Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 401-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2014, 05:38 pm IST
in Samskriti

ഭാവത്യാത്മനി സര്‍ഗാദി ദൃഢപ്രത്യയമേവ തത്‌

നിമേഷമാത്രഃ പ്രോയം സര്‍ഗസ്വപ്ന പുരഃ സ്ഥിതഃ

തസ്മിന്നിമേഷ ഏവാസ്മിന്‍ കല്‍പതാ പരികല്‍പ്യതേ

രാമന്‍ ചോദിച്ചു: മഹര്‍ഷേ, നാം സ്വപ്നത്തില്‍ കാണുന്ന നഗരങ്ങളും മറ്റും തികച്ചും അയാഥാര്‍ഥ്യമാണെന്നതുപോലെ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ സ്വപ്നമാണല്ലോ ഈ ലോകം. അതും വാസ്തവത്തില്‍ ഭ്രമകല്‍പ്പിതമായ ഒരു സ്വപ്നക്കാഴ്ച തന്നെ. എന്നാല്‍ ആ ലോകദൃശ്യത്തിന്‍എങ്ങനെയാണിത്ര ഉറപ്പും യാഥാര്‍ഥ്യമാണെന്ന തോന്നലും ഉളവാക്കാന്‍ കഴിയുന്നത്‌ ?

വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മാവിന്റെ ആദ്യത്തെ സൃഷ്ടി തന്നെ ഇപ്പോഴും നാം അത്‌ യഥാര്‍ഥമാണെന്ന മട്ടില്‍ കണ്ടുകൊണ്ടേയിരിക്കുന്നു. ബോധം അനന്തമാകയാല്‍ ജീവന്റെ സൃഷ്ടി എല്ലായിടത്തും ഉണ്ടായിക്കോണ്ടേയിരിക്കുന്നു. ഈ സൃഷ്ടിയാകട്ടെ അജ്ഞാനത്തിന്റെ സൃഷ്ടിയാണെന്നത്‌ നിശ്ചയം ! എന്നാല്‍ സൃഷ്ടിയിലുള്ള ദൃഢവിശ്വാസം അതിന്റെ യാഥാര്‍ഥ്യവസ്തുതയെ, സത്യത്തെ മറച്ചുകളയുന്നു. വാസ്തവത്തില്‍ അസത്തായ അത്‌ അഹംകാരത്തിന്റെ ആഗമനത്തോടെ തികച്ചും മൂര്‍ത്തീകരിച്ച സത്യമാണെന്ന ഒരു പ്രതീതി ഉളവാകുകയാണ്‌.

സ്വപ്നം കാണുന്നവന്‍ ആ സ്വപ്നദൃശ്യത്തിന്റെ, അതിലെ വസ്തുക്കളുടെ, ക്ഷണികതയെപ്പറ്റി ബോധവാനല്ലാത്തതുപോലെ ബ്രഹ്മാവും തന്റെ വിശ്വസൃഷ്ടിയുടെ, അതായത്‌ ലോകത്തിന്റെ ക്ഷണികതയെപ്പറ്റി ബോധവാനല്ല തന്നെ. സ്വപ്നം സ്വപ്നാടകന്റെ സ്വഭാവ വൈജാത്യങ്ങള്‍ സ്വാംശീകരിക്കുന്നു. അസത്തില്‍ നിന്നുദ്ഭവിച്ചത്‌ അസത്തുതന്നെയാകണമല്ലോ. അതിനാല്‍ യഥാര്‍ഥ്യമെന്നു തോന്നുന്നുവെങ്കിലും ലോകമെന്നത്‌ അസത്തായ ധാരണയാല്‍ ഉണ്ടായ ഒന്നായതിനാല്‍ അതും അസത്താകുന്നു. ബ്രഹ്മാവിന്റെ സ്വപ്നം എന്ന അയഥാര്‍ഥ സങ്കല്‍പ്പമാണല്ലോ വിശ്വനിര്‍മിതിക്ക്‌ നിദാനമാവുന്നത്‌. അവഗണിക്കാന്‍ മാത്രം യോഗ്യമായൊരു കല്‍പ്പനാവിശേഷമാണത്‌.

