Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നനഞ്ഞ പൊട്ടാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 08:58 pm IST
in Vicharam

അതിസാഹസികനാണ്‌ ജോണ്‍ ബ്രിട്ടാസ്‌. ജെഎന്‍യു സന്തതി. മാര്‍ക്സിസ്റ്റ്‌ മഠാധിപതി പിണറായി വിജയന്റെ ആരാധകനും അന്ധവിശ്വാസിയും. വള്ളിക്കാവ്‌ അമൃതാനന്ദമയീ മഠത്തിന്റെ ചീട്ട്‌ കീറാന്‍ അമേരിക്കയിലേക്ക്‌ പറന്നവന്‍. ന്യൂയോര്‍ക്കില്‍ ബ്രിട്ടാസിന്‌ മാത്രമായി പ്രത്യേക അഭിമുഖം നല്‍കാന്‍ സാക്ഷാല്‍ ഗെയ്‌ല്‌ ട്രെഡ്‌വെല്‍ പറന്നുവന്നു. ബ്രിട്ടാസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഹവായ്‌ ദ്വീപില്‍ നിന്ന്‌ പന്ത്രണ്ട്‌ മണിക്കൂര്‍ പറന്ന്‌ അവരെത്തി. അഭിമുഖം കഴിഞ്ഞ്‌ പന്ത്രണ്ട്‌ മണിക്കൂര്‍ പറന്ന്‌ ഗെയ്‌ല്‌ ഹവായ്‌ ദ്വീപിലേക്ക്‌ മടങ്ങി. ഗെയ്‌ല്‌ മൊഴികള്‍ കേട്ട്‌ ബ്രിട്ടാസ്‌ കുളിര്‍ത്തു. കുളിര്‌ മാറാതെ തന്നെ സ്വന്തം ചാനലില്‍ ഇന്റര്‍നാഷണല്‍ ബ്രേക്കിനുള്ള പരസ്യം നല്‍കി. ലോകം സന്ധ്യനാമം ചൊല്ലുന്ന നേരത്ത്‌ യുക്തിവാദി ബുദ്ധിജീവികള്‍ ചാനല്‍ക്കസേരകളില്‍ ഇരിപ്പായി. അവതാരകന്റെ കാര്‍മ്മികത്വത്തില്‍ ചീട്ടുകീറല്‍ച്ചടങ്ങിന്‌ ആഘോഷവരവേല്‍പ്‌.

മഠത്തിലെ അവിഹിതവേഴ്ചകള്‍, ബലാത്സംഗക്കഥകള്‍ ബ്രിട്ടാസ്‌ കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്തു. വിശ്വസിക്കാത്തവര്‍ വിശുദ്ധ നരകത്തില്‍ പതിക്കുമെന്ന സംഘടിത വിശ്വാസത്തിന്റെ ചുവടു പിടിച്ച്‌ അയാളുടെ അവതാരകന്‍ ആവേശം കൊണ്ടു. ഗെയ്‌ല്‌ പറയുന്നത്‌ വെള്ളം തൊടാതെ കേരളം വിശ്വസിക്കണമെന്ന്‌ ബ്രിട്ടാസിനും ചാനലിനും വാശി. ഇത്‌ കേരളത്തിന്റെ വിധിയാണ്‌. മഹാകള്ളിയെന്ന്‌ വിഎസ്‌ സരിതയെ വിളിച്ചത്‌ ഐഷാപോറ്റിക്കെതിരെ പറഞ്ഞപ്പോഴാണ്‌. ‘പറയൂ സരിത’ എന്ന്‌ നാണമില്ലാതെ നേരം വെളുക്കുമ്പോള്‍ മുതല്‍ ആ സ്ത്രീയുടെ സാരിത്തുമ്പില്‍ തൂങ്ങി നടപ്പാണ്‌ ചാനല്‍കേരളം. സരിത സത്യമേ പറയൂ എന്ന്‌ നമ്മള്‍ വിശ്വസിച്ചുകൊള്ളണം പോലും.

രാജ്യത്തിന്റെ പ്രതിരോധസംവിധാനം മുഴുവന്‍ കുട്ടിച്ചോറാക്കിയ വിശുദ്ധ അന്തോണീസ്‌ പുണ്യവാളന്‍ സരിതയ്‌ക്കും ഗെയ്‌ലിനുമിടയില്‍ രക്ഷപ്പെട്ടുപോവുന്നത്‌ ആരും കാണുന്നില്ല. സുഖ്ന ഭൂമിയിടപാട്‌, ആദര്‍ശ്‌ ഫ്ലാറ്റ്‌ കുംഭകോണം, ഇറ്റാലിയന്‍ ഇടപെടലുകള്‍, അഗസ്റ്റ വെസ്റ്റ്ലാന്റ്‌ അഴിമതി, അന്തര്‍വാഹിനികളുടെ സര്‍വനാശം…… അഴിമതിയുടെ കുന്നിന്‌ മേല്‍ അടയിരിക്കുന്ന അറയ്‌ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിയുടെ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ അറിയാതെ പോകുന്നതിനെയാണ്‌ അശ്ലീല മാധ്യമപ്രവര്‍ത്തനം എന്ന്‌ പറയുന്നത്‌. ആറന്മുളയില്‍ നടക്കുന്നത്‌ സമരമല്ലെന്നും കസ്തൂരിരംഗനെതിരെ കോഴിക്കോട്‌ പള്ളിപ്പട നത്തുന്നത്‌ മാത്രമാണ്‌ സമരമെന്നും ഹര്‍ത്താല്‍ മുന്നണിക്കാര്‍ പ്രഖ്യാപിക്കുന്നതും ആ പ്രഖ്യാപനം മാത്രം ചാനലുകള്‍ കാണുന്നതുമാണ്‌ അശ്ലീല മാധ്യമപ്രവര്‍ത്തനം.

കാണേണ്ടതൊന്നും കാണാതെ ബ്രിട്ടാസ്‌ ന്യൂയോര്‍ക്കിലേക്ക്‌ പറന്നതിനെ മാധ്യമധീരതയെന്ന്‌ വാഴ്‌ത്തുന്നവരുണ്ട്‌. ഗെയ്‌ലിന്റെ വാക്കുകള്‍ക്ക്‌ മുന്നേ നാളെ തന്നെ പഴി പറയരുതെന്ന ഭീരുത്വം നിറഞ്ഞ ആമുഖം ചെര്‍ത്തുകൊണ്ടാണ്‌ ആ അശ്ലീല സംഭാഷണം തുടങ്ങുന്നത്‌. ചാനലിന്‌ അഭിപ്രായമില്ല, ഗെയ്‌ലിന്‌ പറയാനുള്ളത്‌ പറയാന്‍ അവസരം നല്‍കുക എന്ന ഔദാര്യം കാട്ടുകയാണ്‌ പോലും അദ്ദേഹം ചെയ്യുന്നത്‌.

ആരോപണങ്ങള്‍ക്ക്‌ ആകെ തെളിവ്‌ ഗെയ്‌ല്‌ എന്ന വിദേശവനിതയാണ്‌. അവര്‍ക്ക്‌ എന്താണ്‌ തെളിവെന്ന ചോദ്യത്തിന്‌ ബ്രിട്ടാസടക്കം സകല അമൃതാനന്ദമയീ വിരുദ്ധര്‍ക്കുമുള്ള ഉത്തരം അതൊക്കെ ഗെയിലിന്റെ കയ്യിലുണ്ടെന്ന്‌ മാത്രമാണ്‌. അപ്പോള്‍ ഗെയ്‌ലിന്റെ പക്കലുണ്ടെന്ന്‌ പറയപ്പെടുന്ന തെളിവുകളുടെ അടിസ്ഥാാ‍നതതിലാണ്‌ മഠത്തിനെതിരെ ഇടത്‌, ഇസ്ലാമിക മാധ്യമങ്ങളുടെ പടയൊരുക്കം.

