Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളത്തിന്‌ പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2014, 08:18 pm IST
inSports

മുംബൈ: സയിദ്‌ മുഷ്ഠാഖ്‌ അലി ട്രോഫിക്കായുള്ള സൂപ്പര്‍ ലീഗ്‌ പോരാട്ടത്തില്‍ കേരളത്തിന്‌ പരാജയം. ഗ്രൂപ്പ്‌ ബിയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനാണ്‌ ഒരു പന്ത്‌ ബാക്കിനില്‍ക്കേ മൂന്നുവിക്കറ്റിന്‌ കേരളത്തെ പരാജയപ്പെടുത്തിയത്‌. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ദല്‍ഹിയെ കീഴടക്കിയ കേരളത്തിന്റെ ആദ്യ പരാജയമാണിത്‌. ആദ്യം ബാറ്റ്‌ ചെയ്ത കേരളം 20 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 172 റണ്‍സെന്ന മികച്ച സ്കോര്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 19.5 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 173 റണ്‍സെടുത്ത്‌ ലക്ഷ്യം മറികടന്നു. രാജസ്ഥാന്റെ രണ്ടാം വിജയമാണിത്‌. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു.

നേരത്തെ ടോസ്‌ നേടിയ രാജസ്ഥാന്‍ ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്തു. 39 പന്തില്‍ നിന്ന്‌ ആറ്‌ ഫോറും നാല്‌ സിക്സറുമടക്കം 68 റണ്‍സ്‌ നേടിയ സഞ്ജു വി. സാംസന്റെയും 33 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളോടെ പുറത്താകാതെ 48 റണ്‍സെടുത്ത റോഹന്‍ പ്രേമിന്റെയും മികച്ച പ്രകടനമാണ്‌ കേരളത്തിന്‌ മികച്ച സ്കോര്‍ സമ്മാനിച്ചത്‌. എട്ട്‌ പന്തില്‍ നിന്ന്‌ 14 റണ്‍സെടുത്ത ജാഫര്‍ ജമാലും പുറത്താകാതെ നിന്നു. ജഗദീഷ്‌ 15ഉം രാകേഷ്‌ 16 റണ്‍സെടുത്തും പുറത്തായി.

173 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന രാജസ്ഥാന്‍ അഞ്ച്‌ റണ്‍സെടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പിന്നീട്‌ സ്കോര്‍ 47ലും 49ലും നില്‍ക്കേ രണ്ട്‌ വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ നാലിന്‌ 49 എന്ന നിലയില്‍ തകര്‍ന്നു. ഇതോടെ കേരളം വിജയം ഉറപ്പിച്ചെങ്കിലും 42 റണ്‍സ്‌ നേടിയ നരേഷ്‌ ഗെഹ്ലോട്ടിന്റെയും 36 പന്തില്‍ നിന്ന്‌ 5 ഫോറും ആറ്‌ സിക്സറുമടക്കം 75 റണ്‍സെടുത്ത രാജേഷ്‌ ബിഷ്ണോയിയും ചേര്‍ന്ന്‌ ടീമിനെ മത്സരത്തിലേക്ക്‌ മടക്കിക്കൊണ്ടുവന്നു. പിന്നീട്‌ 27 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ദിവ്യപ്രതാപ്‌ സിംഗിന്റെ മികച്ച പ്രകടനം കൂടിയായപ്പോള്‍ ഒരു പന്ത്‌ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ ലക്ഷ്യം മറികടന്നു. കേരളത്തിന്‌ വേണ്ടി വിനോദ്കുമാര്‍ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

ഗ്രൂപ്പ്‌ ബിയിലെ മറ്റൊരു മത്സരത്തില്‍ ബംഗാളിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി ദല്‍ഹി ആദ്യ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ്‌ ചെയ്ത ബംഗാള്‍ 20 ഓവറില്‍ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 119 റണ്‍സെടുത്തു. മറുപടിബാറ്റിംഗിനിറങ്ങിയ ദല്‍ഹി ഒരു ഒാ‍വര്‍ ബാക്കിനില്‍ക്കേ മൂന്ന്‌ വിക്കറ്റ്‌ നഷ്ടപ്പെടുത്തി 122 റണ്‍സെടുത്ത്‌ ലക്ഷ്യം മറികടന്നു. 41 റണ്‍സെടുത്ത മോഹിത്‌ ശര്‍മ്മയും 39 റണ്‍സെടുത്ത സമര്‍ഥ്‌ സിംഗും ദല്‍ഹിക്കായി മികച്ച ബാറ്റിംഗ്‌ കാഴ്ചവെച്ചു.

ഗ്രൂപ്പ്‌ എയില്‍ നടന്ന മത്സരത്തില്‍ ഗോവയുടെ അപരാജിത കുതിപ്പിന്‌ ഉത്തര്‍പ്രദേശ്‌ കടിഞ്ഞാണിട്ടു. ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഒരു മത്സരവും പരാജയപ്പെടാതെ സൂപ്പര്‍ ലീഗിലെത്തിയ ഗോവയെ ഇന്നലെ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ്‌ ഉത്തര്‍പ്രദേശ്‌ കീഴടക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഉത്തര്‍പ്രദേശ്‌ 20 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവക്ക്‌ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 138 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഹരിയാന ആറ്‌ വിക്കറ്റിന്‌ ഝാര്‍ഖണ്ഡനെ പരാജയപ്പെടുത്തി.

ഇന്ന്‌ നടക്കുന്ന മൂന്നാം മത്സരത്തില്‍ കേരളം ബംഗാളിനെയും ബറോഡ രാജസ്ഥാനെയും നേരിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

പുതിയ വാര്‍ത്തകള്‍

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.