Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അത്ലറ്റികോ, ബയേണ്‍ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2014, 08:20 pm IST
inSports

മാഡ്രിഡ്‌: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ മുന്‍ചാമ്പ്യന്മാരായ ബാഴ്സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും പുറത്തായി. രണ്ടാം പാദ ക്വാര്‍ട്ടറില്‍ അത്ലറ്റികോ മാഡ്രിഡ്‌ ബാഴ്സയെ കെട്ടുകെട്ടിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കാണ്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‌ മുന്നില്‍ വിലങ്ങുതടിയായത്‌. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ പരാജയം. ആദ്യപാദം സമനിലില്‍ കലാശിച്ചിരുന്നു.

ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയവുമായാണ്‌ അത്ലറ്റികോ ചാമ്പ്യന്‍സ്‌ ലീഗിന്റെ അവസാന നാലില്‍ ഇടംപിടിച്ചത്‌. നാല്‍പത്‌ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ അത്ലറ്റികോ ചാമ്പ്യന്‍സ്‌ ലീഗിന്റെ സെമിയില്‍ പ്രവേശിക്കുന്നത്‌. അതേസമയം ബാഴ്സയുടെ തുടര്‍ച്ചയായ ഏഴാം സെമി സ്വപ്നമാണ്‌ ഈ തോല്‍വിയോടെ തകര്‍ന്നത്‌. സ്വന്തം മണ്ണില്‍ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ ബയേണ്‍ സെമിയിലേക്ക്‌ കുതിച്ചത്‌. ആദ്യപാദം 1-1ന്‌ സമനിലയില്‍ പിരിഞ്ഞെങ്കിലും ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയമാണ്‌ ജര്‍മ്മന്‍ ടീം സ്വന്തമാക്കിയത്‌.

മാഡ്രിഡില്‍ നടന്ന പോരാട്ടത്തില്‍ മെസ്സി, നെയ്‌മര്‍, ഇനിയേസ്റ്റ, സാവി, ഫാബ്രഗസ്‌ എന്നീ സൂപ്പര്‍താരങ്ങളുമായി ഇറങ്ങിയിട്ടും ബാഴ്സക്ക്‌ അത്ലറ്റികോ വല കുലുക്കാന്‍ കഴിഞ്ഞില്ല. മത്സരത്തില്‍ 71 ശതമാനവും പന്ത്‌ കൈവശം വെച്ചിട്ടും 12 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും അത്ലറ്റികോ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്താന്‍ കറ്റാലന്‍ പടക്ക്‌ കഴിഞ്ഞില്ല. പന്ത്‌ കൂടുതല്‍ കൈവശം വെച്ചത്‌ ബാഴ്സയായിരുന്നെങ്കിലും ആസൂത്രിതമായ ആക്രമണങ്ങള്‍ കൂടുതല്‍ നടത്തിയത്‌ അത്ലറ്റികോയായിരുന്നു. സൂപ്പര്‍ താരം ഡീഗോ കോസ്റ്റയുടെ അഭാവത്തിലും ബാഴ്സ പ്രതിരോധത്തെ അത്ലറ്റികോ താരങ്ങള്‍ നിരവധി തവണ കീറിമുറിച്ചു. റൗള്‍ ഗാര്‍ഷ്യ, ഡേവിഡ്‌ വിയ, അഡ്രിയാന്‍ തുടങ്ങിയവര്‍ മികച്ച ഒത്തൊരുമയോടെ ആക്രമണം മെനഞ്ഞപ്പോള്‍ ഡാനി ആല്‍വസ്‌ ഉള്‍പ്പെട്ട ബാഴ്സ പ്രതിരോധത്തിന്‌ പിടിപ്പത്‌ പണിയായിരുന്നു. മൂന്നാം മിനിറ്റില്‍ മെസ്സിയുടെ ഒരു ലോംഗ്‌ ഷോട്ട്‌ പുറത്തേക്ക്‌ പാഞ്ഞു. തൊട്ടുപിന്നാലെ അത്ലറ്റികോയുടെ റൗള്‍ ഗാര്‍ഷ്യയും അവസരം പാഴാക്കി. എന്നാല്‍ അഞ്ചാം മിനിറ്റില്‍ ബാഴ്സയുടെ നെഞ്ചകം പിളര്‍ത്തി അത്ലറ്റികോ വല കുലുക്കി. റൗള്‍ ഗാര്‍ഷ്യയുടെ പാസില്‍ നിന്ന്‌ അഡ്രിയാന്‍ വലംകാലുകൊണ്ട്‌ പായിച്ച പോസ്റ്റില്‍ത്തട്ടി മടങ്ങി. റീബൗണ്ട്‌ പന്ത്‌ പിടിച്ചെടുത്ത്‌ ഡേവിഡ്‌ വിയ നല്‍കിയ ക്രോസ്‌ റൗള്‍ ഗാര്‍ഷ്യ തലകൊണ്ട്‌ ചെത്തിയിട്ടുകൊടുത്തത്‌ കോക്കെ നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ ബാഴ്സ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ഗാബിയുടെയും ഡേവിഡ്‌ വിയയുടെയും ശ്രമങ്ങള്‍ പാഴായി. 11-ാ‍ം മിനിറ്റില്‍ വിയയുടെ ഇടംകാലന്‍ഷോട്ട്‌ പോസ്റ്റില്‍ത്തട്ടിത്തെറിച്ചപ്പോള്‍ ബാഴ്സ താരങ്ങള്‍ ആശ്വാസം കൊണ്ടു. 12-ാ‍ം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്ന്‌ ഫാബ്രഗസ്‌ ബോക്സിന്‌ പുറത്തുനിന്ന്‌ പായിച്ച ഷോട്ട്‌ അത്ലറ്റികോ ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ മെസ്സിയുടെ ഒരു ഹെഡ്ഡറും ലക്ഷ്യം പിഴച്ചു. 19-ാ‍ം മിനിറ്റില്‍ വീണ്ടും ബാഴ്സ ഗോള്‍വഴങ്ങുന്നതില്‍ നിന്ന്‌ രക്ഷപ്പെട്ടു. ഡേവിഡ്‌ വിയ തൊടുത്ത ഷോട്ട്‌ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. പിന്നീട്‌ 24-ാ‍ം മിനിറ്റില്‍ മെസ്സി ഒരു അവസരം പാഴാക്കിയപ്പോള്‍ മൂന്നുമിനിറ്റിനുശേഷം ഇനിയേസ്റ്റയുടെ ശ്രമം അത്ലറ്റികോ ഗോളി വിഫലമാക്കി.