തിരുത്തലുകള്‍ ഉണ്ടായി ധര്‍മ്മം പുനഃസ്ഥാപിക്കപ്പെടട്ടെ എന്ന സദുദ്ദേശ്യമല്ല ഇത്തരം ആക്രമണങ്ങള്‍ക്ക്‌ പിന്നിലെന്ന്‌ ബ്രിട്ടാസ്‌ അടക്കമുള്ളവര്‍ നടത്തുന്ന സാഹസികമായ അന്വേഷണത്തിന്റെ പിന്നാമ്പുറം തെരഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകും. ഗെയ്‌ലിനെ പിടിക്കാന്‍ ന്യൂയോര്‍ക്കിലേക്ക്‌ പറന്ന മാധ്യമസിങ്കത്തിന്റെ തിടുക്കവും തിരക്കും പരിഹാസ്യമാവുന്നത്‌ ഇതിനേക്കാള്‍ വൃത്തികെട്ട ചിലത്‌ ഓര്‍മ്മയില്‍ തികട്ടുമ്പോഴാണ്‌. മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും സകലലോകവിപത്തുകളില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ചാലക്കുടിക്കടുത്ത്‌ മുരിങ്ങൂരിലും പോട്ടയിലും സ്ഥാപിക്കപ്പെട്ട മഹത്‌ ദിവ്യകേന്ദ്രങ്ങളെക്കുറിച്ച്‌ കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലും വെളിപ്പെടുത്തലും ഈ ചാനല്‍ ദിവ്യന്‍മാര്‍ കാണാത്തതായിരുന്നില്ല. തൊള്ളായിരത്തിലധികം പേരുടെ സ്വര്‍ഗാരോഹണം സംബന്ധിച്ചായിരുന്നു അന്വേഷണം. ദുരൂഹമായ കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍ എന്നുവേണ്ട സകലമാന വൃത്തികേടുകളുടെയും ഇരിപ്പിടമാണെന്ന്‌ വിന്‍സന്‍ എം. പോള്‍ റിപ്പോര്‍ട്ട്‌ നല്‍കിയ ധ്യാനകേന്ദ്രങ്ങള്‍ സമാധാനത്തിന്റെ വെണ്‍പിറാവുകള്‍ പാറിപ്പറക്കുന്ന ഇടമാണെന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ബ്രിട്ടാസിന്റെ ദൈവം പിണറായി വിജയനാണ്‌. അതും ആ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്ത്‌ വന്ന്‌ ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴായിരുന്നു പിണറായിയുടെ മുരിങ്ങൂര്‍ സന്ദര്‍ശനം. മാത്യു നായ്‌ക്കംപറമ്പിലച്ചന്റെ ളോഹ ഊരണമെന്നും ക്രൈസ്തവ നേതൃത്വം അവിഹിതവേഴ്ച്ക്കാര്‍ക്ക്‌ ചൂട്ട്‌ പിടിക്കുകയാണെന്നും ആരും പറഞ്ഞ്‌ അന്ന്‌ കേട്ടിട്ടില്ല. ഇപ്പറഞ്ഞ പിണറായിയാണല്ലോ ഉപരിപഠനത്തിന്‌ ബ്രിട്ടാസിനെ വേറൊരു ചാനലിലേക്ക്‌ ഇടയ്‌ക്ക്‌ പറഞ്ഞയച്ചത്‌. അവിടെ പോയി പുള്ളിക്കാരന്‍ എന്ത്‌ ഉപരിപഠനമാണ്‌ നടത്തിയതെന്ന്‌ അറിയില്ല. കച്ചവടം പൊടിപൊടിക്കാനുള്ള തരവഴികളായിരുന്നു പാഠപുസ്തകം. ബിസിനസ്‌ ഹെഡ്‌ ആണല്ലോ കക്ഷി. അങ്ങനെയാണ്‌ സ്വന്തം ചാനലില്‍ സ്വന്തം പേരില്‍ ഒരു ജംഗ്ഷന്‍ തന്നെ സ്ഥാപിച്ച്‌ അവിടുത്തെ പൂവാലനായി സ്ഥിരം കുറ്റിയടിച്ചിരിപ്പായത്‌. ആരെ മുന്നില്‍ വിളിച്ചിരുത്തിയായാലും പഴയകാലത്തെ പ്രേമം, സെക്സ്‌ തുടങ്ങിയ ഇക്കിളി വര്‍ത്തമാനങ്ങളിലാണ്‌ താല്‍പര്യം. അത്‌ പറയുന്നതിലും കേള്‍ക്കുന്നതിലും ഒരു സുഖം. വയസ്‌ അറുപത്തെട്ട്‌ കഴിഞ്ഞ സിനിമാ നടി ഷീലയെ പോലും ഇദ്ദേഹം ഇമ്മാതിരി ചോദ്യങ്ങളില്‍ നിന്ന്‌ ഒഴിവാക്കിയില്ല. ആകെ മൊത്തം ആ പരിപാടിയെക്കുറിച്ച്‌ പൊതുജനത്തിന്റെ ഇംപ്രഷന്‍ ‘ഒരു പഞ്ചാരയടി പ്രോഗ്രാം’ എന്നതിനപ്പുറം വരുന്നുമില്ല.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്‌ കേരളത്തിലാണ്‌. സിസ്റ്റര്‍ ജെസ്മിയും ഫാദര്‍ നെറ്റിയാടനും ഉണ്ടായത്‌ കേരളത്തിലാണ്‌. മദനിമാര്‍ക്ക്‌ വേണ്ടി മനുഷ്യാവകാശപോരാട്ടം നയിക്കപ്പെടുന്നത്‌ കേരളത്തിലാണ്‌. പോട്ടയും മുരിങ്ങൂരും പൊന്നാനിയും കേരളത്തിലാണ്‌. പി. ശശിയും പിണറായിയും വളര്‍ന്നത്‌ കേരളത്തിലാണ്‌. ഭീകരവാദത്തിന്‌ മതമോ രാഷ്‌ട്രീയമോ ഇല്ലാത്തതു പോലെ ഇമ്മാതിരി വൃത്തികേടുകള്‍ക്കും അതുണ്ടാകാന്‍ പാടില്ല. വിസര്‍ജിച്ചത്‌ വിഴുങ്ങുന്ന വൃത്തികെട്ട കോലങ്ങളാകാന്‍ മാധ്യമങ്ങള്‍ നിന്നുകൊടുക്കണോ?

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പുതിയ വാര്‍ത്തകള്‍

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.