കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അനുമതി പുനഃപരിശോധിക്കണമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. വിമാനത്താവള കമ്പനിയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്പനിയെ സഹായിച്ച ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിക്കണമെന്നും ഇവര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ആറന്മുളയില് നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമവും ഭൂപരിഷ്ക്കരണ നിയമവും ലംഘിക്കപ്പെട്ടു. വിമാനത്താവളം വേണമോയെന്ന കാര്യത്തില്‍ ആഴത്തിലുള്ള പഠനം നടന്നിട്ടില്ല. ഇത്തരമൊരു അവലോകനം ഇനിയെങ്കിലും ആവശ്യമാണ്. വിമാനത്താവള കമ്പനിയുടെ നിയമലംഘനങ്ങള്‍ കണ്ടെത്തേണ്ടതാണ്. ഇക്കാര്യത്തില്‍ റവന്യൂ, ജലസേചന വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല.
ഒരു പഠനവും നടത്താതെയാണ് വ്യാവസായിക വകുപ്പ് അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായ സെക്രട്ടറിയായിരുന്ന ടി.ബാലകൃഷ്ണന് വിമാനത്താവള കമ്പനിയെ സഹായിക്കാന്‍ ഗൂഢാലോചന നടത്തി സംസ്ഥാന മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചതായി വിജിലന്‍സ് കഴിഞ്ഞ്ദിവസം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: