Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 404-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2014, 06:10 pm IST
inSamskriti

യോ യോ ഭിതഃ സ ജീവസ്യ സംസാരഃ സമുദേതി ഹി

തത്രാപ്രബുദ്ധാ ജീവ്ധാഃ പശ്യന്തി ന പരസ്പരം

രുദ്രന്‍ തന്റെ ചിന്തകള്‍ ഇങ്ങനെ തുടര്‍ന്നു: തീര്‍ച്ചയായും ‘ഈ ശരീരം ഞാനാണ്‌’ എന്നുള്ള ഉറച്ച ചിന്തയാലാണ്‌ തെറ്റായ പ്രതീതികള്‍ വളര്‍ന്നു വലുതാകുന്നത്‌. എന്നാല്‍ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചറിയാന്‍, അന്വേഷണബുദ്ധി ഉപയോഗിക്കുന്നവന്‌ അതിന്റെ അന്തത്തില്‍ യാതൊന്നും അവശേഷിക്കുന്നില്ല എന്ന്‌! പെട്ടെന്ന്‌ തന്നെ മനസ്സിലാകും. നിശ്ശൂന്യതയിലേക്കു നയിക്കുന്ന ഇത്തരം അന്വേഷണങ്ങളും ഇനി ഞാന്‍ അവസാനിപ്പിക്കട്ടെ.

ആകാശത്തിന്റെ നീലനിറം പോലെ, ഈ ലോകം ഒരു ഭ്രമക്കാഴ്‌ച്ച മാത്രം. ആ അജ്ഞാനത്തെ ഇല്ലാതാക്കാനുള്ള പ്രയത്നവും എനിക്ക്‌ മതിയായിരിക്കുന്നു! ഈ ലോകക്കാഴ്ച തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതങ്ങനെ അഭംഗുരം തുടരട്ടെ. അതിന്‌ എന്നെയൊരു പോറല്‍ പോലുമേല്‍പ്പിക്കാന്‍ കഴിയില്ല. ഭാവനാവിലാസം മാത്രമായ ഈ പരിണാമപ്രക്രിയയെക്കുറിച്ചപഗ്രഥിച്ചു പഠിച്ച്‌ ഞാനതിന്റെ മൂലഭാവമായ എകാത്മകതയെ കണ്ടെത്തി ഉറപ്പിക്കുകതന്നെ ചെയ്യും.

വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങനെ തീരുമാനിച്ച്‌ രുദ്രന്‍ ആ പരിവ്രാജകന്റെ ശരീരം കിടക്കുന്നയിടത്തുപോയി. അതിനെ ഉണര്‍ത്തി ചൈതന്യവത്താക്കിയശേഷം എന്തൊക്കെയാണതിനു സംഭവിച്ചതെന്ന്‌ ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചു. ആ സന്ന്യാസി രുദ്രനെ തന്റെതന്നെ സ്വരൂപമായി അറിഞ്ഞു. സംഭവിച്ചതെല്ലാം ഓര്‍ത്തെടുക്കുകയും ചെയ്തു. അതുകഴിഞ്ഞ്‌ രണ്ടാളും കൂടി അതേ അനന്താവബോധത്തിന്റെ തലത്തില്‍ ജീവാതന്‍ ജീവിച്ചിരുന്നയിടത്തേക്ക്‌ ചെന്നു. അവര്‍ ആ ശരീരത്തെ പുനരുജ്ജീവിപ്പിച്ചു. തീര്‍ച്ചയായും അവര്‍ മൂവരും വാസ്തവത്തില്‍ ഒരാളായിരുന്നുവല്ലോ.

വിസ്മയചകിതരായ ഈ മൂവരും കൂടി സ്വപത്നിയെ പുണര്‍ന്നു കിടന്നുറങ്ങുന്ന ബ്രാഹ്മണന്റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. അയാളുടെ ബോധത്തെ അവര്‍ ഉണര്‍ത്തി. അവരെല്ലാം കൂടി രാജകൊട്ടാരത്തില്‍ ദീര്‍ഘനിദ്രയിലായിരുന്ന രാജാവിനെ ചെന്നുണര്‍ത്തി. രാജാവും സത്യമറിഞ്ഞു വിസ്മയം പൂണ്ടു.

അവര്‍ പിന്നീട്‌ അരയന്നത്തിന്റെ അടുത്തുപോയി. അതാണല്ലോ പിന്നീട്‌ രുദ്രനായത്‌. അങ്ങനെ പണ്ടുണ്ടായിട്ടുള്ള ഒരു നൂറു രുദ്രന്മാരുടെ ലോകങ്ങളില്‍ അവര്‍ വിഹരിച്ചു. ഇതെല്ലാം ഒരേയൊരു അനന്തബോധം മാത്രമെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. വൈവിധ്യമാര്‍ന്ന ഈ ലോകക്കാഴ്ചകളെല്ലാം ആ ബോധസീമയിലാണ്‌ സംഭവിച്ചപോലെ കാണപ്പെടുന്നത്‌ എന്നവര്‍ ഉറപ്പിച്ചു. ഒന്ന്‌ പലതായപോലെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌. ആ നൂറു രുദ്രന്മാര്‍ വിശ്വത്തെ വ്യാപരിച്ചു നിറഞ്ഞിരിക്കുന്നു.

‘ജീവന്‍ തന്നില്‍ നിന്നുതന്നെ ഉണര്‍ന്നുയര്‍ന്ന വൈവിധ്യമാര്‍ന്ന ലോകക്കാഴ്ചകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നത്‌ കൊണ്ട്‌ പ്രബുദ്ധജീവന്മാര്‍ അതിന്റെ എകാത്മകതയെ സാക്ഷാത്കരിക്കുകയും പരസ്പരം തിരിച്ചറിയുകയും ചെയ്യുന്നു.

കടലിലെ അലകളെല്ലാം ഒരേ വസ്തു ജലം മാത്രമാണ്‌. പ്രബുദ്ധരല്ലാത്തതിനാല്‍ അവയ്‌ക്ക്‌ പരസ്പരം തിരിച്ചറിയാനാകുന്നില്ല. ഓരോ ജീവനും തന്റേതായ ഒരു മാസ്മരിക ലോകമുണ്ട്‌. എന്നാല്‍ ഓരോരുത്തരും ജീവന്റെ പ്രത്യക്ഷലോകത്തെപ്പറ്റി അന്വേഷിക്കുമ്പോള്‍ അവസാനം ചെന്നെത്തുന്നത്‌ തീര്‍ച്ചയായും അനന്താവബോധത്തില്‍ത്തന്നെയത്രേ.

വ്യതിരിക്തമായ, വ്യക്തിപരമായി വേറിട്ട്‌ നില്‍ക്കുന്ന ബോധം തന്നെയാണ്‌ ബന്ധനം. അതിന്റെ അഭാവമാണ്‌ മോക്ഷം. നിനക്കേതാണ്‌ ഹിതമെങ്കിലും അതില്‍ ഉറച്ചു നില്‍ക്കുക. വാസ്തവത്തില്‍ അവ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. കാരണം അവ രണ്ടിനും ഒരേ അവബോധം തന്നെയാണല്ലോ ഉള്ളത്‌? അജ്ഞാനത്തില്‍ മാത്രം നിലകൊള്ളുന്ന ഒരു വസ്തു നഷ്ടപ്പെടുന്നതില്‍ ദുഖിക്കാനെന്തുണ്ട്‌? ആരാണതില്‍ പരിതപിക്കുക?. സംപൂര്‍ണനിശ്ചലതയില്‍ കിട്ടുന്നതെന്താണോ അത്‌ നേരത്തെതന്നെ നമ്മില്‍ സ്വായത്തമാണ്‌. ആ നിശ്ചലതയില്‍ നേടാനായി യാതൊന്നും അവശേഷിക്കുന്നില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.