Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 445-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2014, 08:30 pm IST
inSamskriti

തത്സാരമേകമേവേഹ വിദ്യതേ ഭൂപതേ തതം

എകമേകാന്തചിത്കാന്തം നൈകമപ്യദ്വിതാവശാത്‌

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ആത്മീയമായി ഉണര്‍ന്ന ശിഖിധ്വജന്‍ പെട്ടെന്ന്‌ തന്നെ തീവ്രധ്യാനത്തില്‍ ആമഗ്നനായി. എന്നാല്‍ ആ ധ്യാനത്തില്‍ നിന്നും കുംഭന്‍ അദ്ദേഹത്തെ കളിപറഞ്ഞുണര്‍ത്തി. ‘രാജാവേ, അങ്ങ്‌ പ്രബുദ്ധനായിക്കഴിഞ്ഞു. ഉണര്‍ന്നാലും.’

ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്തായാലും ചെയ്തുതന്നെ തീരണം. ലോകം എന്ന കാഴ്ച ഉണ്ടെങ്കിലും ഇല്ലെങ്കിലും അവനവന്റെ കര്‍ത്തവ്യം നിറവേറ്റുക തന്നെ വേണം. ഒരിക്കല്‍ ആ പരമപ്രകാശം ? ആത്മതേജസ്സ്‌ കാണാന്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാ അനഭിമതങ്ങളില്‍ നിന്നും ഉപാധികളില്‍ നിന്നും ക്ഷണത്തില്‍ മോചനമായി. ജീവിച്ചിരിക്കെ മുക്തനുമായി.’

ആത്മപ്രകാശത്തിന്റെ പ്രഭയില്‍ തിളങ്ങിനിന്ന ശിഖിധ്വജന്‍ വീണ്ടും കുംഭനോട്‌ കൂടുതല്‍ അറിവ്‌ പകര്‍ന്നുതരാന്‍ അഭ്യര്‍ഥിച്ചു. ‘സത്യം വാസ്തവത്തില്‍ അവിച്ഛിന്നമായ അനന്താവബോധമാണെന്നിരിക്കെ എങ്ങിനെയാണ്‌ ദൃക്‌്, ദൃശ്യം, ദൃഷ്ടി എന്നീ ത്രിപുടികള്‍ അതില്‍ ഉയര്‍ന്നുവരുന്നത്‌?

കുംഭന്‍ പറഞ്ഞു: നല്ല ചോദ്യം, മഹാരാജന്‍. ഇതാണ്‌ അങ്ങില്‍ അറിയാനായി ഇനി ബാക്കിയുള്ളത്‌. ഈ ലോകചക്രം അവസാനിക്കുമ്പോള്‍ അവശേഷിക്കുന്നത്‌ സത്ത്‌ മാത്രമായിരിക്കും. അത്‌ പ്രകാശമോ ഇരുട്ടോ അല്ല. അത്‌ ശുദ്ധമായ അവബോധമാണ്‌. പരമപ്രശാന്തവും അനന്തവുമാണത്‌. അത്‌ ബുദ്ധിപരമായ അറിവിനും യുക്തിയ്‌ക്കും അതീതമാണ്‌. അതാണ്‌ ബ്രഹ്മം അല്ലെങ്കില്‍ നിര്‍വ്വാണപദം. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ വിശ്വം വെറും ഒരണു മാത്രം. ‘ഞാന്‍’ എന്ന്‌ സ്ഫുരിക്കുന്നതും വിശ്വാത്മാവായി തുടിക്കുന്നതും വിശ്വമായി നിലനില്‍ക്കുന്നതും അത്‌ തന്നെ.

വിശ്വത്തിന്റെ ആത്മാവും വിശ്വവും അഭിന്നമാണ്‌. കാറ്റും അതിന്റെ ചലനവും തമ്മില്‍ ഭിന്നതയൊന്നുമില്ലല്ലോ? കടലിലെ ജലവും അലകളും തമ്മില്‍ കാലദേശാദിയായ കാര്യകാരണബന്ധമുണ്ടെന്നു ചിലര്‍ പറയുന്നു. എന്നാല്‍ വിശ്വത്തിന്റെ ആത്മാവും അനന്തതയും തമ്മില്‍ അങ്ങിനെയൊരു ബന്ധമില്ല. വിശ്വത്തിനു കാരണമില്ല. (കാര്യമില്ല എന്നതുകൊണ്ട്‌). ആ അനന്താവബോധത്തില്‍ വിശ്വം വെറുമൊരു ധൂളീകണമായി പാറി നടക്കുന്നു. അതില്‍ ലോകമെന്ന വാക്ക്‌ യാഥാതഥമായിമാറി പ്രത്യക്ഷപ്പെടുന്നു.

‘അനന്തമായ ബോധം മാത്രമാണുണ്മ. അത്‌ സര്‍വ്വവ്യാപകമാണ്‌. എകമാണത്‌, ബോധമാണത്‌. അതെല്ലാത്തിനെയും സമഞ്ജസമായി ചേര്‍ത്തുവയ്‌ക്കുന്നു. എങ്കിലും അതിനെ ‘ഒന്ന്‌!’ എന്ന്‌ പറഞ്ഞു കൂടാ. കാരണം അതില്‍ ഭിന്നതയോ വിഭജനസാദ്ധ്യതയോ വൈവിദ്ധ്യതയോ ഇല്ലല്ലോ.’

അതിനാല്‍ ആത്മാവ്‌ മാത്രമാണ്‌ സത്യമായുള്ളത്‌ എന്നറിയുക. ദ്വന്ദതയെന്ന ധാരണ ഉള്ളില്‍ ഉണരാതിരിക്കട്ടെ. എല്ലായിടത്തും ഭിന്നരൂപങ്ങളില്‍ കാണപ്പെടുന്നത്‌ അത്‌ മാത്രമാണ്‌. അത്‌ ഇന്ദ്രിയഗോചരമല്ല. മനസ്സിന്‌ പ്രാപ്യമല്ല. അത്‌ നേടിയെടുക്കാനുള്ള വസ്തുവല്ല. അതിനാല്‍ അതൊരിക്കലും കാര്യമോ കാരണമോ അല്ല. അതീവ സൂക്ഷ്മമാണത്‌. അത്‌ അനുഭവിക്കുന്നവനും അനുഭവത്തിനും അതീതമായ ശുദ്ധാനുഭവമാണ്‌. ഇങ്ങിനെയതിനെ വിശദീകരിക്കുമ്പോഴും അത്‌ വിവരണാതീതമാണെന്നറിയുക. അത്‌ ‘ഇതാ’ണെന്നോ, ‘ഇത്‌’ അല്ലെന്നോ പറയുക വയ്യ. അപ്പോള്‍പ്പിന്നെ സൃഷ്ടിയ്‌ക്ക്‌ കാരണമായി അതിനെ എങ്ങിനെ പറയും?

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.