ഉറപ്പില്ലായ്‌മ ആധ്യാത്മികതയില്‍ ഒരു ഗുണവും ചെയ്യുകയില്ല. വേണമെങ്കില്‍ വേണമെന്നതുതന്നെ ദൃഢനിശ്ചയമെടുക്കണം. വേണ്ടങ്കില്‍ വേണ്ട അത്രതന്നെ. ലക്ഷ്യത്തില്‍ മനസ്സുറച്ചാല്‍ പിന്നെയത് ഇളകാനിട കൊടുക്കരുത്. സാഹചര്യങ്ങളുടെ സ്വാധീനതയില്‍പ്പെട്ട് ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും ഒഴുകി നടക്കുന്നവര്‍ക്ക് ആധ്യാത്മിക മാര്‍ഗം പറ്റില്ല. ഈശ്വര സാക്ഷാത്കാരമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ആ ലക്ഷ്യബോധവും അതിനുള്ള ശ്രമവും എപ്പോഴും ഉണ്ടായിരിക്കണം.
– മാതാ അമൃതാനന്ദമയീദേവി
















