ചണ്ഡീഗഢ്: കനത്തമഴയിലും മഞ്ഞിലും ഉത്തരേന്ത്യയിലെ ജനജീവിതം ദുസ്സഹമായി. പഞ്ചാബിലെയും ഹരിയാനയിലെയും പലയിടങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് മഴ പെയ്തു. ഹിമാചല്‍ പ്രദേശിലെ സിംലയിലും മണാലിയിലും മഞ്ഞുവീഴ്ച്ച അതിശക്തമാണ്. കാശ്മീര്‍ താഴ്വരയിലും മഴ കനത്തിട്ടുണ്ട്. എങ്കിലും കുറഞ്ഞ താപനിലയിലെ വര്‍ധനവ് താഴ്വര നിവാസികള്‍ക്ക് ആശ്വാസമായി. രാജസ്ഥാനും തണുപ്പിന്റെ പിടിയില്‍ അകപ്പെട്ടുകഴിഞ്ഞു.
ചണ്ഡീഗഢിലാണ് കഴിഞ്ഞ ദിവസം തോരാമഴ പെയ്തത്, 18.9 മില്ലി മീറ്റര്‍. കുറഞ്ഞ താപനില 10.4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ഹരിയാനയിലെ അംബാലയില്‍ 15.8 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കര്‍ണാല്‍, ഭീവാനി, നര്‍നൗല്‍ എന്നിവിടങ്ങളും മഴക്കെടുതികള്‍ക്ക് ഇരയായി. പഞ്ചാബിലെ അമൃത്സറും ലുധിയാനയും പട്യാലയും ഉള്‍പ്പെടെയുള്ള മിക്കയിടങ്ങളും മഴയുടെ രൂക്ഷതയറിഞ്ഞു.
ഹിമാചലിലെ സുഖവാസ കേന്ദ്രങ്ങളായ സിംലയിലും മണാലിയിലും ഒരടിയിലേറെ ഘനത്തില്‍ മഞ്ഞുപാളികള്‍ രൂപപ്പെട്ടിട്ടുണ്ട്. മണാലിയിലെ വിവിധയിടങ്ങളിലെ മഞ്ഞു പടലങ്ങളുടെ കട്ടി രണ്ടടി വരും. പ്രതികൂലകാലാവസ്ഥയില്‍ കുളു- മണാലി ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുപോയി. കാശ്മീര്‍ താഴ്വരയിലെ വിനോദ സഞ്ചാര മേഖലയായ പഹല്‍ഗാം മഞ്ഞു വീഴ്ച്ചയില്‍ മുങ്ങി. താഴ്വരയിലെ മറ്റിടങ്ങളില്‍ നല്ലതോതില്‍ മഴ തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: