ഹൈദരാബാദ്: പാര്‍ലമെന്റിന്റെ ചരിത്രത്തിന് തന്നെ കളങ്കം വരുത്തുന്ന രീതിയില്‍ കുരുമുളക് പൊടി സ്പ്രേ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന എല്‍ രാജഗോപാല്‍ എംപിയെ ആന്ധ്രയുടെ ‘ഭഗത് സിംഗായി’ വിശേഷിപ്പിച്ച് ചാനലുകള്‍.
ടിവി ചാനലുകളിലെ പരസ്യങ്ങളിലാണ് രാജഗോപാലിനെ ‘ഭഗത് സിംഗായി’ വിശേഷിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രാജഗോപാല്‍ രംഗത്ത് വന്നിരുന്നു. സംഭവത്തെ ന്യായീകരിക്കുകയല്ലെന്നും സഭയ്ക്കുള്ളില്‍ സഹപ്രവര്‍ത്തകനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിലവിലെ ലോക്സഭയിലെ ഏറ്റവും ധനികരായ എംപിമാരില്‍ ഒരാളാണ് രാജഗോപാല്‍. വിജയവാഡയില്‍ നിന്ന് മത്സരിച്ച് 2004ലാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: