Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 414-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 07:00 pm IST
in Samskriti

യേന പ്രാപ്തേന ലോകേളസ്മിന്‍ ന പ്രാപ്യമവശിഷ്യതേ

തത്കൃതം സുകൃതം മന്യേ ശേഷം കര്‍മ വിഷൂചികാ

രാമന്റെ അഭ്യര്‍ഥന മാനിച്ച്‌ വസിഷ്ഠന്‍ ഭഗീരഥന്റെ ആ കഥ വിവരിച്ചു. ധര്‍മിഷ്ഠനായ രാജാവായിരുന്നു അദ്ദേഹം. മഹാത്മാക്കള്‍ക്കും സന്ന്യാസിമാര്‍ക്കും അദ്ദേഹം എല്ലാവിധ സഹായങ്ങളും സമ്മാനങ്ങളും നല്‍കി. എന്നാല്‍ ദുഷ്ടജനങ്ങള്‍ക്ക്‌ അദ്ദേഹം പേടിസ്വപ്നമായിരുന്നു. ദാരിദ്ര്യത്തിന്റെ മൂലകാരണം കണ്ടെത്തി അതിനെ ഇല്ലാതാക്കാന്‍ അദ്ദേഹം നന്നായി പരിശ്രമിച്ചു. മഹാത്മാക്കളുടെ സാമീപ്യംകൊണ്ട്‌ തന്നെ അദ്ദേഹം ഭക്തിപരവശനായിത്തീരുമായിരുന്നു. ഈ ഭഗീരഥനാണ്‌ കഠിനപ്രയത്നം ചെയ്ത്‌ ഗംഗയെ ഭൂമിയിലേക്ക്‌ കൊണ്ടുവന്നത്‌. ഇതിനായി അദ്ദേഹത്തിന്‌ വലിയ വൈതരണികള്‍ കടക്കേണ്ടതായും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെയും മഹര്‍ഷി ജഹ്നുവിന്റെയും പ്രീതി ആര്‍ജിക്കേണ്ടതായും വന്നു.

ഈ പരിശ്രമത്തില്‍ അദ്ദേഹം കൂടെക്കൂടെ നിരാശയും പരാജയവും അനുഭവിക്കുകയും ചെയ്തു. ചെറുപ്പത്തിലേ തന്നെ അദ്ദേഹം വിവേകവും വിജ്ഞാനവും സ്വായത്തമാക്കിയിരുന്നു. ഒരിക്കല്‍ ഏകനായിരുന്ന്‌ അദ്ദേഹമിങ്ങനെ ആലോചിച്ചു. ‘ഈ ലോകജീവിതം വാസ്തവത്തില്‍ കേവലം അര്‍ഥശൂന്യമാണ്‌. ഇതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. ദിനരാത്രങ്ങള്‍ ഓടിയോടി പരസ്പരം മത്സരിക്കുകയാണ്‌. ആളുകള്‍ ദിനവും പ്രയോജനമില്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തുകൊണ്ടേയിരിക്കുന്നു.

‘ഏതൊരു പ്രയത്നമാണോ അതിന്റെ അവസാനത്തില്‍ നമ്മെ ഇനിയൊരു പ്രയത്നങ്ങളും ആവശ്യമില്ലാത്ത ഒരതീതതലത്തില്‍ എത്തിക്കുന്നത്‌, അതിനെ മാത്രമേ ഞാന്‍ ഉചിതമായ പ്രവൃത്തിയായി കണക്കാക്കുകയുള്ളൂ. ബാക്കിയെല്ലാം വെറും വയറിളക്കംപോലെയുള്ള ആവര്‍ത്തനങ്ങള്‍ മാത്രം.’

