Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്താരത്നം – അനുബന്ധ ചതുഷ്ടയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2014, 07:39 pm IST
in Samskriti

ഭവസാഗരം കടക്കേണമെങ്കിലോ ഭക്ത്യാ

ഭവസേവചെയ്തു കൊള്ളേണം വഴിപോലെ

യുവതീമണേ! നിനക്കജ്ഞാനമോഹവശാല്‍

വിവശഭാവമുള്ളിലുള്ളതു നീങ്ങീടുവാന്‍

പരമേശ്വരപാദഭജനം ചെയ്തീടുക.

പരമാമൃതം നാമകീര്‍ത്തനം ചെയ്തീടുക.

പരമേശ്വരനുടെ പാദസേവയെക്കൊണ്ടു

പരമാനന്ദമായ പദത്തെ ലഭിച്ചീടാം.

സല്‍ക്കഥകളും ഭഗവല്‍ക്കഥകളും കേട്ടി-

ട്ടുള്‍ക്കുരുന്നിങ്കല്‍ ഭക്തി വര്‍ധിച്ചു വന്നീടണം.

സദ്‌വൃത്തിയുണ്ടാകേണം സാധുക്കളോടു സംഗ-

മെത്തണമപ്പോളുള്ളിലജ്ഞാനം നീങ്ങുമെന്നു

വേദാന്തവാക്യസ്മൃതി ഗീതയെന്നിവയോരോ

കഥകളതിലുള്ള സാരോപദേശങ്ങളെ

പുതുതായ്‌ പരിഭാഷയായിഹ ലോകം തന്നില്‍

മൃദുമാനസന്മാരായ്‌ മരുവും ജനങ്ങള്‍ക്കും

മൃദുഭാഷിണിയായ നിനക്കും. വഴിപോലെ

പരമാര്‍ത്ഥജ്ഞാനമുണ്ടാവതിനെന്നളുപ്പമാം

ചരിതാമൃതം ചിന്താരത്നമാനന്ദോദയം.

പരമാചാര്യനായി പരമഹംസനായി

പരമാനന്ദപ്രദനായ്‌ പരമാത്മാവായി

പരമഭക്തന്മാര്‍ക്ക്‌ ഗുരുവായി സുരാലയ-

തരുവായി ഗുണത്രയയുക്തയാം ശക്തിയോടും

ഒരുമിച്ചഹര്‍നിശമാനന്ദസ്വരൂപനായ്‌

മരുവീടുന്ന ശ്രീകൃഷ്ണാചാര്യസ്വാമിയുടെ

ചരമസരോരുഹയുഗളാന്തര്‍ഭാഗത്തില്‍

പെരുകീടുന്ന സുധാം പെരികെപ്പാനം ചെയ്തു

മരുവീടുകകൊണ്ടു പരമാനന്ദനായി-

ട്ടുരചെയ്യുന്നേന്‍ നന്നായ്‌ തെളിഞ്ഞു കേള്‍ക്ക ബാലേ!

ഹേ, യുവതീരത്നമേ! ഈ സംസാരസാഗരം കടക്കണമെങ്കില്‍ ഭക്തിയോടെ വഴിപ്രകാരം ഭഗവത്സേവചെയ്യണം. അജ്ഞാനമോഹം കൊണ്ട്‌ നിന്റെയുള്ളിലുണ്ടായിരുന്ന ദുഃഖം മാറുവാന്‍ പരമേശ്വരപാദങ്ങളെ ഭജിക്കുക. അതിന്‌ ഏറ്റവും എളുപ്പമുള്ള പരമാമൃതമാകുന്ന ഈശ്വരനാമം നിരന്തരം ജപിക്കുക. അപ്പോള്‍ ഭക്തിയുറയ്‌ക്കും. പരമേശ്വരന്റെ പാദസേവകൊണ്ട്‌ പരമാനന്ദപദം ലഭിക്കും. ഭഗവല്‍ക്കഥകളും സല്‍ക്കഥകളും കേട്ടുകേട്ടു മനസ്സില്‍ ഭക്തിവര്‍ധിച്ചുവരണം. സത്പ്രവൃത്തികള്‍ ചെയ്യുകയും ഭഗവത്‌ സാക്ഷാല്‍ക്കാരം ലഭിച്ച സാധുക്കളുമായി സത്സംഗമുണ്ടാക്കുകയും വേണം. അപ്പോള്‍ ഉള്ളിലുള്ള അജ്ഞാനം നീങ്ങുമെന്ന്‌ വേദാന്തസാരം ഗ്രഹിച്ച മഹാത്മാക്കള്‍ ചൊല്ലുന്നു. അതിനാല്‍ വേദാന്തവാക്യങ്ങളും സ്മൃതികളിലും, ഗീതകളിലുമുള്ള സാരോപദേശങ്ങളെ പുതുതായി പരിഭാഷപ്പെടുത്തിലോകത്തിലെ ശുദ്ധമനസ്കരായ മനുഷ്യര്‍ക്കും നിനക്കും എളുപ്പത്തില്‍ ആത്മജ്ഞാനമുണ്ടാകുന്നതിനുവേണ്ടിയാണ്‌ ചിന്താരത്നം എന്ന ചരിതാമൃതം രചിച്ചത്‌. ഇത്‌ ആനന്ദദായകമാണ്‌.

ചിന്താരത്നം രചിച്ച പരമഗുരു ആദ്ധ്യാത്മികമായി എതവസ്ഥയിലാണെന്ന്‌ ഇനി പറയുന്നു. തന്റെ ഗുരുവും പരമാത്മതുല്യനായിരുന്നു. ആ ഗുരു പരമാചാര്യനായി., പരമഹംസനായി, സദാ പരമാനന്ദത്തില്‍ വിലയം പ്രാപിച്ച്‌ പരമഭക്തന്മാര്‍ക്ക്‌ ഏകാശ്രയമായി, ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്ന കല്‍പവൃക്ഷമായി, ഒന്നായിത്തീര്‍ന്ന ഗുണത്രയങ്ങളുടെ ശക്തിയോടുകൂടി രാവും പകലരും ആനന്ദസ്വരൂപനായി വസിച്ചീടുന്ന ശ്രീകൃഷ്ണാചാര്യസ്വാമികളാണ്‌. അദ്ദേഹത്തിന്റെ പാദപത്മങ്ങളെ സര്‍വ്വത്ര ആശ്രയിച്ച്‌ അതിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ആത്മാനന്ദമാകുന്ന അമൃതം ധാരാളം പാനംചെയ്തുകൊണ്ടുവസിക്കുന്നതിനാല്‍ പരമാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ ആത്മരഹസ്യം വിവരിക്കാന്‍ പോകുന്നത്‌ തെളിഞ്ഞ ബുദ്ധിയോടും ശ്രദ്ധയോടുംകൂടി, ഹേ ബാലേ നീ കേട്ടുകൊള്ളുക.

പരമാചാര്യനായ താന്‍ തന്റെ പരമഹംസപദവിയിലിരിക്കുന്ന ഗുരുവിന്റെ പാദപത്മങ്ങളെ ആശ്രയിച്ച്‌ ആത്മാനന്ദം സദാ അനുഭവിക്കുന്നു. അതുപോലെ ഗുരുവിനെ ആശ്രയിച്ച്‌ ഭക്തിയോടും ശ്രദ്ധയോടും കൂടി ആത്മവിദ്യ ഗ്രഹിക്കണമെന്ന്‌ സാരം.

– തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.