‘ആത്മാവില്‍, അതായത്‌ അനന്തബോധത്തില്‍ ഈ സൃഷ്ടി ക്ഷണനേരത്തേക്ക്‌ കാണപ്പെട്ട്‌ മറയുകയാണ്‌. ആ ക്ഷണത്തില്‍ത്തന്നെ അതിനേറെ നേരത്തെ ആയുസ്സുള്ളതായി ഭ്രമാത്മകമായ ധാരണ ഉടലെടുക്കുന്നു. അങ്ങനെ ഈ ലോകസൃഷ്ടി യാഥാര്‍ഥ്യമാണെന്ന തോന്നല്‍ രൂഢമൂലമാവുന്നു.’

വിശ്വം നിലകൊള്ളുന്നത്‌ ബ്രഹ്മാവിന്റെ ബോധത്തിലെ സ്വപ്നസൃഷ്ടിയായിട്ടാണെങ്കിലും എല്ലാ ജീവജാലങ്ങളിലെ ബോധതലത്തിലും ഉണ്ടാകുന്ന സ്വപ്നങ്ങളില്‍ അതിനു ദീര്‍ഘയുസ്സാണുള്ളത്‌. കാരണം ഈ ജീവജാലങ്ങള്‍ ബ്രഹ്മാവിന്റെ സ്വപ്നവസ്തുക്കള്‍ മാത്രമാണല്ലോ. ഈ സ്വപ്നത്തില്‍ എന്തെന്തു കാണപ്പെടുന്നുവോ അത്‌ ഭവിക്കുന്നു. മനസ്സ്‌ കലുഷമായും ഭ്രമകല്‍പ്പനയില്‍ ആണ്ടുമുങ്ങിയും ഇരിക്കുമ്പോള്‍ മനസ്സിന്‌ അനുഭവവേദ്യമല്ലാത്തതായി യാതൊന്നുമില്ല.

ഈ ലോകത്തില്‍ പല അസാധാരണ പ്രതിഭാസങ്ങളും സുവിദിതമായി കണ്ടുവരുന്നുമുണ്ട്‌. ജലമധ്യത്തില്‍ തീയുണ്ടാകുന്നു, ജലം ആകാശത്തു സ്തംഭിച്ചു നില്‍ക്കുന്നു, പാറക്കല്ലുകള്‍ക്കുള്ളില്‍ ജീവികള്‍ കാണപ്പെടുന്നു, അചേതനമായ യന്ത്രസാമഗ്രികള്‍ നിയന്ത്രണമില്ലാതെ പായുന്നു. തികച്ചും യാഥാര്‍ഥ്യമല്ലാ എന്നുറപ്പുള്ള കാര്യങ്ങളും സ്വപ്നത്തില്‍ നാം കാണാറുണ്ടല്ലോ. ചിലപ്പോള്‍ സ്വന്തം മരണമായിരിക്കും ഒരുവന്‌ സ്വപ്നത്തില്‍ ദൃശ്യമാകുന്നത്‌. അക്കാഴ്ചകളൊന്നും സത്യമായതോ അസത്യമായതോ അല്ല. കാരണം എല്ലാം സൃഷ്ടിയെന്ന സ്വപ്നത്തിന്റെ സന്തതികളാണല്ലോ.

സ്വപ്നത്തില്‍ ഒരുവന്‍ താന്‍ കാണുന്ന അനുഭവിക്കുന്ന കാഴ്ചകള്‍ തികച്ചും സത്യമാണെന്ന്‌ കരുതുന്നതുപോലെ ഈ സൃഷ്ടിയില്‍ (വിശ്വത്തില്‍ ) ആമഗ്നരായി നിലകൊള്ളുന്നവരും തങ്ങളുടെ അനുഭവങ്ങളെ സത്യമാണെന്ന്‌ കരുതുന്നു. ഉറക്കത്തില്‍ ഒരു സ്വപ്നത്തില്‍നിന്നും മറ്റൊന്നിലേക്ക്‌ പോകുന്നതുപോലെ ഒരുവന്‍ ഒരു ഭ്രമകല്‍പ്പനയില്‍ നിന്നും മറ്റൊന്നിലേക്ക്‌ കടന്നുപോയ്‌ക്കൊണ്ടേയിരിക്കുന്നു. അങ്ങനെ ലോകാനുഭവങ്ങളെ തികഞ്ഞ യാഥാര്‍ഥ്യമായി സ്വാംശീകരിക്കുകയും ചെയ്യുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.