Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭാരതത്തിന്റെ സുവിശേഷവല്‍ക്കരണവും ഹൈന്ദവ വീര്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 08:17 pm IST
inVicharam

കല്‍ക്കരി, ഇരുമ്പ്‌, സ്വര്‍ണം, വജ്രം ഖാനികളുടെ ധാരാളിത്തത്തിനിടയിലും വന്‍കിടഫാക്ടറികളുടേയും തേയിലത്തോട്ടങ്ങളുടേയും എണ്ണപ്പാടങ്ങളുടേയും (ആസ്സാം)സമ്പന്നതകള്‍ക്കിടയിലും ആന്ധ്രയിലും ദല്‍ഹിയിലും മഹാരാഷ്‌ട്രയിലും ഒറീസ്സയിലും ബീഹാറിലും ആസ്സാമിലും മിസ്സോറാമിലും ഹിന്ദുക്കള്‍ക്ക്‌ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു.

‘മതപരിവര്‍ത്തനം ചെയ്യൂ, നിങ്ങള്‍ക്ക്‌ മണ്ണ്‌ തരാം, പെണ്ണ്‌ തരാം, മടിശ്ശീല തരാം, ഷെവര്‍ലെറ്റ്‌ കാറു തരാം എന്ന്‌ പറഞ്ഞ്‌’ പട്ടിണിപ്പാവങ്ങളായ ഹിന്ദുക്കള്‍ക്കവകാശപ്പെട്ട ഭൂമി വെട്ടിപ്പിടിച്ച്‌ മുന്നേറുകയാണ്‌ ക്രിസ്ത്യന്‍, മുസ്ലിം മതമാഫിയ.

കടന്നല്‍ക്കൂട്‌ പോലെ ഇളകി വരുന്ന ‘ഒത്തുകൂടല്‍ ഭീകരത’യുടെ വിലപേശല്‍ ശക്തിയും നിയമ സംവിധാനത്തെയാകെ വെല്ലുവിളിക്കുന്ന മുഷ്ക്കും കൊണ്ട്‌ എന്തൊക്കെ നേടാനാവുമെന്ന്‌ ‘താമരശ്ശേരി ആര്‍ച്ച്‌ ബിഷപ്പും’ കൂട്ടരും നമുക്ക്‌ കാണിച്ചു തന്നു.

തലശ്ശേരിയിലെ മലയാളമലകളെല്ലാം പള്ളിക്കുരിശുകൊണ്ട്‌ നിറഞ്ഞ്‌ കഴിഞ്ഞു. വയനാടിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ മുസ്ലിം ക്രിസ്ത്യന്‍ പിന്തുണയോടെ ഭൂമാഫിയ സംഘം കയ്യേറ്റ മുന്നേറ്റം തന്നെ നടത്തുകയാണ്‌. പ്രശസ്തമായ തിരുനെല്ലി ക്ഷേത്രത്തിന്റെ 13 കി.മീറ്റര്‍ അകലെ വരെ കയ്യേറ്റത്തിന്റെ തൊപ്പി വച്ച ആള്‍സാന്നിദ്ധ്യം കാണാം.

സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും റിമോട്ട്‌ കണ്‍ട്രോള്‍ ഭരണം നടത്തുന്ന മന്‍മോഹന്‍സിംഗ്‌ ഗവണ്‍മെന്റ്‌ നടപ്പാക്കുന്ന ‘മതേതരമുഖമുള്ള’ ന്യൂനപക്ഷപ്രീണന നയങ്ങള്‍ എല്ലാം ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ്‌ രാജ്ഞിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടുള്ളതാണ്‌.

ആഫ്രിക്കന്‍ മുഷിയെന്ന മത്സ്യത്തെ വിട്ട്‌ നദികളിലെ സ്വാഭാവിക ജാനസ്സ്‌ മത്സ്യങ്ങളെ നശിപ്പിക്കുന്നതും പശ്ചിമഘട്ടത്തിലെ അപൂര്‍വമായ സസ്യജാല വൈവിധ്യത്തെയും പുല്‍മേടുകളേയും നശിപ്പിച്ച്‌ അക്കേഷ്യ, യൂക്കാലിപ്റ്റസ്‌ വനങ്ങളാക്കി മാറ്റുന്നതും എന്തിനുള്ള പുറപ്പാടിന്റെ ഭാഗമാണെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌.

തദ്ദേശീയ നാടന്‍ മാവിനങ്ങളേയും മൂപ്പെത്താത്ത പ്ലാവുകളെയും പ്ലൈവുഡ്‌ വ്യവസായങ്ങള്‍ക്ക്‌ നിസ്സാര വിലയ്‌ക്ക്‌ മുറിച്ച്‌ കടത്താന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒത്താശ ചെയ്യുന്നത്‌ ഇതിന്റെ കൂടെ കൂട്ടിവായിക്കേണ്ടതുണ്ട്‌.

ഗുരുവായൂര്‍ പ്രദേശത്തുനിന്നും അടുത്തകാലത്ത്‌ പിടിക്കപ്പെട്ട 650 ജോഡി പുലിനഖങ്ങള്‍ മതവെറിയുടെ അന്ധതിയിലേക്കാണ്‌ നമ്മുടെ ചിന്തകളെ നയിക്കുക.

സെസ്‌ പദവിയുള്ള വല്ലാപാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ കസ്റ്റംസ്‌-എക്സൈസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പോലും കടന്നു ചെല്ലാന്‍ കഴിയാത്ത നിരോധിത മേഖലയാണ്‌.

കുപ്രശസ്തരായ ദുബായിയിലെ ഡിപി വേള്‍ഡാണ്‌ ഈ മേഖലയുടെ പരമാധികാരി. കൊച്ചി നേവല്‍ബേസിനും സൈനിക വിമാനത്താവളത്തിനും അടുത്തുള്ള തന്ത്രപ്രധാനമായ കായല്‍ത്തീരം നികത്തിയെടുത്തു ബഹുലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഫോറിന്‍ കണ്‍വെന്‍ഷന്‍ സെന്ററും പഞ്ചനക്ഷത്ര ഫോറിന്‍ വിഐപി റസ്റ്റ്‌ ഹൗസുകളും നിര്‍മിക്കാന്‍ യൂസഫലിക്ക്‌ എന്‍ഒസി നല്‍കിയ കേരള ഗവണ്‍മെന്റ്‌ നമ്മെ നയിക്കുന്നത്‌ അത്യാപല്‍ക്കരമായ ഒരു സ്ഥിതി വിശേഷത്തിലേക്കാണ്‌.

ഭാരതത്തിന്റെ അമൂല്യമായതിനെയെല്ലാം കൂടം കൊണ്ട്‌ അടിച്ചുപിളര്‍ന്ന്‌ ആംഗലേയത്തിലും അറബിയിലും ലാറ്റിനിലും മൊരിച്ചെടുക്കാനുള്ള ഒരു പോപ്പ്‌-സൗദി സ്പോണ്‍സേര്‍ഡ്‌ തിരക്കഥയുടെ യഥാര്‍ത്ഥ ലക്ഷ്യം ‘വിനീതരും വിധേയരും’ മതേതര ചിന്താഗതിയുമുള്ള ‘ഹിന്ദു’ക്കളാണെന്ന്‌ അറിയാന്‍ പാഴൂര്‍പടിപ്പുര വരെ പോവേണ്ടതില്ല. നമ്മുടെ രാജാക്കാന്മാരും ശില്‍പ്പികളും കല്ലില്‍ ശില്‍പ്പകലയുടെ കവിതകള്‍ തീര്‍ത്തത്‌ പര്‍വതനിരകളെ പാതാളത്തോളം കുഴിച്ച്‌ ഡൈനാമിറ്റ്‌ വച്ച്‌ തകര്‍ത്തിട്ടല്ല. അതിന്റെ തനിമ നിലനിര്‍ത്തിയിട്ടാണ്‌. അമിതമായി ചൂഷണം ചെയ്യാതെ മിതമായി മാത്രം എടുത്തുകൊണ്ടാണ്‌, പ്രകൃതിയെ വണങ്ങിക്കൊണ്ടാണ്‌.

അജന്തയിലും എല്ലോറയിലും ഗുഹകളില്‍ കൊത്തിവച്ചിരിക്കുന്ന കലാമേന്മയുള്ള ജീവസ്സുറ്റ ആവിഷ്ക്കാരങ്ങള്‍ (ഇന്‍സ്റ്റലേഷന്‍സ്‌) ലോകത്ത്‌ മേറ്റ്വിടെയാണ്‌ കാണാന്‍ കഴിയുക?

