പഞ്ചസാരയാല്‍ പൂരിതമായ ലായനിപോലെ ഞാനും ദിവ്യപ്രേമത്താല്‍ പൂരിതമായ ലായനിയാണ്. മധുരമില്ലാത്ത വസ്തു പഞ്ചസാര ലായനിയില്‍ കുതിര്‍ക്കുമ്പോള്‍ സ്വാഭാവികമായും ആ വസ്തു മധുരമുള്ളതായി തീരുന്നതുപോലെ എന്റെ ദിവ്യപ്രേമത്തില്‍ നനഞ്ഞുകുതിരൂ. ഈ നിര്‍മല സ്നേഹം നിന്നില്‍ നിറച്ച്, മറ്റുള്ളവര്‍ക്കും കൊടുക്കൂ. നീ ഈ സ്നേഹം മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ അത് തിരിച്ച് എന്നിലേക്ക് തന്നെ എത്തുന്നു.
– സായിബാബ
















