കൊച്ചി: എ.എം. സെയ്ത് കുഞ്ഞു അടിയുറച്ച ഒരു ഇടതുപക്ഷക്കാരനാണ്. അദ്ദേഹം ബധിരനും മൂകനുമാണ്. എന്നാല്‍ ഇത്തവണ ബിജെപിക്കേ വോട്ട് ചെയ്യുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ലാത്തൂര്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം സ്വരൂപിക്കാന്‍ എറണാകുളത്ത് വഴിയരികില്‍ ഇരുന്നു ഷൂ പോളിഷ് ചെയ്തു കിട്ടിയ വരുമാനം അദ്ദേഹം ദുരിതബാധിതര്‍ക്ക് അയച്ചു കൊടുത്തു. ശുചിത്വ പരിപാലനത്തിനും കുടിവെള്ളത്തിലുമെല്ലാം ഇതര സംസ്ഥാനത്തെക്കള്‍ വളരെ മുന്നില്‍ ഗുജറാത്ത് എത്തിയത് മോദിയുടെ കഴിവ് തന്നെയാന്നെന്ന് അദ്ദേഹം വിശ്വസിക്കുന്നു
44 നദികള്‍ ഉള്ള കേരളത്തില്‍ മൂന്നരക്കോടി ജനങ്ങള്‍ക്ക് ശുദ്ധജല വിതരണത്തിനു ഇടതു വലതു മുന്നണിക്ക് മുന്നേറാനാകുന്നില്ല. അതുകൊണ്ട് എ.എന്‍. രാധാകൃഷ്ണനായിരിക്കും എന്റെ വോട്ട് എന്ന് അദ്ദേഹം പറയുന്നു.
















