Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 400-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2014, 08:05 pm IST
inSamskriti

തത്‌ സര്‍വഗതമാദ്ധ്യന്ത രഹിതം സ്ഥിതമര്‍ജ്ജിതം

സത്താസാമാന്യമഖിലം വസ്തുതത്വമിഹോച്യതേ

വസിഷ്ഠന്‍ തുടര്‍ന്നു: പരംപൊരുളിന്റെ സ്വഭാവം അങ്ങിനെ അനന്തമായ അവബോധത്തിന്റേതാണ്‌. ബ്രഹ്മാണ്ഡമൂര്‍ത്തികളായ ബ്രഹ്മാവിഷ്ണുമഹേശ്വരാദികള്‍ ആ പരംപൊരുളില്‍ സ്ഥിരപ്രതിഷ്ഠിതരാണ്‌. അതിനാല്‍ അവര്‍ ലോകത്തിന്റെ പ്രഭുക്കളായി വര്‍ത്തിക്കുന്നു. അതേ പരമ്പൊരുളില്‍ പ്രതിഷ്ഠിതരാകയാല്‍ സംപൂജ്യരായ മാമുനിമാര്‍ സ്വര്‍ഗ്ഗങ്ങളില്‍ വിഹരിക്കുന്നു. ഈ അവസ്ഥയെ പ്രാപിച്ചുകഴിഞ്ഞവന്‌ മരണമില്ല. അയാള്‍ക്ക്‌ ദുഖങ്ങളുമില്ല.

ഒരു മിഴിയടച്ചുതുറക്കുന്ന നിമിഷത്തേക്കെങ്കിലും അനന്തതയുടെ, അപരിമേയബോധത്തിന്റെ, നിര്‍മ്മലാവസ്ഥയെ പ്രാപിച്ച സാധകന്‌ പിന്നീടൊരിക്കലും ലോകകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടുവലയേണ്ടി വരികയില്ല.

രാമന്‍ ചോദിച്ചു: മനസ്സും, ബുദ്ധിയും അഹംകാരവും എല്ലാം നിലച്ചുകഴിയുമ്പോള്‍ ആ നിര്‍മ്മലസത്വം, അനന്താവബോധം, എങ്ങിനെയാണ്‌ പ്രത്യക്ഷമാവുക?

വസിഷ്ഠന്‍ പറഞ്ഞു: എല്ലാത്തിലും കുടികൊള്ളുന്ന ബ്രഹ്മം, എല്ലാം കഴിക്കുന്ന, കുടിക്കുന്ന, സംസാരിക്കുന്ന, സംഭരിക്കുന്ന, നശിപ്പിക്കുന്ന, എന്ന്‌ വേണ്ട എല്ലാം അനുഭവിക്കുന്ന ആ സത്യവസ്തു സ്വയം ബോധാബോധങ്ങളുടെ നേരിയ വിഭജനത്തില്‍നിന്നുപോലും സര്‍വ്വസ്വതന്ത്രമാണ്‌.

‘സര്‍വ്വവ്യാപിയായ, ആദ്യന്തരഹിതമായ, നിര്‍മ്മലവും ഉപാധിരഹിതവുമായ അവ്യതിരക്തമായ അതിനു വസ്തുതത്വം അതായത്‌ സത്ത്‌ എന്ന്‌ പറയുന്നു’. ആകാശത്തില്‍ അത്‌ ആകാശമായി ഇരിക്കുന്നു. ശബ്ദത്തില്‍ ശബ്ദമായും, സ്പര്‍ശത്തില്‍ സ്പര്‍ശനമായും, ത്വക്കില്‍ ത്വക്കായും, രൂപത്തില്‍ രൂപമായും, കണ്ണുകളില്‍ കാഴ്‌ച്ചയായും, മൂക്കില്‍ മണമായും, സുഗന്ധത്തില്‍ സുഗന്ധമായും, ദേഹത്തില്‍ ബലമായും, ഭൂമിയില്‍ ഭൂമിയായും, പാലില്‍ പാലായും, കാറ്റില്‍ വായുവായും, അഗ്നിയില്‍ അഗ്നിയായും, മേധാശക്തിയില്‍ ബുദ്ധിയായും, മനസ്സില്‍ മനസ്സായും, അഹംകാരത്തില്‍ അഹമായും, അത്‌ നിലകൊള്ളുന്നു.

അത്‌ മനസ്സില്‍ ചിത്തമായി ഉണരുന്നു. മരങ്ങളില്‍ മരമായി ഇരിക്കുന്നു. ചരാചരങ്ങളില്‍ ചരങ്ങളും അചരങ്ങളുമായി നിലകൊള്ളുന്നു. ചൈതന്യവസ്തുക്കളിലെ ചൈതന്യമായും ബോധമുള്ള വസ്തുക്കളില്‍ ബോധമായും ഇരിക്കുന്നു.

ദേവതകളുടെ ദൈവീകതയായി, മനുഷ്യരില്‍ മനുഷത്വമായി അതുണ്ട്‌. മൃഗങ്ങളില്‍ മൃഗീയതയായി, പുഴുക്കളില്‍ പുഴുക്കളായി കാലത്തിനും ഋതുക്കള്‍ക്കും നിദാനമായി അത്‌ നിലകൊള്ളുന്നു. കര്‍മ്മങ്ങളിലെ ചടുലതയാണത്‌. ക്രമവ്യവസ്ഥയിലെ ക്രമമാണത്‌. നിലനില്‍ക്കുന്ന വസ്തുക്കളുടെ അസ്ഥിത്വം, നാശോന്മുഖമായ വസ്തുക്കളില്‍ മരണം. ദേഹികളുടെ ബാല്യം, യ്‌വനം, വാര്‍ദ്ധക്യം, മരണം, എല്ലാം അത്‌ തന്നെ. അത്‌ അവിച്ഛിന്നമാണ്‌. അതൊരിക്കലും ഭിന്നമായിരുന്നിട്ടേയില്ല. നാനാത്വം എന്നത്‌ അസത്യമാണ്‌. നാനാത്വഭാവം അനന്തതയില്‍ ഒരു തെറ്റിദ്ധാരണയായി, സത്യമെന്നപോലെ കാണപ്പെടുന്നുവെങ്കിലും അതിനൊരിക്കലും ഉണ്മ ഉണ്ടായിരുന്നിട്ടില്ല.

‘ഞാന്‍ എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്ന സര്‍വ്വന്തര്യാമിയാണ്‌. ദേഹാദിയോ കാലദേശാദിയോ ആയ എല്ലാ പരിമിതികള്‍ക്കും അതീതനാണ്‌ ഞാന്‍.’ എന്നിങ്ങിനെ സാക്ഷാത്ക്കരിച്ച്‌, പ്രശാന്തനായി, പരമാനന്ദത്തില്‍ വിരാജിക്കൂ.

മാമുനി ഇത്രയും പറഞ്ഞപ്പോഴേയ്‌ക്കും ദിനാന്ത്യമായി. എല്ലാവരും സായാഹ്ന പ്രാര്‍ത്ഥനകള്‍ക്കായി പിരിഞ്ഞു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.