Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 418-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2014, 07:12 pm IST
in Samskriti

ന തസ്യ ജന്മമരണേ ന തസ്യ സദസദ്ഗതീ

ന നാശഃ സംഭവത്യസ്യ ചിന്‍മാത്രനഭസഃ ക്വചിദ്‌

വസിഷ്ഠന്‍ തുടര്‍ന്നു: സ്വയം ഇങ്ങനെയൊരുണര്‍വുണ്ടായ രാജ്ഞി പ്രഖ്യാപിച്ചു: ‘ഒടുവില്‍ നേടേണ്ടതെന്താണോ അത്‌ ഞാന്‍ നേടിയിരിക്കുന്നു. ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല’.

മനസ്സും ഇന്ദ്രിയങ്ങളുമെല്ലാം ബോധത്തിന്റെ പ്രതിഫലനം മാത്രമാണ്‌. അയഥാര്‍ഥമാണെങ്കിലും അവ ബോധത്തില്‍ നിന്നും സ്വതന്ത്രമായിരിക്കുന്നു. പരമമായ അവബോധം മാത്രമേ വാസ്തവത്തില്‍ നിലനില്‍ക്കുന്നുള്ളു. അഹംകാരലേശമില്ലാതെ പരിപൂര്‍ണസമതയില്‍ മാലിന്യമേതും ബാധിക്കാതെ പരമസത്യമായി നില്‍ക്കുന്നത്‌ അത്‌ മാത്രമാണ്‌.

ഈ സത്യമൊരിക്കല്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞാല്‍ അത്‌ നിതാന്തഭാസുരമായി ഉപാധികള്‍ ഒന്നുമില്ലാതെ തന്നെ പ്രോജ്ജ്വലിക്കും. ഈ ബോധമാണ്‌ ബ്രഹ്മം, പരമാത്മാവ്‌ എന്നീ പല പേരുകളില്‍ അറിയപ്പെടുന്നത്‌. അതില്‍ വിഷയവിഷയീ ഭേദമോ അവ തമ്മിലുള്ള ബന്ധമോ അതിനെക്കുറിച്ചുള്ള അറിവോ ഇല്ല. ബോധം സ്വയം സ്വരൂപത്തെപ്പറ്റി ബോധവാനാകുന്നു. അത്രതന്നെ. അതങ്ങനെ ആവുകയേ തരമുള്ളൂ. കാരണം ‘ബോധവിഷയം’ എന്നൊന്ന്‌ സത്യമാവുക അസാധ്യം.

ഈ ബോധം തന്നെയാണ്‌ മനസ്സായും ബുദ്ധിയായും ഇന്ദ്രിയങ്ങളായും പ്രകടമാവുന്നത്‌. ഈ പ്രത്യക്ഷലോകവും ബോധത്തിന്റെ തന്നെ മറ്റൊരു പ്രകടിതഭാവമല്ലാതെ മറ്റൊന്നും ആവുകവയ്യ. ബോധത്തിന്‌ മാറ്റങ്ങള്‍ ഇല്ല. മാറ്റങ്ങള്‍ ഉണ്ടെന്നു തോന്നുന്നത്‌ തുലോം ഭ്രമാത്മകവും ആപേക്ഷികവുമത്രേ. സങ്കല്‍പ്പസമുദ്രത്തിലെ അലകളും വെറും സങ്കല്‍പ്പം മാത്രം.

മനോവസ്തു എന്നത്‌ സമുദ്രമാണെങ്കില്‍ അതിലെ ചിന്തകളാകുന്ന അലകളും മനസ്സ്‌ തന്നെ. ബോധത്തില്‍ ഉയരുന്ന ലോകമെന്ന കാഴ്ചയും ബോധവിഭിന്നമല്ല.

‘അഹംകാരരഹിതമായ, സര്‍വവ്യാപിയായ ശുദ്ധബോധമാണ്‌ ഞാന്‍. ഈ ബോധത്തിന്‌ ജനനമരണങ്ങളില്ല. ഇതിനൊരിക്കലും നാശമുണ്ടാകുന്നില്ല, കാരണം ഇത്‌ ആകാശമെന്നതുപോലെ നിലകൊള്ളുന്നു. ഇതിനെ മുറിക്കാനോ എരിച്ചുകളയാനോ സാധിക്കില്ല. വികലത തൊട്ടു തീണ്ടാത്ത ശുദ്ധാവബോധത്തിന്റെ ഭാസുരതയാണ്‌ ഞാന്‍.

എല്ലാ വിഭ്രാന്തികളുമൊഴിഞ്ഞു പ്രശാന്തയാണ്‌ ഞാന്‍. ദേവതകളും രാക്ഷസന്മാരും മറ്റനേകം ജീവജാലങ്ങളും എല്ലാം ബോധം മാത്രമാണ്‌. അവയൊന്നും വ്യതിരിക്തമായ സത്തകളായി ഉണ്ടായിട്ടേയില്ല. അവയുടെ കാഴ്ച വെറും ഭ്രമാത്മകമാണ്‌. കളിമണ്ണുകൊണ്ട്‌ നിര്‍മിച്ച പട്ടാളക്കാര്‍ എങ്ങനെയാണ്‌ യാഥാര്‍ഥ്യമാവുക?

കാഴ്ചയും കാഴ്ചക്കാരനും വാസ്തവത്തില്‍ ഒന്നാണ്‌. ഒരേ ബോധം മാത്രമാണ്‌. ‘ഇതെല്ലാം ഒന്നാണ്‌’, ‘ഇതെല്ലാം വിഭിന്നങ്ങളാണ്‌’ തുടങ്ങിയ ഭ്രമാത്മകഭാവങ്ങള്‍ എങ്ങനെയാണ്‌ ഉദ്ഭവിക്കാനിടയായത്‌? ആരിലാണവ ഉയര്‍ന്നത്‌? ആരുടേതാണാ ഭാവങ്ങള്‍ ?

ഞാന്‍ ഈ നിര്‍വാണപദത്തില്‍ അഭിരമിക്കുന്നു. മനശ്ചഞ്ചലതയേതുമില്ലാതെ സചേതനവും അചേതനവും ആയ എല്ലാം ശുദ്ധാവബോധം മാത്രമാണെന്നുള്ള അറിവിന്റെ നിറവാണെന്നിലിപ്പോള്‍ ഉള്ളത്‌. ‘അത്‌’, ‘ഇത്‌’ എന്നീ തരംതിരിവുകള്‍ക്ക്‌ ഇനി പ്രസക്തിയില്ല. ഭാവാഭാവങ്ങള്‍ക്കും സ്ഥാനമില്ല. എല്ലാം പ്രശാന്തം. ഇങ്ങനെ പരമമായ പ്രശാന്തഭാവത്തില്‍ ചൂഡാല പൂര്‍ണമായ വിശ്രാന്തിയോടെ ജീവിച്ചുപോന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.