കോട്ടയം: പോളിംഗ് സ്റ്റേഷന്റെ നൂറു മിറ്റര്‍ പരിധിക്കുള്ളില്‍ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ വോട്ടുപിടുത്തം അനുവദനീയമല്ല. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഓഫീര്മാരൊഴികെ ആരും ഈ മേഖലയില്‍ മൊബൈല്‍ ഫോണ്‍, കോഡ്ലെസ് ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല. ഈ പരിധിക്കുള്ളില്‍ പോസ്റ്ററുകളും ബാനറുകളും പാടില്ല.
വോട്ടര്‍ സ്ലിപ്പുകളില്‍ സ്ഥാനാര്‍ത്ഥിയുടെ പേരോ പാര്‍ട്ടിയുടെ അടയാളങ്ങളോ തെരഞ്ഞെടുപ്പ് ചിഹ്നമോ ഉണ്ടാകാന്‍ പാടില്ല. പോളിംഗ് സ്റ്റേഷനിലായിരിക്കുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും മറ്റ് പോളിംഗ് ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കണം. ആവശ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് ബൂത്തിന് പുറത്ത് മൊബൈല്‍ ഉപയോഗിക്കാം. പോളിംഗ് ബൂത്തിന് പുറത്തുണ്ടായിരിക്കേണ്ട ബൂത്ത്തല ഓഫീസര്‍മാരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓണ്‍ ചെയ്ത നിലയിലായിരിക്കും. പോളിംഗ് സ്റ്റേഷന്റെ ഇലക്ടറല്‍ റോളും വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യേണ്ട സ്ലിപ്പുകളും ബൂത്ത്തല ഓഫീസര്‍മാരുടെ കൈവശമുണ്ടായിരിക്കണം.
വോട്ടെടുപ്പിന്റെ ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളില്‍ സെക്ടര്‍ ഓഫീസര്‍മാര്‍ എല്ലാ പോളിംഗ് സ്റ്റേഷനുകളും സന്ദര്‍ശിക്കുകയും വോട്ടെടുപ്പ് ആരംഭിച്ചതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ വരണാധികാരിക്ക് നല്‍കുകയും വേണം. വോട്ടെടുപ്പിന്റെ തുടക്കത്തിലോ ഇടയിലോ ഏതെങ്കിലും കാരണത്താല്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം പുതിയ യന്ത്രം വയ്ക്കേണ്ട ചുമതലയും സെക്ടര്‍ ഓഫീസര്‍ക്കാണ്. സ്വന്തം ചുമതലയിലുള്ള പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്ന സെക്ടര്‍ ഓഫീസര്‍മാരെ ഏതു സമയവും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് ബന്ധപ്പെടാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: