ആ പ്രപഞ്ച മാതാവിന്റെ അദ്ഭുത ലീലകളാണ് ഇതെല്ലാം. അവള് എല്ലാം തന്ന് മോഹിപ്പിക്കുന്നു. അതും അവിടുത്തെ മഹിമ തന്നെ. അമ്മയുടെ താമസിക ഭാവത്തിന്റെ പ്രവര്‍ത്തനം. ഈ മോഹവലയത്തിന്റെ ഇരുട്ടില്‍ പരിഭ്രമിക്കുന്ന മനുഷ്യര്‍ക്ക് വെളിച്ചം പകരാന്‍ വരുന്നവരും ഉണ്ട്. ആചാര്യന്മാരായും ദിവ്യപുരുഷന്മാരായും യുഗപുരുഷന്മാരായും ഒക്കെ അത് സംഭവിക്കുക പതിവുണ്ട്. അവര്‍ ഇവിടെ വന്ന് നമ്മെ തട്ടി വിളിക്കുന്നു. നിങ്ങള്‍ സഞ്ചരിക്കേണ്ട വഴി ഇതല്ല, ഇതാ… ഇതിലെ വരൂ, എന്ന് അവര്‍ അനുശാസിക്കുന്നു. അതും അമ്മയുടെ വൈഭവത്തില്‍ പെട്ടത് തന്നെ.
തഥാതന് ഇവിടെ വന്നതും അതിനുവേണ്ടിതന്നെയാണ്. ഇതാ ഇതിലെ വരൂ എന്ന് നിങ്ങളെ വിളിക്കാന്‍. എന്നോടൊപ്പം സഞ്ചരിക്കാന്‍ ഞാന്‍ നിങ്ങളെ വിളിക്കുന്നു. എന്നാല്‍ തഥാതന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ നിങ്ങളുടെ പഴയ സംസ്കാരങ്ങള്‍ തടസ്സമാണ്. എല്ലാം ഉപേക്ഷിച്ച് വരാന്‍ പറഞ്ഞാല്‍ ആരും ഉണ്ടായെന്ന് വരില്ല. തഥാതന് മാത്രമാകും. മുതലും സ്വത്തും സുഖവും ഭോഗങ്ങളും മറ്റ് എല്ലാ ഐശ്വര്യങ്ങളും ഒരു കാലത്ത് നമുക്ക് നഷ്ടപ്പെടും. മൃത്യു നമ്മളെ കൊണ്ടുപോകും. അപ്പോള്‍ ഒന്നും കൂടെ കൊണ്ടുപോകാന്‍ പറ്റില്ല. പിന്നെ എന്തിന് ഈ ദുരിതങ്ങള്‍ പേറി നടക്കുന്നു. എല്ലാം ഉപേക്ഷിച്ച് എന്റെ കൂടെ വരിന്. മൃത്യുവിന്റെ രഹസ്യവും മൃത്യുവിനെ അതിജീവിക്കാനുള്ള മാര്‍ഗവും തഥാതന്റെ കൈയിലുണ്ട്. അതുകൊണ്ട് എല്ലാം വിട്ടൊഴിഞ്ഞ് ഇറങ്ങിവരൂ. ഇങ്ങനെ പറഞ്ഞാല്‍ ആരുണ്ടിവിടെ തയ്യാര്‍? ആരും ഉണ്ടാകില്ലെന്ന് വ്യക്തം. കാരണം അത്രയെ നമുക്ക് അറിവുള്ളൂ.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: