Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുല്ലേപ്പടി, തമ്മനം മേഖലയില്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2014, 09:51 pm IST
in Ernakulam

കൊച്ചി: പുല്ലേപ്പടി മുതല്‍ തമ്മനം വരെയുള്ള മേഖലയിലെ ജനങ്ങള്‍ ശരിക്കും രോഷാകുലരാണ്‌. ഞങ്ങള്‍ക്കു വേണ്ടി കെ.വി.തോമസ്‌ ഒന്നും ചെയ്തിട്ടില്ല എന്നാണ്‌ സ്ഥലവാസികള്‍ പറയുന്നത്‌. വോട്ടര്‍മാര്‍ എന്ന നിലയില്‍ ഇതിനുള്ള പ്രതിഷേധമായി നിഷേധ വോട്ട്‌ ചെയ്യുമെന്നാണ്‌ ഇവിടുത്തെ ജനവികാരം. മെട്രോ സ്റ്റേഷന്‌ റെയില്‍വെ സ്ഥലം വിട്ടു നല്‍കാന്‍ വിമുഖത കാണിക്കുന്നത്‌ കണ്ടതാണ്‌. എന്നാല്‍ യാതൊരു തടസ്സവാദവും ഇല്ലാതെ ആദ്യം മുതല്‍ തന്നെ ജനിച്ചു വളര്‍ന്ന വീടും സ്ഥലവും വരെ റോഡ്‌ വികസനത്തിന്‌ വേണ്ടി വിട്ടു കൊടുത്തവര്‍ക്കാണ്‌ ഈ ദുര്‍ഗ്ഗതി.

ഈ ഭാഗത്തെ ഗതാഗതകുരുക്ക്‌ ദൈനം ദിനം ഏറി വരികയാണ്‌. ഗതാഗതകുരുക്ക്‌ കാരണം നാട്ടുകാര്‍ക്ക്‌ വീടിനു വെളിയില്‍ ഇറങ്ങാന്‍ കഴിയുന്നില്ല എന്നാണ്‌ സ്ഥലവാസി പ്രതികരിച്ചത്‌. കൂടാതെ കടുത്ത പൊടിശല്ല്യവും. റോഡ്‌ വികസനം മരീചികയായി തുടരുമ്പോള്‍ കുടിവെള്ള പ്രശ്നവും രൂക്ഷമാകുന്നു. ഇവിടുത്തെ കുടിവെള്ള പൈപ്പ്‌ ലൈനുകള്‍ ഒട്ടുമിക്കവയും താറുമാറായി കിടക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളായി. റോഡ്‌ വികസനവുമായി ബന്ധപ്പെടുത്തിയാണ്‌ ഇവയുടെ അറ്റകുറ്റപ്പണികള്‍ നടക്കാത്തത്‌ എന്നാണ്‌ നാട്ടുകാരുടെ പരാതി.

കെ.വി.തോമസിന്റെ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിക്കാന്‍ തെരഞ്ഞെടുത്ത ഞാറക്കലിന്റെയും അവസ്ഥ മറ്റൊന്നല്ല. എല്ലാ തെരഞ്ഞെടുപ്പിലും ഇവിടുത്തെ സമ്മദിദായകര്‍ മുന്നോട്ട്‌ വക്കുന്ന ആവശ്യം ശുദ്ധമായ കുടിവെള്ളമാണ്‌. ചാമ്പ്‌ പൈപ്പ്‌ തന്നെയാണ്‌ ഇപ്പോഴും ആശ്രയം എന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.
ശുദ്ധജലം സംഭരിക്കുന്നതിനുള്ള ടാങ്കിന്റെ പണി പോലും പൂര്‍ത്തിയാക്കാതെയാണ്‌ റോഡ്‌ വെട്ടി പൊളിച്ച്‌ ജപ്പാന്‍ കൂടിവെള്ളത്തിനുള്ള പൈപ്പുകള്‍ ഇട്ടത്‌ എന്നും ആക്ഷേപമുണ്ട്‌.

നായരമ്പലം, വൈപ്പിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്നം നിലനില്‍ക്കുന്നു. ഈ സ്ഥിതിയില്‍ 22ന്‌ ആരംഭിക്കുന്ന ബൂത്ത്‌ കണ്‍വന്‍ഷനുകളിലും ഭവന സന്ദര്‍ശന വേളയിലും ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ജനങ്ങളുടെ അനവധി ചോദ്യങ്ങള്‍ക്ക്‌ സ്ഥാനാര്‍ത്ഥി ഉത്തരം പറയേണ്ടി വരുമെന്ന്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. എന്തായാലും യുഡിഎഫ്‌ വികസന നായകന്‍ എന്ന്‌ വിശേഷിപ്പിക്കുന്ന കെ.വി.തോമസിന്‌ ഇനിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരുപാട്‌ വിയര്‍പ്പൊഴുക്കേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.