അദ്ദേഹം തന്റെ ഗുരുവായ തൃത്താലന്റെ അടുത്തുപോയി ഇങ്ങനെ പ്രാര്‍ഥിച്ചു. ‘ഗുരോ, എങ്ങനെയാണ്‌ ഒരുവന്‌ ജനനമരണചക്രങ്ങള്‍ക്ക്‌ നിദാനമായ ഈ ദുരിതങ്ങളും ജരാനരകളും മരണവും മോഹവിഭ്രാന്തിയും മറ്റും അവസാനിപ്പിക്കാന്‍ കഴിയുക?’ തൃത്താലമുനി പറഞ്ഞു: അറിയേണ്ടതറിഞ്ഞു കഴിഞ്ഞാല്‍, ഭിന്നതയെന്ന ഭാവംതന്നെ ഇല്ലാതായാല്‍, പൂര്‍ണത്വം അനുഭവമായാല്‍, സ്വയം ആത്മസമതയില്‍ ഏറെക്കാലം അഭിരമിക്കുവാന്‍ കഴിഞ്ഞാല്‍, സംശയങ്ങള്‍ ഇല്ലാതാകും. എല്ലാ ബന്ധങ്ങളും കെട്ടഴിഞ്ഞു സ്വതന്ത്രമാകും. അതോടെ ഒരുവന്റെ ദുഃഖദുരിതങ്ങള്‍ ഇല്ലാതെയാകും.

എന്താണ്‌ അറിയേണ്ടതായുള്ളത്‌? അത്‌ ആത്മാവാണ്‌. അത്‌ നിത്യശുദ്ധം. ശുദ്ധമായ, അനന്തമായ ആത്മബോധം. അത്‌ സര്‍വവ്യാപിയും സനാതനവുമത്രേ.

ഭഗീരഥന്‍ ചോദിച്ചു: ദേഹം സത്യമല്ലെന്നും ആത്മാവ്‌ മാത്രമേ ഉണ്മയായുള്ളു എന്നും എനിക്കറിയാം. എന്നാല്‍ എന്തുകൊണ്ടാണെനിക്ക്‌ ഇക്കാര്യം ഉള്ളില്‍ തെളിഞ്ഞ വിളക്കുപോലെ അനുഭവമാകാത്തത്‌?

തൃത്താലന്‍ പറഞ്ഞു: നിന്നിലുള്ള ധിഷണാപരമായ അത്തരം അറിവ്‌, ഉണര്‍ച്ചയുള്ള അറിവല്ല. ഭാര്യാഗൃഹപുത്രാദികളോടു പോലുമുള്ള നിര്‍മമത, സുഖദുഃഖാദിദ്വന്ദങ്ങളോടുള്ള സമതാഭാവം, എകാന്തതയോടുള്ള ആഭിമുഖ്യം, ആത്മജ്ഞാനത്തിലുള്ള സുദൃഢമായ അറിവ്‌, ഇതൊക്കെയാണ്‌ ശരിയായ ജ്ഞാനം. ബാക്കിയെല്ലാം വെറും അവിദ്യ. അഹങ്കാരം ഇല്ലാതെയാകുമ്പോഴേ ആത്മജ്ഞാനം ഉണരുകയുള്ളു.

ഭാഗീരഥന്‍ ചോദിച്ചു: ഭഗവന്‍, ഈ അഹം എന്നത്‌ ദേഹത്തില്‍ ഉറച്ചുപോയതിനാല്‍ അതിനെ എങ്ങനെയാണ്‌ വേരോടെ പിഴുതെറിയാന്‍ നമുക്കാവുക?

തൃത്താലമുനി പറഞ്ഞു: സ്വപ്രയത്നം. സുഖാസക്തികളില്‍ നിന്നും മനസ്സുറപ്പോടെയുള്ള വിരക്തി. പിന്നെ വൃഥാഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും തടവറ പൊട്ടിച്ചു പുറത്തുകടക്കാനുള്ള ആര്‍ജവം. ഇതെല്ലാം നിനക്ക്‌ അനുഷ്ഠിക്കാന്‍ കഴിയുമെങ്കില്‍ അഹംകാരം ഇല്ലാതെയാകും. അപ്പോള്‍ നിനക്ക്‌ സ്വയം പരമാത്മാവാണെന്നുള്ള സാക്ഷാത്കാരമാകും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.