Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 448-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2014, 07:59 pm IST
inSamskriti

യത്കിഞ്ചിത്പരമാകാശ ഈഷത്ക ച കചായതേ

ചിദാദര്‍ശേന ജാതത്വാന്ന ചിത്തം നോ ജഗത്ക്രിയാ

ശിഖിധ്വജന്‍ പറഞ്ഞു: മഹാത്മന്‍, മനസ്സ്‌ എന്നത്‌ ഇല്ലാത്ത ഒന്നാണെന്നുള്ള വസ്തുത എന്നില്‍ സുദൃഢമായിത്തീരാന്‍ ഉതകുന്ന ഉപദേശം എനിക്കായി നല്‍കിയാലും.

കുംഭന്‍ പറഞ്ഞു: രാജാവേ, മനസെന്നൊരു വസ്തു ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. ഇപ്പോഴില്ല, ഇനിയുമില്ല. ഇവിടെ മനസ്സെന്നറിഞ്ഞു പ്രഭാസിക്കുന്നത്‌ അനന്തമായ ബ്രഹ്മം, അല്ലെങ്കില്‍ ബോധം തന്നെയാണ്‌.

ആ ബോധത്തെക്കുറിച്ചുള്ള ശരിയായ അറിവിന്റെ അഭാവമാണ്‌ മനസെന്ന ‘അവസ്തു’വിനു കാരണം. ഈ കാണായ ലോകത്തിനും അതിലെ പ്രഭൃതികള്‍ക്കും കാരണം ആ അവിദ്യ തന്നെ. മനസ്സും ലോകവും പോലും കേവലം അയഥാര്‍ഥ്യമാണെന്നിരിക്കേ, ‘ഞാന്‍’, ‘നീ’, എന്നീ ധാരണകള്‍ക്ക്‌ എങ്ങനെ സാധുതയുണ്ടാകാനാണ്‌ ? വാസ്തവത്തില്‍ ലോകം എന്നൊന്ന്‌ ഇല്ല. കാണപ്പെടുന്ന, എല്ലാം ‘അസൃഷ്ടി’കളത്രേ. എല്ലാം ബ്രഹ്മം മാത്രം.

ഇക്കാര്യം എങ്ങനെയറിയാനാകും ? ഈ അറിയുന്നവ ന്‍ ആരാണ്‌? ഈ ലോകചക്രത്തിന്റെ ആരംഭത്തില്‍പ്പോലും ലോകം സൃഷ്ടമായിരുന്നിട്ടില്ല. വിശദീകരിക്കാനുള്ള സൗകര്യത്തിനായി ‘എല്ലാ സൃഷ്ടിയും എന്റേതാണ്‌’ എന്ന്‌ നാം പറയുന്നതാണ്‌. കാരണഘടകങ്ങളുടെ അഭാവത്തില്‍ സൃഷ്ടി എന്ന പ്രക്രിയ നടക്കുകയില്ലല്ലോ. അതിനാല്‍ എന്തെല്ലാം ഉണ്ടോ അതെല്ലാം ബ്രഹ്മം മാത്രം. മറ്റൊന്നുണ്ടാകാന്‍ സാധ്യതയേ ഇല്ല.

നാമരൂപരഹിതനായ ഭഗവാനാണ്‌ ഇതെല്ലാം സൃഷ്ടിച്ചത്‌ എന്ന്‌ പറയുന്നതും യുക്തിഭദ്രമല്ല. സത്യവും അതല്ല. അങ്ങനെ, ലോകമെന്ന ‘സൃഷ്ടി’ വെറും മിഥ്യയാണെന്ന്‌ കാണുമ്പോള്‍ അത്തരം ധാരണകള്‍ വച്ച്‌ പുലര്‍ത്തുന്ന മനസും മിഥ്യ തന്നെയാണെന്ന്‌ വരുന്നു. മനസ്‌ സത്യത്തെ പരിമിതപ്പെടുത്തുന്ന ഇത്തരം മിഥ്യാധാരണകളുടെ ഭാണ്ഡമത്രേ. വിഭജനം വിഭജനസാധ്യതയെ ദ്യ‍ോതിപ്പിക്കുന്നു. എന്നാല്‍ അനന്താവബോധം വിഭജനാത്മകം അല്ലാത്തതിനാല്‍ അതില്‍ വൈവിധ്യത ആരോപിക്കാന്‍കൂടി കഴിയില്ല. എന്നാല്‍ മനസോ? അത്‌ ഭിന്നപ്രതീതികളെ ഉണ്ടാക്കുന്നതില്‍ കേമനാണ്‌. അങ്ങനെയുള്ള മനസ്സ്‌ എങ്ങനെ ശാശ്വതമാകാനാണ്‌?

വിശ്വമായി വ്യാപരിച്ചിരിക്കുന്നത്‌ അനന്തമായ ബോധം തന്നെയാണ്‌. അപ്പോള്‍ എന്തിനാണ്‌ അതിനെ വിശ്വം എന്ന്‌ വേറെയൊരു പേരിട്ടു വിളിക്കുന്നത്‌?

‘അനന്താവബോധത്തിന്റെ ഈ ഒരു തലത്തില്‍ എന്തെല്ലാം കാഴ്ചകള്‍ കാണപ്പെടുന്നുണ്ടോ, അവയെല്ലാം ബോധത്തിന്റെ പ്രതിഫലനം മാത്രമാണ്‌. അതിനാല്‍ മനസോ ലോകമോ വാസ്തവത്തില്‍ ഉള്ളവയല്ല. അവിദ്യയിലാണ്‌ കാഴ്ചകളെ ‘ലോകം’ എന്ന്‌ വിവക്ഷിക്കുന്നത്‌. മനസ്‌ മിഥ്യയാണ്‌. സൃഷ്ടിയെ ‘നേതി. നേതി’, ഇതല്ല, ഇതല്ല, എന്ന രീതിയിലാണ്‌ തിരസ്കരിക്കേണ്ടത്‌. ‘ഇതാണ്‌’ സൃഷ്ടി എന്ന രീതിയില്‍ തിരസ്കരണം സാധ്യമല്ല.

ലോകമായി, ഉണ്മയായി, കാണപ്പെടുന്ന ലോകം ആദിയില്ലാത്ത, സൃഷ്ടിക്കപ്പെടാത്ത ഒന്നാണ്‌. പദാര്‍ഥങ്ങളുടെ ഭാവാഭാവങ്ങളെപ്പറ്റിയുള്ള ശാസ്ത്രോദീരണങ്ങളും ഒരുവന്റെ നേരറിവും മറ്റും സാധുതയില്ലാത്ത കാര്യങ്ങളാണെന്ന്‌ പറയാന്‍ വയ്യ. വെറുമൊരജ്ഞാനിക്കെ അങ്ങനെ തോന്നൂ.

ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള പ്രസ്താവനകളെ തിരസ്കരിക്കുന്നവനെ വര്‍ജിക്കേണ്ടതുമാണ്‌. അതീന്ദ്രിയമായ സത്യം ശാശ്വതമാണ്‌. ലോകം അസത്യമല്ല. അസത്യമായുള്ളത്‌ എല്ലാറ്റിനെയും പരിമിതപ്പെടുത്തുന്ന മനസാണ്‌.

അതിനാല്‍ ഇതെല്ലാം, കാണുന്നതും കാണപ്പെടാത്തതുമെല്ലാം, അവിച്ഛിന്നമായ നാമരൂപരഹിതമായ, അപരിമേയമായ, അനന്താവബോധം മാത്രമാണ്‌. ബ്രഹ്മത്തിന്റെ സ്വപ്രതിഫലനം അനന്തകോടി രൂപങ്ങളിലും രൂപരഹിത ഭാവങ്ങളിലും വികസ്വരമായി സൃഷ്ടിസ്ഥിതിസംഹാരചക്രങ്ങളോടുകൂടിയുള്ള വിശ്വമായി പരിലസിക്കുന്നു. ഒരു നിമിഷം വിശ്വമായി തെളിഞ്ഞും പിന്നെ മറഞ്ഞും നിലകൊള്ളുന്നത്‌ ബ്രഹ്മം തന്നെ.

മനസ്‌ എന്നൊന്ന്‌ വാസ്തവത്തില്‍ ഇല്ലേയില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.