Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 452-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2014, 08:00 pm IST
inSamskriti

ബ്രഹ്മ ചിന്മാത്രമമലം സത്വമിത്യാദിനാമകം

യദ്ഗീതം തദിദം മൂഢാഃ പശ്യന്ത്യംഗം ജഗത്തയാ

കുംഭന്‍ തുടര്‍ന്നു: അങ്ങയുടെ പരമപരിത്യാഗത്താല്‍ അങ്ങ്‌ സത്വത്തിലേക്ക്‌ പൂര്‍ണമായും ഉണര്‍ന്നിരിക്കുന്നു. ഉപാധിസ്ഥമായ മനസ്സിനെ അങ്ങ്‌ ഉപേക്ഷിച്ചുകഴിഞ്ഞു എന്നെനിക്ക്‌ ഉറപ്പായിരിക്കുന്നു. അനന്തവിഹായസ്സുപോലെ മനസ്സ്‌ ശുദ്ധമായിരിക്കുന്നു. സമ്പൂര്‍ണസമതയെന്ന അവസ്ഥയിലാണങ്ങിപ്പോള്‍ ഉള്ളത്‌. അത്‌ പൂര്‍ണത്വമല്ലാതെ മറ്റൊന്നല്ല. അത്‌ ബാക്കിയൊന്നും ശിഷ്ടമായി വയ്‌ക്കാത്ത പൂര്‍ണസന്ന്യാസം തന്നെയാണ്‌. തപശ്ചര്യകളാല്‍ എന്ത്‌ തരം സുഖങ്ങളാണ്‌ അല്ലെങ്കില്‍ ദുഃഖനിവാരണമാണ്‌ സാധ്യമാവുക? നിതാന്തമായ പരമാനന്ദത്തിനു നിദാനം സമ്പൂര്‍ണ സമതാഭാവം തന്നെയാണ്‌. സ്വര്‍ഗത്തിലെ ആനന്ദം ഏതു തരമാണ്‌? ആത്മജ്ഞാനം ലഭിക്കാത്തവരാണ്‌ ചെറിയ ചെറിയ സുഖാനുഭവങ്ങള്‍ക്കായി അനുഷ്ഠാനകര്‍മങ്ങള്‍ ചെയ്യുന്നത്‌.

സ്വന്തമായി സ്വര്‍ണമില്ലാത്തവന്‍ തന്റെ കൈവശമുള്ള ചെമ്പിന്‍കഷണം ആസക്തിയോടെ ചേര്‍ത്തുപിടിക്കുന്നു. രാജര്‍ഷേ, അങ്ങേക്ക്‌ ചൂഡാലയുടെ സഹായത്തോടെ നിഷ്പ്രയാസം ജ്ഞാനമാര്‍ജിക്കുവാന്‍ കഴിയുമായിരുന്നു. അങ്ങെന്തിനാണീ അര്‍ഥരഹിതമായ തപശ്ചര്യകളില്‍ ഏര്‍പ്പെട്ടിരുന്നത്‌? അവയ്‌ക്കെല്ലാം ഒരു തുടക്കവും അതുകൊണ്ടുതന്നെ ഒടുക്കവും ഉണ്ടല്ലോ. ആചാരാനുഷ്ഠാനങ്ങള്‍ മൂലം ഇടയിലൊരല്‍പം സുഖവും കണ്ടെന്നുവരാം. എങ്കിലും ഒന്ന്‌ പറയാം, ഈ തപസ്സു തന്നെയാണ്‌ അങ്ങയെ ആത്മസാക്ഷാത്കരത്തില്‍ എത്തിച്ചത്‌.

ഇനി ആ ജ്ഞാനത്തില്‍ സുദൃഢചിത്തനായി വാണാലും. അനന്തമായ അവബോധത്തിലാണ്‌ സത്തും അസത്തുമായ എല്ലാ ധാരണകളും ഉണ്ടായിമറയുന്നത്‌. ‘ഇത്‌ കരണീയം’, ‘ഇത്‌ ചെയ്യേണ്ടാത്തത്‌’ തുടങ്ങിയ ചോദനകളും അനന്തബോധത്തിലെ ചെറുകണങ്ങള്‍ മാത്രം. അതും ഉപേക്ഷിക്കൂ, എന്നിട്ട്‌ എല്ലാ പരിമിതികളെയും അതിജീവിക്കൂ. തപശ്ചര്യകള്‍, ആചാരങ്ങള്‍, ഇവയൊക്കെ വളഞ്ഞ മാര്‍ഗ ങ്ങളാണ്‌. എന്തുകൊണ്ടാണ്‌ ആത്മജ്ഞാനത്തിന്റെ നേര്‍വഴി മനുഷ്യര്‍ പിന്തുടരാത്തത്‌?

സത്വം എന്നിവിടെ വിവരിച്ചതിനെയും സത്വത്തിനാല്‍ത്തന്നെ പരിത്യജിക്കണം. അതായത്‌ സത്വത്തോടുപോലും പൂര്‍ണമായ നിര്‍മമത, അതില്‍ നിന്നുപോലുമുള്ള പൂര്‍ണമായ മുക്തിയാണ്‌ വേണ്ടത്‌. രാജാവേ, ഏതു ദുഖങ്ങളായാലും അവയുടെ ഉറവിടം മനസ്സുമാത്രമാണ്‌. എന്നാല്‍ സമ്പൂര്‍ണസമതയില്‍ ഇരിക്കുമ്പോള്‍ ചിന്താസഞ്ചാരവും അവയുടെ അചലഭാവവും ജ്ഞാനിക്ക്‌ അഭിന്നമാണ്‌. അങ്ങനെ ജ്ഞാനി ശാശ്വതമായ പ്രശാന്തിയിലാണെപ്പോഴും വിരാജിക്കുന്നത്‌.

ഒരേയൊരു അനന്താവബോധം മാത്രമേയുള്ളൂ. ‘ശുദ്ധബോധമായ ബ്രഹ്മം തന്നെയാണ്‌ സത്വം. അജ്ഞാനി അതിനെ ലോകമായി കാണുന്നു.’ ചലനമെന്നതും അനന്തതയിലെ അചലതയെന്നതും ദൃഷ്ടാവിന്റെ മനോധാരണകള്‍ തന്നെയാണ്‌. അനന്തയുടെ ആകെത്തുകയായ സമഷ്ടിയില്‍ ഇപ്പറഞ്ഞ എല്ലാ ധാരണകള്‍ക്കും ഇടമുണ്ട്‌. എന്നാല്‍ അനന്തത ഇതൊന്നുമല്ല. അത്‌ വിവരണാതീതമായ, വാക്കുകള്‍ക്കതീതമായ ഒന്നാണ്‌.

വസിഷ്ഠന്‍ തുടര്‍ന്നു: രാജാവ്‌ പൂക്കളെടുത്ത്‌ അര്‍ച്ചിക്കാ ന്‍ തുടങ്ങുമ്പോഴേക്ക്‌ കുംഭന്‍ അപ്രത്യക്ഷനായി. കുംഭന്റെ വാക്കുകള്‍ വീണ്ടും വീണ്ടുമോര്‍ത്ത്‌ ശിഖിധ്വജന്‍ ധ്യാനത്തില്‍ ആമഗ്നനായി. അദ്ദേഹത്തില്‍ ആഗ്രഹങ്ങളും ആസക്തികളും ഇല്ലാതായിരിക്കുന്നു. ഉപാധിരഹിതമായ അതീതതലത്തില്‍ അദ്ദേഹം സുദൃഢനായിരുന്നുവല്ലോ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.