Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 437-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2014, 08:37 pm IST
inSamskriti

ത്യാഗിതാ സ്യാത്കുതസ്തസ്യ ചിന്താമപ്യാവൃണോതി യഃ

പവനസ്പന്ദയുക്തസ്യ നിഃസ്പന്ദത്വം കുതസ്തരോഃ

ശിഖിധ്വജന്‍ പറഞ്ഞു: മഹാത്മാവേ, അങ്ങ്‌ പറഞ്ഞ കഥകളുടെ സാരാംശം എന്തെന്ന്‌ കൂടി പറഞ്ഞു തന്നാലും.

ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: ചിന്താമണി തിരഞ്ഞുപോയ സമ്പന്നനും വിദ്യാവിശാരദനുമായ ആള്‍ അങ്ങ്‌ തന്നെയാണ്‌. അങ്ങേക്ക്‌ ശാസ്ത്രജ്ഞാനം വേണ്ടത്രയുണ്ട്‌. എന്നാല്‍ ജലത്തില്‍ക്കിടക്കുന്ന കല്ലുപോലെ മനസ്സില്‍ പ്രശാന്തി കൈവന്നിട്ടില്ല.

ചിന്താമണി എന്ന അവസ്ഥ സര്‍വതിനെയും സംത്യജിക്കുക എന്നതാണ്‌. അത്‌ സര്‍വദുഃഖങ്ങള്‍ക്കും അറുതി നല്‍കും. ഈ ചിന്താമണിയെ എന്തുമായാണ്‌ ഉപമിക്കേണ്ടത്‌? സാമ്രാജ്യവും മറ്റും ഉപേക്ഷിക്കുന്നതില്‍ അങ്ങ്‌ വിജയിച്ചു. അത്‌ കഴിഞ്ഞ്‌ അങ്ങീ കുടിലില്‍ താമസമാക്കി. എന്നാല്‍ എല്ലാം ഉപേക്ഷിച്ചുവെന്ന്‌ കരുതുമ്പോഴും അങ്ങയുടെ അഹംഭാവം ബാക്കിയാണ്‌.

ഹൃദയം മനസ്സിനെ (ചിന്തകളുടെ സഞ്ചാരം) പൂര്‍ണമായി ഉപേക്ഷിക്കുകയാണെങ്കില്‍ പരംപൊരുളിനെ സാക്ഷാത്കരിക്കാം. എന്നാല്‍ സന്ന്യാസത്തെക്കുറിച്ചുള്ള ചിന്തകള്‍ അങ്ങയെ മഥിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ സംപൂര്‍ണസന്ന്യാസത്തിന്റെ ആനന്ദം ഉള്ളില്‍ ഉണരാനിടയാകുന്നില്ല. ‘എല്ലാം ഉപേക്ഷിച്ചവന്‌ ഒന്നിനെപ്പറ്റിയും വേവലാതിയില്ല. മരത്തിന്റെ ശാഖകള്‍ കാറ്റില്‍ ചാഞ്ചാടുകയാണെങ്കില്‍ ആ മരം നിശ്ചലമാണെന്ന്‌ പറയാന്‍ വയ്യല്ലോ.’

അത്തരം വേവലാതിയാണ്‌, ചിന്താസഞ്ചാരമാണ്‌, മനസ്സ്‌. സങ്കല്‍പ്പം, പ്രതീതി, ചിന്ത, എന്നിങ്ങനെ പല പേരുകളിലും മനസ്സ്‌ അറിയപ്പെടുന്നു. ചിന്തകള്‍ ഇനിയും നിലച്ചില്ലെങ്കില്‍ എല്ലാം സന്ന്യസിച്ചു എന്നെങ്ങനെ പറയാന്‍ കഴിയും? മനസ്സ്‌ ചിന്താകലുഷമാകുമ്പോള്‍ മൂന്നു ലോകങ്ങളും ക്ഷണത്തില്‍ പ്രത്യക്ഷമാകുന്നു. ചിന്തകള്‍ അവിടെ തങ്ങിനില്‍ക്കുമ്പോള്‍ നിര്‍മലമായ സന്ന്യാസമെന്നു പറയാന്‍ വയ്യ. അത്തരം ചിന്തകള്‍ ഉള്ളില്‍ ഉണരുമ്പോള്‍ സന്ന്യാസം ഹൃദയത്തില്‍ നിന്നും പടിയിറങ്ങുന്നു. കഥയിലെ മനുഷ്യന്റെ കയ്യില്‍ നിന്നും ചിന്താമണി പോയതുപോലെയാണത്‌. അങ്ങ്‌ സന്ന്യാസത്തിന്റെ ആന്തരീകാര്‍ഥം ഗ്രഹിക്കാത്തതിനാല്‍ അതങ്ങയെ വിട്ടുപോയി. ചിന്താവ്യാകുലതകളില്‍ നിന്നുള്ള മുക്തിയെന്ന അവസ്ഥയും അത്‌ കൊണ്ടുപോയി. ആ രത്നക്കല്ല്‌ ഉപേക്ഷിച്ചിട്ട്‌ അങ്ങ്‌ സ്ഫടികക്കഷണം ശരിയായ രത്നമെന്നു കരുതി കയ്യിലെടുത്തു. കഠിനതപസ്സും അതിനായുള്ള ആചരണങ്ങളുമെല്ലാം വെറും ചില്ലുകഷണങ്ങള്‍!

അങ്ങ്‌ സ്വയം അതിനെ വിലമതിക്കാന്‍ തുടങ്ങി. അനന്തമായ അനാസക്തമായ ഉപാധിരഹിതമായ ആത്മബോധത്തിനു പകരം കര്‍മാചാരങ്ങളും തപശ്ചര്യകളും അങ്ങേക്ക്‌ അഭിമതമായിത്തീര്‍ന്നു. അത്‌ കൂടുതല്‍ ദുഃഖത്തിന്‌ കാരണമാവുകയും ചെയ്തു. ക്ഷിപ്രലഭ്യമായ അനന്താനന്ദം വേണ്ടെന്നുവച്ച്‌ കിട്ടാന്‍ സാദ്ധ്യതയില്ലാത്തതിനെ തേടി അലയുന്നത്‌ പരമ വിഡ്ഢിത്തമെന്നല്ലേ പറയാവൂ? അത്‌ ആത്മഹത്യാപരവുമാണ്‌.

അങ്ങ്‌ വനവാസത്തിന്റെ ബന്ധനത്തില്‍പ്പെട്ട്‌ ശരിയായ സന്ന്യാസത്തിനായുള്ള പരിശ്രമം ഉപേക്ഷിച്ചിരിക്കുന്നു. അങ്ങ്‌ രാജ്യഭരണത്തിന്റെയും കുടുംബജീവിതത്തിന്റെയും ബന്ധനത്തില്‍ നിന്ന്‌ വിടുതല്‍ നേടിയിട്ട്‌ വന്നുപെട്ടിരിക്കുന്നത്‌ താപസജീവിതത്തിന്റെ ബന്ധനത്തിലാണ്‌. അങ്ങേക്ക്‌ ചൂട്‌, തണുപ്പ്‌, കാറ്റ്‌ എല്ലാറ്റിനെയും പറ്റി വേവലാതിയിപ്പോള്‍ കൂടുതലാണ്‌. വേവലാതി കൂടുമ്പോള്‍ ബന്ധനത്തിനു ബലവും കൂടുന്നു. ഒരു ചില്ലുകഷണംപോലും കയ്യിലില്ലാതെ അങ്ങ്‌ ‘എനിക്ക്‌ ചിന്താമണി കിട്ടിപ്പോയി’ എന്നൊരു മൂഢചിന്ത വച്ചുപുലര്‍ത്തുകയാണ്‌. ഇതാണ്‌ ആദ്യത്തെ കഥയുടെ സാരം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.