Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 117

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 08:26 pm IST
inSamskriti

224. രമണീയഗുണാംബുധിഃ – രമണീയമായ ഗുണങ്ങള്‍ക്കു സമുദ്രമായവന്‍.

രമണീയം എന്ന പദത്തിന്‌ രമിപ്പിക്കുന്നത്‌ എന്നര്‍ഥം. ഗുണാംബുദ്ധി എന്ന ആലങ്കാരികപ്രയോഗത്തിന്‌ സമുദ്രജലം പോലെ അഗാധവും അമേയവുമായ ഗുണങ്ങളുള്ളവന്‍ എന്ന്‌ അര്‍ഥം. രാമകഥ അതിന്റെ ഗുണഭൂയിഷ്ഠതകൊണ്ട്‌ ലോകത്തെയാകെ രമിപ്പിക്കുകയും ധന്യമാക്കുകയും ചെയ്യുന്നു. ഈ ഒറ്റക്കാര്യം കൊണ്ട്‌ രാമന്‍ രമണീയ ഗുണാംബുധിയാണെന്ന്‌ ആര്‍ക്കും മനസ്സിലാക്കാം.

166 തൊട്ട്‌ 224 വരെയുള്ള നാമങ്ങള്‍ രാമായണവുമായി ബന്ധപ്പെട്ടവയാണ്‌. വാല്മീകി രാമായണം 24,000 ശ്ലോകങ്ങള്‍ കൊണ്ടവതരിപ്പിച്ച രാമകഥ ഭാഗവതക്കാര്‍ രണ്ടധ്യായമായി ചുരുക്കി. നാരായണീയം രണ്ടു ദശകങ്ങള്‍കൊണ്ട്‌ സംഗ്രഹിച്ചു. സഹസ്രനാമം 58 നാമങ്ങള്‍കൊണ്ട്‌ രാമകഥ സൂചിപ്പിക്കുന്നു.

225. രോഹിണീഗര്‍ഭസംപ്രാപ്തഃ – രോഹിണിയുടെ ഗര്‍ഭത്തെ പ്രാപിച്ചവന്‍.

ഗുരുവായൂരപ്പന്റെ അവതാരങ്ങള്‍ പലതുണ്ടെങ്കിലും അവയില്‍ മുഖ്യമായ പത്തെണ്ണത്തെ ദശാവതാരങ്ങള്‍ എന്നുപറയും. അവയില്‍ എട്ടാമത്തെ അവതാരത്തെക്കുറിച്ചാണ്‌ ഈ നാമം. വസുദേവപത്നിയായ ദേവകിയുടെ ഏഴാമത്തെ ഗര്‍ഭത്തില്‍ വളര്‍ന്ന ശിശുവിനെ യോഗമായ വസുദേവന്റെ മറ്റൊരു പത്നിയായ രോ ഹിണിയുടെ ഗര്‍ഭത്തിലേക്കു മാറ്റി. രോഹിണിയുടെ മകനായാണ്‌ ശിശു ജനിച്ചത്‌. രണ്ടമ്മമാരുടെ ഗര്‍ഭത്തില്‍ നിന്നുണ്ടായ മറ്റൊരു ജനനം പുരാണങ്ങളില്‍ പോലും വിരളമാണ്‌. ദേവകീ ഗര്‍ഭത്തില്‍ നിന്ന്‌ രോഹിണീഗര്‍ഭത്തിലെത്തിചേര്‍ന്ന ഭഗവാനെ നാമം സ്തുതിക്കുന്നു.

226. ബലരാമഃ – ബലരാമന്‍, ബലത്താല്‍ ലോകത്തെ രമിപ്പിക്കുന്നവനായതു കൊണ്ട്‌ ബലരാമന്‍ എന്ന പേര്‌ അന്വര്‍ഥമാണ്‌. ബലം എന്ന പദത്തിന്‌ ശക്തി, സാമര്‍ഥ്യം, വലുപ്പം, പുഷ്ടം, ശരീരം, സൈന്യം എന്നീ അര്‍ഥങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ സ്വീകരിക്കാം. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനും ഉപദേഷ്ടാവും നേതാവും കര്‍മശക്തിയുമായി ബലരാമന്‍ വര്‍ത്തിച്ചു.

227. ബലോദ്ധതഃ – ബലം കൊണ്ട്‌ ഉദ്ധനായവന്‍. ഉദ്ധതഃ എന്ന പദത്തിന്‌ അഭിമാനിക്കുന്നവന്‍ എന്നോ അഹങ്കാരി എന്നോ അര്‍ഥം പറയാം. ബലരാമാവതാരത്തില്‍ ഗുരുവായൂരപ്പന്‍ രണ്ടും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. എങ്കിലും നമുക്ക്‌ അഭിമാനി എന്ന അര്‍ഥത്തിന്‌ മുന്‍ഗണന കൊടുക്കാം.

ശ്ലോകം. 56 : കൃഷ്ണജ്യേഷ്ഠോ ഗദാഹസ്തഃ ഹലീച മുസലായുധഃ

സദാമദോ മഹാവീരഃ പ്രലംബാസുരഭഞ്ജകഃ

228. കൃഷ്ണജ്യേഷ്ഠഃ ശ്രീകൃഷ്ണന്റെ മൂത്തസഹോദരന്‍. ദേവകാര്യത്തിനായി ഭഗവാന്‍ ഒരേ സമയത്ത്‌ രണ്ടു മൂര്‍ത്തികളായി അവതരിച്ചതാണ്‌ ബലരാമനും ശ്രീകൃഷ്ണനും. മിക്ക പ്രവൃത്തികളിലും ഇരുവരും പങ്കാളികളാണെങ്കിലും കര്‍മശക്തി കൂടുതല്‍ പ്രകടിപ്പിച്ചത്‌ ശ്രീകൃഷ്ണനാണ്‌. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനും ഗുരുവുമായി ബലരാമന്‍ മിക്കപ്പോഴും സാക്ഷിയായി വര്‍ത്തിക്കുന്നത്‌ ഭാഗവതകഥകളില്‍ കാണാം.

229. ഗദാഹസ്ത – ഗദ എന്ന ആയുധം കൈയില്‍ ധരിച്ചവന്‍.

230. ഹലീ – ഹലം – കലപ്പ ആയുധമായുള്ളവന്‍.

231. മുമ്പലായുധഃ – മുമ്പലം ആയുധമായുള്ളവന്‍.

എല്ലാ ആയുധങ്ങളും ഉപയോഗിക്കാന്‍ സമര്‍ഥനായിരുന്നെങ്കിലും ഗദായുദ്ധത്തില്‍ ബലരാമന്‌ ആചാര്യസ്ഥാനം തന്നെ ഉണ്ടായിരുന്നു. ദുര്യോധനനെ ബലരാമന്‍ ഗദായുദ്ധം പഠിപ്പിച്ചിരുന്നു. കലപ്പ അദ്ദേഹത്തിനുമാത്രം വഴങ്ങുന്ന ദിവ്യായുധമായിരുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.