Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കലയുടെ നവരസങ്ങളുമായി ഭവാനിചെല്ലപ്പന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2014, 08:14 pm IST
inLifestyle

അക്ഷരനഗരിയെ കലയുടെ കാണാകാഴ്ചകള്‍ പഠിപ്പിച്ച കലാകാരി… ഏഴ്‌ ദശകങ്ങള്‍ പിന്നിടുന്ന കലാസപര്യ… പ്രായം 88- തികയുമ്പോഴും കലയുടെ നവരസങ്ങള്‍ ആ മുഖത്ത്‌ മിന്നിമറയുന്നുണ്ടായിരുന്നു. അങ്ങനെ എല്ലാവര്‍ക്കും ലഭിക്കാത്ത കഴിവ്‌ അനുഗ്രഹിച്ച്‌ നല്‍കിയ കലയുടെ ദേവതയ്‌ക്കുള്ള ഉപാസനയാണ്‌ ഭവാനി ചെല്ലപ്പന്‍ എന്ന കലാകാരിയുടെ ജീവിതം. 13 വയസുമുതല്‍ ആരംഭിച്ച നൃത്തപഠനം ഇന്നും തുടരുകയാണ്‌, ശിഷ്യരിലേക്ക്‌ ആ കല പകര്‍ന്നു നല്‍കുന്നതിലൂടെ… ഗുരു ഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ നൃത്തം അഭ്യസിക്കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വ്വം ചില ശിഷ്യരില്‍ ഒരാളാണ്‌ ഭവാനി അമ്മ. ഗുരുകുല സമ്പ്രദായത്തില്‍ നൃത്തം അഭ്യസിച്ച കാലത്ത്‌ ഗുരുവില്‍ നിന്നുലഭിച്ച പാഠങ്ങള്‍ ഇന്ന്‌ ശിഷ്യര്‍ക്ക്‌ പറഞ്ഞു നല്‍കുമ്പോഴും വീണ്ടും വീണ്ടും നൃത്തം പഠിക്കുകയാണെന്ന്‌ അവര്‍ പറയുന്നു.

1952-ല്‍ ഭവാനിയും ഭര്‍ത്താവ്‌ ചെല്ലപ്പനും ചേര്‍ന്ന്‌ കോട്ടയത്ത്‌ ആരംഭിച്ച ഭാരതീയ നൃത്തകലാലയത്തില്‍ നിന്ന്‌ പഠിച്ചിറങ്ങിയ ശിഷ്യരുടെ എണ്ണം എത്രയുണ്ടെന്ന്‌ ഈ അമ്മയ്‌ക്ക്‌ അറിയില്ല. എണ്ണമറ്റ ശിഷ്യര്‍ നൃത്തം പഠിച്ചുപോയിട്ടുണ്ടെന്നാണ്‌ ഭവാനി അമ്മ പറയുന്നത്‌. ഇന്ന്‌ ഇവരുടെ കീഴില്‍ 30 കുട്ടികള്‍ വിവിധ നൃത്തയിനങ്ങള്‍ പഠിക്കുന്നു. കൂടാതെ കുടുംബിനികളും ഉദ്യോഗസ്ഥരുമായ വനിതകളും നൃത്തം അഭ്യസിക്കുന്നുണ്ട്‌.

യഥാര്‍ത്ഥ ശിഷ്യത്വം സ്വീകരിക്കാന്‍ പുതിയ തലമുറയ്‌ക്കാകുന്നില്ലെന്നാണ്‌ ഭവാനിഅമ്മയുടെ അഭിപ്രായം. “നൃത്തം എന്നത്‌ തൊഴില്‍ മാത്രമല്ല, ആ കലയുടെ അടിസ്ഥാനം പഠിക്കാന്‍ കുട്ടികള്‍ തയ്യാറാകുന്നില്ല എന്നതാണ്‌ വാസ്തവം” അവര്‍ പറഞ്ഞു.

പഠനകാലത്ത്‌ നന്നെ മടിയുണ്ടായിരുന്ന ഭവാനിയ്‌ക്ക്‌ നൃത്തത്തിനോടായിരുന്നു കമ്പം. ഗുരു ഗോപിനാഥിന്റെ ‘ശ്രീ ചിത്രോദയ നൃത്തകലാലയം’ എന്ന സ്ഥാപനത്തില്‍ അച്ഛനാണ്‌ അന്ന്‌ ചേര്‍ത്തത്‌. നൃത്തപഠനത്തിനുശേഷം വിവാഹം. തുടര്‍ന്ന്‌ സിലോണിലേയ്‌ക്ക്‌ യാത്ര. നൃത്തത്തിന്‌ താല്‍ക്കാലിക അവധി നല്‍കി അവിടെ ജീവിതം ആരംഭിച്ചു. പിന്നീട്‌ കോട്ടയത്ത്‌ മടങ്ങിയെത്തിയ ഭവാനിയും കുടുംബവും നൃത്തകലാലയം ആരംഭിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കഥകളി ഇവയൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും കലാലയത്തില്‍ ആദ്യം ഉണ്ടായിരുന്നത്‌ നൃത്ത ബാലെ മാത്രമാണ്‌. ഭവാനിയും ഭര്‍ത്താവ്‌ ചെല്ലപ്പനും സ്വന്തമായി ചിട്ടപ്പെടുത്തിയ 30-തിലധികം ബാലെകള്‍ എണ്ണമറ്റ വേദികളില്‍ അന്നുമുതല്‍ അവതരിപ്പിച്ചു. ഗുരു ചെല്ലപ്പന്‍ കോട്ടയത്ത്‌ പേരുകേട്ട കലാകാരനും അധ്യാപകനുമായിരുന്നു. കലയ്‌ക്കുവേണ്ടി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവെച്ചപ്പോള്‍ സമ്പാദിക്കാന്‍ മറന്നുപോയെന്ന്‌ ഭവാനിഅമ്മ നേരിയ പരിഭവത്തോടെ പറഞ്ഞു. “ദാനശീലനായിരുന്നു അദ്ദേഹം, ബാലെയുമായി കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്നപ്പോള്‍ ഒന്നും സമ്പാദിക്കാന്‍ സാധിച്ചില്ല, അതുകൊണ്ടെന്താ, അവസാന നാളില്‍ ഒരു പൈസപോലും കയ്യിലില്ലായിരുന്നു.”- പരിഭവത്തോടെ ഭവാനിഅമ്മ പറഞ്ഞു.

ഗുരു ചെല്ലപ്പന്റെ വിയോഗത്തിനുശേഷം ബാലെ സംഘം നിര്‍ത്തിവെച്ചു. 30-40 പേരുള്ള ഒരു സംഘത്തെ നയിക്കാന്‍ പ്രായം അനുവദിക്കാഞ്ഞിട്ടല്ല. സ്വയം അതു വേണ്ടെന്നു വെച്ചതാണെന്നും ഇനി അത്‌ പൊടി തട്ടിയെടുക്കില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. ഇപ്പോള്‍ ശിഷ്യരുടെ പരിപാടികള്‍ക്ക്‌ മാത്രമാണ്‌ ഭവാനിഅമ്മ പോകുന്നത്‌.

75-വര്‍ഷം പിന്നിടുന്ന കലാസപര്യ ആരോഗ്യമുള്ളിടത്തോളംകാലം തുടര്‍ന്നുപോകുമെന്നും അവര്‍ പറഞ്ഞു. “കയ്യോ, കാലോ അനക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായാല്‍ മാത്രമേ, ഈ തൊഴില്‍ നിര്‍ത്തൂ. വരുമാനം വേണ്ട രീതിയില്‍ കിട്ടുന്നില്ലെങ്കിലും മരണം വരെ നൃത്തം ഉപേക്ഷിക്കില്ല. ബിസിനസ്ലൈനില്‍ പോകുന്നവര്‍ക്ക്‌ മാത്രമേ ഇതില്‍നിന്നും സമ്പാദിക്കാന്‍ കഴിയൂ”- അവര്‍ പറഞ്ഞു. അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നുമാണ്‌ ജീവിക്കാനുള്ള പാഠങ്ങള്‍ പഠിച്ചത്‌. താന്‍ എളിമയാര്‍ന്ന ജീവിതം നയിച്ചാണ്‌ ഇവിടെ വരെ എത്തിയത്‌. സ്വന്തം നാടും നാട്ടുകാരും തന്ന എല്ലാ സ്നേഹത്തിലും അംഗീകാരത്തിലും സംതൃപ്തയിലാണ്‌ ഈ കലാകാരി.

“ജീവിതത്തില്‍ ഇനി രണ്ട്‌ ആഗ്രഹങ്ങളുണ്ട്‌. ഒന്ന്‌ കേന്ദ്രസര്‍ക്കാരിന്റെ ഒരു അംഗീകാരം. മൂകാംബികാ ദേവി അനുഗ്രഹിക്കുമെന്നാണ്‌ വിശ്വാസം. കലാജീവിതത്തിലെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെയ്‌ക്കാനും കുറിച്ചിടാനുമായി ഒരു പുസ്തകം എഴുതണമെന്നത്‌ രണ്ടാമത്തെ ആഗ്രഹം” മുക്കാല്‍ ഭാഗം പൂര്‍ത്തിയായ പുസ്തകം ഉടനെ പുറത്തിറക്കാനാകുമെന്നാണ്‌ ഭവാനി അമ്മയുടെ വിശ്വാസം.

ആണ്‍-പെണ്‍ വേഷങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച്‌ കാണികളെ അമ്പരപ്പിച്ച ഭവാനി അമ്മ ഇന്നും വേദികളില്‍ നിറസാന്നിധ്യമാണ്‌. മനസാന്നിധ്യവും, സമര്‍പ്പണവും ഉണ്ടെങ്കില്‍ എന്തും നേടാന്‍ സാധിക്കുമെന്ന്‌ അവര്‍ പറയുന്നു. 2013-ല്‍ ഗുരുഗോപിനാഥിന്റെ പേരിലുള്ള നാട്യപുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഈ കലാകാരിയെ തേടിയെത്തി. കൂടാതെ ഗുരുവിനുള്ള ശിഷ്യയുടെ ദക്ഷിണയായി ബാലെ സംഘത്തിന്റെ ആഭരണങ്ങളും കിരീടങ്ങളും ഒക്കെ ശ്രീ ചിത്രോദയ നൃത്തകലാലയത്തിലേക്ക്‌ ഭവാനിഅമ്മ സമര്‍പ്പിച്ചു.

ഗുരുഗോപിനാഥിന്റെ സ്വന്തം സൃഷ്ടിയായ കേരള നടനം സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയതില്‍ അതീവ സന്തോഷമുണ്ടെന്നും, അതിനുവേണ്ടി പരിശ്രമിച്ച കങ്ങഴ ചെല്ലപ്പന്‍പിള്ളയെപ്പോലുള്ളവരെ മറക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കേരള നടനം അറിയാത്തവര്‍ വിധികര്‍ത്താക്കളായി കലോത്സവത്തില്‍ വരുന്നതിനോട്‌ തനിക്ക്‌ യോജിപ്പില്ല. ആണ്‍കുട്ടികള്‍ അവരുടേതായ ശൈലി കേരള നടനത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഭവാനി അമ്മ പറഞ്ഞു.

ഗുരുഗോപിനാഥിനു പുറമെ, കെ.ആര്‍.ആര്‍ ഭാസ്കര്‍, കല്യാണിക്കുട്ടിഅമ്മ അവരുടെ മകള്‍ കല, ആലപ്പി രംഗനാഥ്‌ അങ്ങനെ നിരവധി പേര്‍, കേരളത്തില്‍ എവിടെ ചെന്നാലും തനിക്ക്‌ അംഗീകാരം ലഭിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ ചിലരുടെയൊക്കെ പിന്തുണയും പ്രാര്‍ത്ഥനയും ആണെന്ന്‌ ഈ അമ്മ ഓര്‍മ്മിക്കുന്നു. നൃത്തമില്ലാതെ ജീവിതമില്ലെന്ന്‌ പറയുമ്പോള്‍ തീഷ്ണമായ കലയുടെ കണികകള്‍ ആ കലാകാരിയുടെ കണ്ണുകളില്‍ ജ്വലിക്കുന്നുണ്ടായിരുന്നു….

ശ്യാമ ഉഷ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

Entertainment

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

India

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

Kerala

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

India

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

പുതിയ വാര്‍ത്തകള്‍

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.