എന്തിലെങ്കിലും തട്ടിയതാക്കാം കാരണമെന്ന് വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതേ സമയം അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജൂണ്‍ ഹൈയ്‌ക്കുനേരെ ആഞ്ഞടിച്ചു. ഭരണകൂടം എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചുകൊണ്ടാണ് ഒരു വിദ്യാര്‍ത്ഥിയുടെ മാതാവ് പ്രസിഡന്റിനുനേരെ പാഞ്ഞടുത്തത്. 30 മണിക്കൂര്‍ പിന്നിട്ടിട്ടും കോസ്റ്റ്ഗാര്‍ഡ് ഉണര്‍ന്ന്പ്രവര്‍ത്തിക്കാത്തതിനാലാണ് ആരെയും രക്ഷിക്കാനാകാത്തതെന്ന് അവര്‍ ആരോപിച്ചു.
















