Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 417-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2014, 06:51 pm IST
in Samskriti

അസത്യജഡചേത്യാംശചയനാച്ചിദ്വപുര്‍ജഡം

മഹാജലഗതോ ഹ്യഗ്നിര്‍വ രൂപം സ്വമുഞ്ജതി

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ ശിഖിധ്വജനും ചൂഡാലയും അലസമായ ഒരു നിമിഷംപോലും ഇല്ലാതെ ഉല്ലാസത്തോടെ ഏറെക്കാലം കഴിഞ്ഞു. കാലത്തിന്റെ ഗതിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. ജാലവിദ്യക്കാരന്റെ ചെപ്പടിവിദ്യയെന്നപോലെ ജീവജാലങ്ങള്‍ ഉണ്ടായി മറയുന്നു. സുഖാസക്തി, വില്ലില്‍ നിന്നും പുറപ്പെട്ട അമ്പുപോലെ പിടിവിട്ടുപാഞ്ഞുപോകുന്നു. ദുഖങ്ങളോ പച്ചമാംസം കടിച്ചുപറിക്കുന്നൊരു കഴുകനെപ്പോലെ മനസ്സിനെ മഥിക്കുന്നു.

‘എന്ത്‌ നേടിയാലാണ്‌ മനസ്സൊരിക്കലുമിനി ദുഃഖത്തിനടിമപ്പെടാതിരിക്കുക?’ എന്നൊരു ചിന്തയുടെ പരിണിതഫലമായി ഈ ദിവ്യദമ്പതിമാര്‍ അത്മീയതയിലേക്കും ശാസ്ത്രപഠനത്തിലേക്കും അവരുടെ ശ്രദ്ധയെ തിരിച്ചു. ആത്മജ്ഞാനം ഒന്നുകൊണ്ടു മാത്രമേ ദുഃഖത്തിനവസാനം ഉണ്ടാവൂ എന്നവര്‍ക്ക്‌ ബോധ്യമായി. സര്‍വാത്മനാ ആത്മജ്ഞാനലബ്ദിക്കായി അവര്‍ സ്വയം സമര്‍പ്പിച്ചു, മഹാത്മാക്കളുടെ സത്സംഗം തേടി. അവരെ സ്വീകരിച്ചു പൂജിച്ചു. പരസ്പരം ആത്മവിദ്യാപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്തും അതിനായി പ്രോത്സാഹിപ്പിച്ചും കാലം കഴിച്ചു.

ആത്മജ്ഞാനത്തെപ്പറ്റി നിരന്തരം ചിന്തിച്ചു വരവേ രാജ്ഞി ഇങ്ങനെ ആലോചിച്ചു. ‘എനിക്ക്‌ എന്നെ കാണാം, എങ്കിലും ഞാന്‍ ആര്‌’ എന്ന ചോദ്യം എന്നില്‍ അങ്കുരിക്കുന്നു. എങ്ങനെയാണ്‌ അവിദ്യയും ഭ്രമവും നമ്മിലുണ്ടാകുന്നത്‌? ഈ ദേഹം വെറും ജഡമാണ്‌. അത്‌ ആത്മാവാകാന്‍ യാതൊരു സാധ്യതയുമില്ല.
മനസ്സില്‍ ചിന്തകളുടെ സഞ്ചാരമുണ്ടാകുമ്പോള്‍ മാത്രമേ ദേഹത്തെപ്പറ്റി നമുക്കറിവുണ്ടാവുന്നുള്ളു. കര്‍മേന്ദ്രിയങ്ങള്‍ എന്റെ തന്നെ ദേഹത്തിന്റെ ഭാഗമായതിനാല്‍ അവയും ജഡം തന്നെ. ഇന്ദ്രിയങ്ങളും സ്വയം ജഡമാകാനേ തരമുള്ളൂ. കാരണം മനസ്സിനെ ആശ്രയിച്ചാണല്ലോ അവയ്‌ക്ക്‌ പ്രവര്‍ത്തനക്ഷമതയുണ്ടാകുന്നത്‌. ഈ മനസ്സുപോലും ജഡമാണെന്ന്‌ ഇപ്പോള്‍ ഞാനറിയുന്നു. മനസ്സാണ്‌ ധാരണകളും സങ്കല്‍പ്പങ്ങളും വച്ചുപുലര്‍ത്തുന്നത്‌. എന്നാല്‍ അതിനെയെല്ലാം നിര്‍ണയിച്ച്‌ നയിക്കുന്നത്‌ ബുദ്ധിയാണ്‌. ഈ ബുദ്ധിയെ നയിക്കാന്‍ അഹംകാരമുള്ളതിനാല്‍ ബുദ്ധിയും ജഡമാണ്‌ എന്ന്‌ പറയാം. ഇല്ലാത്ത ഭൂതത്തെ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന കുട്ടിയെപ്പോലെ ഈ അഹംകാരത്തെ സങ്കല്‍പ്പിച്ചു കൊണ്ടുനടക്കുന്നത്‌ ജീവനാണല്ലോ. അപ്പോള്‍ അഹംകാരവും ജഡം തന്നെയെന്നു വരുന്നു.

ശുദ്ധാവബോധം ജീവശക്തിയെന്ന വസ്ത്രം ധരിച്ചപോലുള്ള ഒരു പ്രതിഭാസമത്രേ ജീവന്‍!. അത്‌ ഹൃദയത്തിലാണ്‌ നിവസിക്കുന്നത്‌. കിട്ടിപ്പോയി! ഈ ആത്മാവ്‌ തന്നെയാണ്‌ അനന്തമായ ശുദ്ധാവബോധം! അതാണ്‌ ജീവനായി നിലകൊള്ളുന്നത്‌. അതായത്‌ അവബോധം സ്വയം സ്വരൂപത്തെപ്പറ്റി അറിയുന്നതാണ്‌ ജീവന്‍.

‘ഈ വസ്തു വാസ്തവത്തില്‍ സ്വയം ചൈതന്യരഹിതമാണ്‌. അസത്താണ്‌. കാരണം ആത്മാവ്‌ ഇതുമായി താദാത്മ്യം പ്രാപിച്ച്‌ സ്വയം ബോധസ്വരൂപത്തെ മറന്നതുപോലെ അചേതനവസ്തുവാല്‍ മൂടപ്പെടുകയാണ്‌.

അതാണ്‌ ബോധത്തിന്റെ സ്വഭാവം. അതെന്തു സങ്കല്‍പ്പിക്കുന്നുവോ അത്‌ യാഥാതഥമാകുന്നു. അത്‌ സത്തോ അസത്തോ ആയിക്കൊള്ളട്ടെ, സ്വരൂപത്തെ മറന്നെന്നപോലെ അതങ്ങനെ ആയിത്തീരുകയാണ്‌. ആത്മാവ്‌ ശുദ്ധബോധമാണെങ്കിലും അതതു ധാരണാതലത്തിനനുസരിച്ച്‌ അത്‌ ചേതനവും അചേതനവുമായി നിലകൊള്ളുന്നു. ഇങ്ങനെ നിരന്തരം ധ്യാനനിമഗ്നയായിരുന്ന്‌ ചൂഡാല പ്രബുദ്ധതയെ പ്രാപിച്ചു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.