മധുരമീനാക്ഷി ക്ഷേത്രത്തിനകത്തെ കൊത്തുപണികളുടേയും ശില്‍പ്പങ്ങളുടേയും ജീവന്റെ തുടിപ്പ്‌ ഭാരതത്തിലെ ഹൈന്ദവ ശില്‍പ്പികളുടെ ആത്മസമര്‍പ്പണത്തിന്റെ ഉത്തമ മാതൃകകളായ ഇന്‍സ്റ്റലേഷന്‍സ്‌ അല്ലെന്ന്‌ ആര്‍ക്കാണ്‌ പറയാന്‍ കഴിയുക?

പക്ഷേ കേന്ദ്രം ഭരിക്കുന്ന സോണിയയ്‌ക്കും മന്‍മോഹനും യുവരാജാവായ രാഹുലിനും പെരുത്തിഷ്ടം ലസ്ബിയന്‍ മനോഭാവമുള്ളവരുടെ വിക്രിയകളും ഫോര്‍ട്ടുകൊച്ചിയിലെ വിദേശ തീവ്രവാദ മണവും സംസ്ക്കാരവുമുള്ള ‘മുസിരിസ്‌’ ബിനാലേയിലെ ഇന്‍സ്റ്റലേഷന്‍സിനോടാണ്‌.

ബ്രിട്ടീഷ്‌ ജനറല്‍മാക്ക്‌ ഭക്ഷണം വിളമ്പാന്‍, പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പലതരത്തിലുള്ള അഴുക്കുപിടിച്ച പാത്രങ്ങള്‍, ബ്രിട്ടീഷ്‌ പ്രഭുക്കന്മാരുടേയും പ്രഭ്വികളുടേയും പ്രൗഢി വിളിച്ചറിയിക്കുന്ന പെയിന്റിങ്ങുകള്‍ എന്നിവ എത്ര ഭവ്യതയോടെയാണ്‌ ഭാരതത്തിലെ പാര്‍ലമെന്റ്‌ മന്ദിരത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ സൂക്ഷിച്ചിരിക്കുന്നത്‌.

റിപ്പബ്ലിക്‌ ഡേ പരേഡിനോടനുബന്ധിച്ചും ശേഷവുമുള്ള പല ചടങ്ങുകളും ഈ അടിമത്ത മനോഭാവത്തിന്റെ സായിപ്പിനോടുള്ള കൂറിന്റെ ഉത്തമനിദര്‍ശനമാണ്‌.

പാര്‍ലമെന്റ്‌ മന്ദിരത്തില്‍ വിദേശ അതിഥികള്‍ക്കും സ്വദേശി സായിപ്പന്മാര്‍ക്കും ഇന്നും ഭക്ഷണം വിളമ്പുന്നത്‌ ബ്രിട്ടീഷ്‌, അമേരിക്കന്‍ പാരമ്പര്യമനുസരിച്ചാണ്‌. വിദേശ മദ്യവും ഹാംബെര്‍ജറും (പട്ടിണി കിടന്ന്‌ പ്രസവിച്ച പശുവിന്റെ രക്തപ്രസാദമില്ലാത്ത പശുക്കുട്ടിയുടെ വെളുത്തമാംസം)വിദേശഭക്ഷണവുമെല്ലാം നല്‍കപ്പെടുന്ന രീതിയ്‌ക്കുമുണ്ട്‌ ഒരു ‘അടിമയുടെ വിധേയത്വം.’

ഒരുപക്ഷേ റാണി പത്മിനിയും മധുരയിലെ കണ്ണകിയും ഝാന്‍സി റാണി ലക്ഷ്മഭായിയും ഛത്രപതി ശിവജിയും ഗുരുഗോവിന്ദ്‌ സിംഗും പഴശ്ശിരാജയും കുറിച്യരും സര്‍ദാര്‍ വല്ലഭഭായ്‌ പട്ടേലും കാണിച്ചുതന്ന ‘ഹൈന്ദവ’വീര്യമുളള ഉജ്ജ്വല മാതൃകകള്‍ സൗകര്യപൂര്‍വം മറക്കുന്നത്‌ സോണിയാ കോണ്‍ഗ്രസിന്‌ ഭൂഷണമല്ല. ആന്റമാന്‍ നിക്കോബാര്‍ ജയിലറകളുടെ വാതിലുകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്‌.

അരുണ്‍ കുമാര്‍ കെ.എസ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.