രണ്ടാം പകുതി ആരംഭിച്ചത്‌ ബാഴ്സയുടെ മുന്നേറ്റത്തോടെയായിരുന്നു. 49-ാ‍ം മിനിറ്റില്‍ സാവിയുടെ ശ്രമം അത്ലറ്റികോ ഗോളി രക്ഷപ്പെടുത്തിയപ്പോള്‍ 64-ാ‍ം മിനിറ്റില്‍ അത്ലറ്റികോയുടെ ഡീഗോയുടെ ഷോട്ട്‌ ബാഴ്സ ഗോളിയും വിഫലമാക്കി. തുടര്‍ന്നും ലീഡ്‌ ഉയര്‍ത്താന്‍ അത്ലറ്റികോയും സമനിലക്കായി ബാഴ്സയും പൊരുതിക്കളിച്ചെങ്കിലും ഗോളുകള്‍ മാത്രം വിട്ടുനിന്നു. ഗോളികളുടെ ഉജ്ജ്വല പ്രകടനമാണ്‌ ഇരുടീമുകള്‍ക്കും തിരിച്ചടിയായത്‌.

ബയേണ്‍ മ്യൂണിക്ക്‌ ഃ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ മ്യൂണിക്കിലെ അലയന്‍സ്‌ അരീനയില്‍ നടന്ന പോരാട്ടത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നിഷ്പ്രഭമാക്കിയാണ്‌ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്‌ സെമിയിലേക്ക്‌ കുതിച്ചത്‌. ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷമായിരുന്നു ചാമ്പ്യന്മാരുടെ തിരിച്ചുവരവ്‌. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത്‌ ആതിഥേയരായ ബയേണ്‍ മ്യൂണിക്കായിരുന്നു. മത്സരത്തിന്റെ 65 ശതമാനവും പന്ത്‌ കൈവശംവെച്ച ബയേണ്‍ 25 ഷോട്ടുകളാണ്‌ എതിര്‍പോസ്റ്റിലേക്ക്‌ പായിച്ചത്‌. അതേസമയം റൂണിയും വെല്‍ബാക്കും ഉള്‍പ്പെട്ട മാഞ്ചസ്റ്റര്‍ നിരക്ക്‌ ആറ്‌ തവണമാത്രമാണ്‌ ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞത്‌.

റിബറി, തോമസ്‌ മുള്ളര്‍, റോബന്‍, മാന്‍സുകിച്ച്‌ തുടങ്ങിയ ബയേണ്‍ താരങ്ങള്‍ എണ്ണയിട്ടയന്ത്രണം കണക്കെ തുടര്‍ച്ചയായി യുണൈറ്റഡ്‌ ബോക്സിലേക്ക്‌ പന്തെത്തിച്ചുകൊണ്ടിരുന്നെങ്കിലും പ്രതിരോധനിരയും ഗോളിയും പിടിച്ചുനിന്നതോടെ ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനിന്നു.

പിന്നീട്‌ മത്സരത്തിന്റെ 57-ാ‍ം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി മത്സരത്തിലെ ആദ്യഗോള്‍ പിറന്നു. അന്റോണിയോ വലന്‍സിയ തട്ടിക്കൊടുത്ത പന്ത്‌ സ്വീകരിച്ച്‌ ബോക്സിന്‌ പുറത്തുനിന്ന്‌ പാട്രിക്‌ എവ്‌റ ഇടംകാലുകൊണ്ട്‌ പായിച്ച കനത്ത ഷോട്ട്‌ ബയേണ്‍ ഗോളി ന്യുയറെ കീഴടക്കി വലയില്‍ പതിച്ചു. എന്നാല്‍ ലീഡ്‌ നേടിയ മാഞ്ചസ്റ്ററിന്റെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. തൊട്ടടുത്ത മിനിറ്റില്‍ ഫ്രാങ്ക്‌ റിബറിയുടെ ക്രോസ്‌ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ മരിയോ മാന്‍സുകിച്ച്‌ യുണൈറ്റഡ്‌ വലയില്‍ പന്തെത്തിച്ചു. പിന്നീട്‌ 68-ാ‍ം മിനിറ്റില്‍ ബയേണ്‍ ലീഡ്‌ ഉയര്‍ത്തി. റോബന്റെ ക്രോസില്‍ നിന്ന്‌ തോമസ്‌ മുള്ളറാണ്‌ ബയേണിന്‌ ലീഡ്‌ നേടിക്കൊടുത്തത്‌. 76-ാ‍ം മിനിറ്റില്‍ ഫിലിപ്പ്‌ ലാമിന്റെ പാസില്‍ നിന്ന്‌ അര്‍ജന്‍ റോബനും യുണൈറ്റഡ്‌ വല കുലുക്കിയതോടെ ബയേണിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.