മട്ടാഞ്ചേരി: ശ്രീരാമനവമി ആഘോഷ രഥയാത്രക്ക് ഇന്ന് പശ്ചിമകൊച്ചിയില്‍ സ്വീകരണം നല്‍കും. ഉച്ചയ്ക്ക് 3ന് കരുവേലിപ്പടി രാമേശ്വരം ശിവക്ഷേത്രാങ്കണത്തില്‍ സ്വീകരണത്തിന് ശേഷം ചക്കനാട്, പനയ്പ്പള്ളി, മുല്ലയ്ക്കല്, കുവപ്പാടം, ടിഡി ക്ഷേത്രം, പള്ളിയറക്കാവ്, തെക്കെമഠം തുടങ്ങിയിടങ്ങളിലെ സ്വീകരണങ്ങള്‍ നല്‍കും തുടര്‍ന്ന് രഥയാത്ര പഴയന്നൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലെത്തിച്ചേരും. വൈകിട്ട് 6ന് ക്ഷേത്രാങ്കണത്തില്‍ ഹിന്ദുമഹാസമ്മേളനം നടക്കും. വിവിധ ഹൈന്ദവ സംഘടനകളുടെ സുംയുക്താഭിമുഖ്യത്തില്‍ ശ്രീരാമദാസശ്രമം നേതൃത്വം നല്കുന്ന ഹിന്ദുമഹാസമ്മേളനം കേരള ബ്രാഹ്മണസഭാ സംസ്ഥാന പ്രസിഡന്റ് ഡോ.വി.രാമലിംഗം ഉദ്ഘാടനം ചെയ്യും. ഭാഗവതസത്രം മുന്‍ പ്രസിഡന്റ് എം.കെ. കുട്ടപ്പമേനോന്‍ അദ്ധ്യക്ഷത വഹിക്കും. ശ്യാമളാപ്രഭു, കെ. ശശിധരന് എന്നിവര്‍ മുഖ്യതിഥികളാകും. ചേങ്കോട്ടുകൊണം ശ്രീരാമദാസാശ്രമം മഠാധിപതി ബ്രാഹ്മപാദാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. ബ്രഹ്മചാരി പ്രവിത്കുമാര്‍, സത്യാനന്ദതീര്‍ത്ഥ പാദര്‍, ആര്.പ്രകാശ് എസ്. കൃഷ്ണകുമാര്‍, രഘുറാം, എന്‍. വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും. ശനിയാഴ്ച രാവിലെ പള്ളുരുത്തിയിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാമനവമി രഥം ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: